വിഷം ചേര്‍ത്ത
കഞ്ഞി വായിലൊഴിച്ചത്
രുചിയോടെ കഴിച്ച
അച്ഛന്റെ ആനന്ദത്തില്‍
പുഞ്ചിരിച്ചത്
എന്തിനായിരുന്നു?
തുച്ഛമായ ശമ്പള-
പ്പാതി മരുന്നുശാലകള്‍
തിന്നുന്നു,
ജീവനുള്ള ശവം
അന്നം മുടക്കുന്നു.
ദയാവധം യാചിച്ച
അച്ഛന്റെ
തളര്‍ന്ന വിരലുകളില്‍
മഷി പുരട്ടി
ആധാരക്കെട്ടുകളില്‍
പതിപ്പിച്ചത്
മിഴിനീരില്‍ നനഞ്ഞില്ല
ഉമ്മറച്ചുമരിലെ
ആണിയില്‍
വിശ്രമിക്കാം,
റേഷന്‍ കാര്‍ഡിലെ
വെട്ടിമാറ്റാത്ത പേരില്‍
പഞ്ചസാരയും അരിയും
വാങ്ങി അച്ഛനെ
''ജീവിപ്പിക്കുന്ന''
മക്കളുടെ
സ്നേഹത്തില്‍
അഭിമാനിക്കാം.
Subscribe to:
Post Comments (Atom)
8 comments:
വിഷം ചേര്‍ത്ത
കഞ്ഞി വായിലൊഴിച്ചത്
രുചിയോടെ കഴിച്ച
അച്ഛന്റെ ആനന്ദത്തില്‍
പുഞ്ചിരിച്ചത്
എന്തിനായിരുന്നു?
Really good one
kavithakal ellam valare nannayittundu... abhinandanagal....
മനസ്സില്‍ തൊടുന്ന വരികള്‍!
നന്നായിട്ടുണ്ട്
umm, .. aadya bhagagalil nigal nigalayi eazhuthiyathayum avasana bhagamadukkumbol third person aayi eazhuthiyathayum feel cheyunnnu.... manapoorvam aa bhavam srishtichatha..?
തീവ്രമായ വരികള്‍...
ഇനിയും എഴുതുക ഒരുപാട്
ആശംസകള്‍...
തീക്ഷ്ണം.
-സുല്‍
എപ്പോഴത്തേയും പോലെ തീക്ഷ്ണമായ വരികള്‍,.
Post a Comment