Monday, November 24, 2008

സിംഫണി

തംബുരുവില്‍
പരതിയ വിരലുകളില്‍
പൊട്ടിയ തന്ത്രി-
കള്‍ തേങ്ങി,
അപശ്രുതി.
ശേഷിച്ച കാലം
ഇരുണ്ട മൂലകളില്‍
വിശ്രമം.

പൊടി പുരണ്ട
മാറാല പിടിച്ച
മൂലകളില്‍
ജരാനരകളില്‍ ജീര്‍ണ്ണിച്ച
വയലിന്‍ സാനന്ദം
സംഗീതമുതിര്‍ത്തു-
വരവേറ്റു.

പാടീ അവര്‍
മേഘമല്‍ഹാര്‍
മാനം ചിരിച്ചു,
മഴയിറ്റിറ്റുവീണു,
പ്രകാശത്തില്‍ ഇരുട്ട്
മരിച്ചു.
വെളിച്ചത്തിന്‍ വാതില്‍
തുറന്ന് ബീഥോവന്‍!

വീണ്ടും ഒരുങ്ങി-
സിംഫണി!!
സ്വസൃഷ്ടിയുടെ
ശ്രവണസുഖത്തില്‍
ബീഥോവന്‍
നിത്യതയിലലിഞ്ഞു-
അവസാനമരണം,
മോക്ഷം!
ജരാനരകള്‍
കൊഴിഞ്ഞു
പുതിയ തന്ത്രികള്‍
കിളിര്‍ത്തു.

3 comments:

തേജസ്വിനി said...

പാടീ അവര്‍
മേഘമല്‍ഹാര്‍
മാനം ചിരിച്ചു,
മഴയിറ്റിറ്റുവീണു,
പ്രകാശത്തില്‍ ഇരുട്ട്
മരിച്ചു.
വെളിച്ചത്തിന്‍ വാതില്‍
തുറന്ന് ബീഥോവന്‍!

siva // ശിവ said...

ഈ വരികള്‍ക്ക് എന്റെ ചിന്തകളുമായി സാമ്യം....അതിനാലാവാം ഇതെനിക്ക് ഇഷ്ടമായത്....

ഗിരീഷ്‌ എ എസ്‌ said...

ഭംഗിയുള്ള വരികള്‍
ഓരോ കവിതകള്‍ കഴിയുംതോറും
കവിതയുടെ
ആഴവും പരപ്പും കൂടുന്നു
ആശംസകളോടെ....