പിതൃ-തര്‍പ്പണമന്ത്ര-
ങ്ങള്‍ക്കിടയില്‍,
ഇലച്ചീന്തില്‍ വെറുതെ-
യിരുന്ന ഒരുരുള ചോറി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിച്ചിരിക്കുന്നവന്റെ
വിശപ്പ്
മരിച്ചവര്‍ക്ക് അന്നം.
അച്ഛന്റെ അന്ത്യ-
നിലവിളിക്കിടയില്‍
തലയിണക്കീഴെ സൂക്ഷിച്ച
താക്കോല്‍ക്കൂട്ടത്തി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിതം ആഘോഷ-
മാക്കാത്തവന്റെ
മരണം ആഘോഷി-
ക്കപ്പെടുന്നു.
അമ്പലനടയില്‍ തൊഴുത-
നേരം ചാരെനിന്ന സുന്ദരി-
യുടെ അനാവൃത നഗ്നത-
യിലായിരുന്നു അവന്റെ
നോട്ടം-
ഒരു മിഴിദ്വയം നിയന്ത്രി-
ക്കാനാവാത്തവന്‍
ലോകം നിയന്ത്രിക്കുന്നു.
Subscribe to:
Post Comments (Atom)
8 comments:
പിതൃ-തര്‍പ്പണമന്ത്ര-
ങ്ങള്‍ക്കിടയില്‍,
ഇലച്ചീന്തില്‍ വെറുതെ-
യിരുന്ന ഒരുരുള ചോറി-
ലായിരുന്നു അവന്റെ
നോട്ടം-
ജീവിച്ചിരിക്കുന്നവന്റെ
വിശപ്പ്
മരിച്ചവര്‍ക്ക് അന്നം.
വാസ്തവങ്ങള്‍ ഇങ്ങനെ വിളിച്ചു കൂവാതെ മാഷേ...
വളരെ അര്‍ത്ഥവത്തായ കവിത..
ee kavithakal enikku orupaadishttam..
ezhuthiya aalkkum ,bloginum ,palakkaadan kaattinte manamulla eekavithakalkkum puthuvalsaraashamsakal nerunnu...
സന്തോഷം തോന്നുന്നു...
ഇത്രയ്ക്കു ലളിതവും എന്നാല്‍ വായനക്കാരനുമായി
ആഴത്തില്‍ സംവേദിക്കുകയും ചെയ്യുന്ന
മനോഹരമായ കവിതകള്‍ പുതുകവികളില്‍ നിന്നുണ്ടാകുമ്പോള്‍!!
ഇതല്പ്പം കാതലില്ലാത്ത ഘടനയില്‍ വെറുതേ പറഞ്ഞുപോയപോലെത്തോന്നിയെങ്കിലും
മുന്‍പെഴുതിയവയെല്ലാം
മികച്ച നിലവാരമുള്ളത് തന്നെ!!! ആശംസകള്‍...
കവിതകള്‍ നന്നായിട്ടുണ്ട്.. ത്വേജസിനി ഓര്‍ക്കുന്നുണ്ടോ?
ലോകം ഇങ്ങനെയൊക്കെയല്ലേ?
Post a Comment