ചാരായം മോന്തിമയങ്ങിയ
അച്ഛന്റെ മൌനത്തില്‍
അമ്മയുടെ മാനം
ബലമായ്കവര്‍ന്ന കൂട്ടുകാരന്‍
എറിഞ്ഞ ആദ്യവേതനം
ചാരായഷാപ്പിലെ കടം തീര്‍ത്തത്.
പാരലല്‍കോളേജിലെ ക്ലാസിനു-
പുറത്ത് തലതാഴ്ത്തിനിന്ന് ക്ലാസു-
കേള്‍ക്കവെ ആരോ മന്ത്രിച്ചു;
പ്രിന്‍സിപ്പാളാവും ഇന്ന്
അമ്മയുടെ വിരുന്നുകാരന്‍.
തലയില്‍ മുണ്ടിട്ടുവന്ന
നേതാവിന് ബീഡിനല്‍കിയ
അച്ഛന്റെ ആതിഥേയഭാവം
അമ്മയുടെ സ്വേദകണങ്ങളില്‍
മുങ്ങിമരിച്ചില്ല.
മകളുടെ പിതൃത്വം ആരാഞ്ഞ
അച്ഛന്റെ ചോറില്‍
വിഷം ചേര്‍ത്ത് അച്ഛനെയൂട്ടി
അമ്മ പാതിയുണ്ടത്
ആരോടുള്ള പ്രതികാരം...?
ചുവന്നതെരുവിലെ നഗ്നതകളില്‍
രാത്രിയുണരുമ്പോള്‍
അമ്മയുടെ മടിക്കുത്തിലെ
വിയര്‍പ്പുപുരണ്ട നോട്ടുകള്‍
ഒരുപിടിചോറായി
പരിഹസിച്ചുചിരിക്കുന്നു;
കാമം മരിക്കുന്നു, വിശപ്പു-
ണരുന്നു.
Subscribe to:
Post Comments (Atom)
10 comments:
മകളുടെ പിതൃത്വം ആരാഞ്ഞ
അച്ഛന്റെ ചോറില്‍
വിഷം ചേര്‍ത്ത് അച്ഛനെയൂട്ടി
അമ്മ പാതിയുണ്ടത്
ആരോടുള്ള പ്രതികാരം...?
ഇതു കൊള്ളാം.
പ്രതികാരം ആരോട് തീര്‍ക്കും? ഭര്‍ത്താവിനോടോ, തന്നോടോ അതോ സമൂഹത്തോടോ?
കവിത കൊള്ളാം ...പകയുണ്ട് ജീവിക്കുന്ന ജന്മങ്ങള്‍ ..പക്ഷേ ഇത്ര കടുപ്പത്തില്‍ ഒരു പെണ്ണിന് എഴുതാന്‍ കഴിയുമോ ?
ചുമ്മാതെ ചോദിച്ചതാണ് അടിക്കാന്‍ വരണ്ട .
manoharamaaya kavitha ... valare ishtamaayi.....
ഉള്ളം പൊള്ളിച്ച കവിത.
ഈ കവിത വായിക്കാതെ പോകാമായിരുന്നു,ഇനി ഇതു ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല.
വിയര്‍ത്തുനാറുന്ന മുഷിഞ്ഞ ജീവിതങ്ങളുടെ ഇടവഴികളിലൂടെ വായനക്കാരെ കൈയ്യില്‍ വലിച്ചുകൊണ്ടു ഇങ്ങനെ നടത്തരുത് . വെറുപ്പല്ല, ചിലര്‍ക്കത് വിങ്ങലാണുണ്ടാക്കുക, മറക്കരുത്.
നന്ദി..
വിരുന്നു വന്നവര്‍ക്ക്
ഒപ്പിട്ടവര്‍ക്ക്
ഒപ്പിടാതെ പോയവര്‍ക്ക്
തന്ന സ്നേഹത്തിന്
പ്രോത്സാഹനത്തിന്....
കവിത തീഷ്‌ണം..
മനോഹരം...
തീവ്രതയാര്‍ന്ന വിഷയങ്ങള്‍
ഇനിയും ഈ ഭൂമികയില്‍ പ്രതീക്ഷിക്കുന്നു....
എവിടെയെല്ലാം കൊളുത്തി വലിക്കുന്നു വാക്കുകള്‍.
നന്നായിരിക്കുന്നു.
-സുല്‍
Kaappilante oroo samshayangale..
:)
കാമം മരിച്ചാലും വിശപ്പ് ബാക്കിയാവും
Post a Comment