Sunday, November 23, 2008

രുചികളുണ്ടാകുന്നത്...

സന്തോഷം പച്ചമാങ്ങ
പോലെയത്രെ
അകക്കാമ്പിലേ അറിയൂ
ദു:ഖത്തിന്‍ പുളിരസം

ദു:ഖം നാളികേരം
പോലെയത്രെ
അകക്കാമ്പിലെ സന്തോഷത്തിന്‍
രുചിയറിയാന്‍ ആയുധം
വേണം

ഇന്നലെ വരെ
പൊതിയ്ക്കാത്ത നാളികേരവുമായി
ആയുധം തേടി നടന്നു
വിശപ്പടക്കാന്‍ കിട്ടിയതോ,
മാങ്ങയുടെ അകക്കാമ്പും

രണ്ടും ഒടുങ്ങുന്നത്
ഒരേ വികാരത്തിലെന്നിരിക്കെ
രണ്ടുമുപേക്ഷിച്ചട്ടഹസിച്ചു
എന്റെ രുചികളില്‍ ഇന്ന്
മാങ്ങയും തേങ്ങയുമില്ല

7 comments:

തേജസ്വിനി said...

രുചികളില്ലാത്ത യാത്ര....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉപമ ആസ്വദിച്ചു...
നന്നായി.

:)

Sapna Anu B.George said...

നല്ല്ല ഉപമ....ജിവതത്തിനിത്ര മാത്രം ചേര്‍ന്ന ഒരുപമ പറയാനില്ല.ജീവിതത്തിന്റെ പുളി അറിയുമ്പോള്‍,പുളിരസം കൊണ്ട് മുഖം ചുളിയുന്നപോലെ,എന്തു ചെയ്യും എന്നറിയാതെ കുഴങ്ങിപ്പോകും......നല്ല ആശയം.

സുല്‍ |Sul said...

പച്ചമാങ്ങയും തേങ്ങയും ചേര്‍ത്ത ചമ്മന്തി അല്ലേ ജീവിതം.

-സുല്‍

chithrakaran:ചിത്രകാരന്‍ said...

ജീവിതത്തിന്റെ എല്ലാ രസവും വേണം. സ്വന്തം അദ്ധ്വാനിച്ചു നേടിയതായിരിക്കണമെന്നുമാത്രം.

ശ്രീ said...

കൊള്ളാം.
:)

d said...

നന്നായി.