പേരു നഷ്ടപ്പെട്ട,
മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളില്‍,
വിശപ്പിന്റെ വിളിയില്‍,
കടുത്ത ജ്വരത്തില്‍
അഴിയുന്ന ചേലകള്‍
മിഴിനീരില്‍ നനഞ്ഞത്....
നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..
അന്നമായി,
മരുന്നായി,
അക്ഷരങ്ങളായി
വസ്ത്രമായി
അവ ഒരിക്കല്‍
അവനെ തേടിയെത്തും;
അതില്‍ പറ്റിപ്പിടിച്ചിരുന്ന
പിറക്കാതെപോയ ഉണ്ണികള്‍
അവനെ നോക്കിച്ചിരിക്കും;
ചിരിയിലന്ത്യം വന്ധ്യയായ
വാമഭാഗം സ്വയമെരിയും.
അവ യാത്ര തുടരും;
ദുഷിച്ചചോര
പുരളാന്‍...
മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.
Subscribe to:
Post Comments (Atom)
5 comments:
മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.
എത്ര ശരി....നല്ല കവിത
ആദ്യമായാണിവിടെ..
ആശംസകളോടെ..
-അക്കങ്ങളറ്റ മൂല്യങ്ങള്‍ക്ക് തിടമ്പെടുക്കുന്നവരില്‍ ഒരുവന്‍.
''നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..''
മനസിലായില്ല.
ആസക്തിക്ക് മഞ്ഞിന്റെ തണുപ്പോ??
എന്റെ ആസക്തി തീ പോലെ കത്തുന്നതായിരുന്നു..
മുരളീകൃഷ്ണ.
നന്നാവുന്നുണ്ട്
Post a Comment