വേര്‍പാടുചിന്തയില്‍
വിങ്ങുന്ന മാനം
കറുക്കുന്നു
തേങ്ങുന്നു
പൊട്ടിക്കരയുന്നു
പെയ്തൊഴിയുന്നു
മഴ ചാലുകളാകും,
അരുവികളാകും
നദികളാകും;
ഭ്രാന്തമായോടി
ആഴിയില്‍ ലയിക്കും
സ്വയം നഷ്ടപ്പെട്ട്
മേഘമാകും-
വേര്‍പാടിന്‍ നൊമ്പ-
രമറിഞ്ഞ് പെയ്തൊ-
ഴിയാന്‍...
മഴ,
താണ്ടുന്ന വഴികള്‍
അറിയുന്നില്ല.
വഴികള്‍,
മഴ അറിയുന്നു.
ജനനത്തില്‍ വേര്‍പെട്ട്
മഴയൊഴുകുന്നു
മരണം വേര്‍പെടുത്തുന്നു.
ജനനവും മരണവും
വേര്‍പാടെന്നറിയുന്നു.
Subscribe to:
Post Comments (Atom)
3 comments:
എഴുതിവെച്ചത് ബ്ലോഗിലിട്ടു, അത്രമാത്രം....ഗുണമുണ്ടോ എന്നറിയില്ല, എങ്കിലും.....
ജനനത്തില്‍ വേര്‍പെട്ട്
മഴയൊഴുകുന്നു
മരണം വേര്‍പെടുത്തുന്നു.
ജനനവും മരണവും
വേര്‍പാടെന്നറിയുന്നു.
very nice
ഇഷ്ടമായി
ആശംസകള്‍....
Post a Comment