പിറന്നാളിന്
തേടിയെത്തിയ
മുഖങ്ങളില്‍,
വാക്കുകളില്‍
നിന്നെ തിരഞ്ഞു;
നീ വന്നില്ല.
നിന്റെ അക്ഷരങ്ങളില്‍
ആശംസകളുടെ തേന്‍
പുരളാറില്ലെങ്കിലും
നിനക്ക്
വരാമായിരുന്നു..
പിറന്നാളുകള്‍ കാലം
വിഴുങ്ങി.
തേടിയെത്തിയ
വാക്കുകള്‍,
മുഖങ്ങള്‍
കുറഞ്ഞു,
മാറിമറിഞ്ഞു
നീ വന്നില്ല.
ദുഷിച്ച രക്തത്തില്‍
സമ്പന്നതയലിഞ്ഞ്
ദരിദ്രനായവന്‍
സ്വന്തം കിടക്ക
തേടി
ആശുപത്രിവരാന്തകളില്‍
അഭയം നേടുന്നു;
പിറന്നാളുകള്‍
മരിച്ചുപോകുന്നു
വേവുന്ന വരണ്ട
മനസ്സില്‍
വാക്കുകള്‍ മഴയാക്കി
പെയ്ത്
ഇന്നലെ
നീ വന്നു.
നിന്റെ മിഴികളില്‍
നിറഞ്ഞ ജലം
ജന്മാന്തരങ്ങളുടെ
പിറന്നാള്‍ സമ്മാന-
മൊരുക്കുന്നു-
വീണ്ടും ജനിക്കുന്നു.
Subscribe to:
Post Comments (Atom)
4 comments:
വേവുന്ന മനസ്സില്‍
മഴയായ് പെയ്ത്
നീ വന്നത്
എന്നായിരുന്നു?????
ആ കാത്തിരിപ്പില്‍
കാലം അടര്‍ത്തിമാറ്റിയത്
എന്തെല്ലാമായിരുന്നു???
നീ അറിഞ്ഞില്ല......
very good poem tejaswini
വായിച്ചു...
കാത്തിരിപ്പിന്റെ നോവ് പകരുന്നുണ്ട് തേജസ്വിനിയുടെ ഈ വരികൾ.ഇനിയും ധാരാളമെഴുതു
Post a Comment