തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.
തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.
വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന് അതീന്ദ്രിയ-
ജ്ഞാനം.
നാഡികളില്‍
നിറഞ്ഞ വിഷം
ആറടിമണ്ണില്‍
അലിഞ്ഞുചേരുമ്പോള്‍
അപ്പുറത്തെ
അറയില്‍ സ്വന്തം
കവിതയിലെ
അക്ഷരങ്ങളുടെ
അരികും മൂലയും
ശരിയാക്കി
കളഞ്ഞുപോയ തൂലിക
തലചൊറിയുന്നു-
അക്ഷരങ്ങള്‍
ചിരിക്കുന്നു-കവിത
പിറക്കുന്നു
ചിന്തകള്‍ മരിക്കുന്നു.
Subscribe to:
Post Comments (Atom)
7 comments:
തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.
"വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന് അതീന്ദ്രിയ-
ജ്ഞാനം."
ചിന്തകള്‍ കാടുകയറുന്നു.
-സുല്‍
“വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന് അതീന്ദ്രിയ-
ജ്ഞാനം.“
മനോഹരം.........
പാടി കേള്‍പ്പിക്കൂ............
കവിതാസ്വാദനം ഈയിടെയായി ഒരു ഹരമായിരിക്കുന്നു എനിക്ക്......
ഈ ചുവന്ന പൂവിനുപകരം വെക്കാനൊന്നുമില്ലേ?
എന്നോട് നാളെ വരാമെന്ന് പറഞ്ഞ് പോയതാ....
പിന്നെ ഇന്നാ പൊങ്ങിയത്.......
കൊള്ളാം...ഇങ്ങിനെയും....
കാടുകയറുന്ന ചിന്തകള്‍ക്ക്
മാപ്പ് സുല്‍...
ഇങ്ങനേയും ചിലര്‍, രണ്‍ജിത്...
നന്ദി, ജെ പി അങ്കിള്‍...
കൊള്ളാം....
തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.
Post a Comment