Sunday, November 30, 2008

ശിഥിലചിത്രങ്ങള്‍

അവന്‍ മൊഴിഞ്ഞു, പ്രണയം
നേടുക കഠിനം
ക്ഷണമെന്‍ മനമോതി
പ്രണയം സൂക്ഷിക്കുക
അതികഠിനം.

അവനോതി, പ്രണയമൊരു
മണ്‍ചെരാത്.
അഗ്നിയില്‍ വെന്തുനീറും.
കെട്ടടങ്ങി തണുത്തുറയു-
മെന്നു ഞാനും.

കാലാന്തരേ അറിഞ്ഞു;
ഞാന്‍
അവന്‍ കുലച്ച വില്ലിലെ
വെറും അമ്പ്
വൈകുന്നതെന്തേ,
മാറോടുചേര്‍ത്തു-
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച് സ്വതന്ത്രയാക്കുക.

നാളെ നീ
കളിപ്പാട്ടം കളഞ്ഞുപോയ
കുട്ടിയാകും
നിന്റെ കരച്ചില്‍ തുടരും;
അടുത്ത കളിപ്പാട്ടം
തേടിയെത്തുംവരെ... ..

9 comments:

Appu Adyakshari said...

നാളെ നീ
കളിപ്പാട്ടം കളഞ്ഞുപോയ
കുട്ടിയാകും
നിന്റെ കരച്ചില്‍ തുടരും;
അടുത്ത കളിപ്പാട്ടം
തേടിയെത്തുംവരെ

:) നല്ല കവിത.

ഠ എന്നെഴുതാന്‍ Tha ആണു കീ സ്ട്രോക്ക്

Sapna Anu B.George said...

സുന്ദരം അതിസുന്ദരം

തേജസ്വിനി said...

നന്ദി അപ്പൂ....
ഠ തന്നതിന്...
ഇത് ഒരുപാടു മുന്‍പ് എഴുതിവെച്ചതാ...പൊടിതട്ടി ഇപ്പോഴാ എടുത്തത്...

ശ്രീ said...

നന്നായിരിയ്ക്കുന്നു

അനൂപ് അമ്പലപ്പുഴ said...

Vayichu, palathavana.. Good Theliyunnundu...eathandu poornathayundu ... aasayangal thammil poruthavum undu.... Thudarnnum eazhuthuka..... ella vidha bhavukangngalum....... sasneham..

തണല്‍ said...

മാറോടുചേര്‍ത്തു-
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച് സ്വതന്ത്രയാക്കുക
-വല്ലാത്തൊരു താളമുണ്ടിതില്‍..!
:)

മാണിക്യം said...

പ്രണയം
മഞ്ഞു പോലെയാണ്
കുളിരോടെ
വെളുത്ത് പറന്ന്
അതു വന്നിറങ്ങും...
തടുക്കാനാവാതെ
നീ അറിയാതെ അതില്‍
ഒരു കിളീത്തൂവല്‍ പോലെ
ആ മഞ്ഞില്‍ അമരും..
പിന്നെ ആ മഞ്ഞ്
ഹിമം ആയ് മാറും
ഹിമപാതം ഭാരമേറിയതാവും
അപ്പോള്‍ തണുത്തുറഞ്ഞ
ഭാരമേറിയ മഞ്ഞുമലയാവും
പ്രണയം ...
എന്നാലും ഉള്ളിലെ തീയ്
കെടാതെ സൂക്ഷിക്കാം..

ഗിരീഷ്‌ എ എസ്‌ said...

പ്രണയം അങ്ങനെയാണ്‌...
കൊച്ചുകുട്ടിയുടെ മനസിലെ
വ്യര്‍ത്ഥമായ മോഹങ്ങള്‍ പോലെ
അത്‌ മാറിമറിയുന്നു പലപ്പോഴും
പക്ഷേ
നഷ്‌ടങ്ങളുടെ സീല്‍ക്കാരങ്ങളില്‍ നിന്നും ഇനിയും ഗണിച്ചെടുക്കാനാവാത്ത ഒരു തരം സുഖനൊമ്പരം അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്‌...
അതാണ്‌
ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കുമ്പോള്‍ പോലും ആനന്ദം ലഭിക്കുന്നത്‌...

മനോഹരമായ വരികള്‍ ആശംസകള്‍

മാളൂ said...

അവന്‍ കുലച്ച വില്ലിലെ
വെറും അമ്പ്
വൈകുന്നതെന്തേ,
മാറോടുചേര്‍ത്തു-
വലിച്ചുപിടിച്ചെന്നെ
ദൂരേയ്ക്കയച്ച് സ്വതന്ത്രയാക്കുക..

ബന്ധങ്ങള്‍ ബന്ധനങ്ങള്‍!!