ഒരു വാലന്റൈന്‍
ദിനത്തില്‍
വിരല്‍ നഖത്തി-
നോട് പറഞ്ഞു
''നീയെന്‍ പ്രാണന്‍''
പ്രണയാനന്ദത്തില്‍
വളര്‍ന്നത്
സൗന്ദര്യദേവത
അറുത്തുമാറ്റിയദിനം
പ്രാണാംശങ്ങളെ
നോക്കി
നഖമോര്‍ത്തു:
വിരലിന്
മുഖംമൂടി
ഞാന്‍-
സ്വയമറിയാന്‍
മുഖം വേണ്ട
വെറും
മുഖംമൂടി.
വിരലിന് നഖം
സൗന്ദര്യം;
നഖത്തിന് വിരല്‍
പ്രാണന്‍.
പ്രണയത്തില്‍
സ്വാര്‍ത്ഥതയുടെ
വിഷം ചേര്‍ത്തത്
ആരായിരിക്കും?
Subscribe to:
Post Comments (Atom)
3 comments:
പ്രണയത്തില്‍
സ്വാര്‍ത്ഥതയുടെ
വിഷം ചേര്‍ത്തത്
ആരായിരിക്കും?
മറന്നുപോയ ഒരു ചോദ്യം
പിന്നേയും...
"പ്രണയത്തില്‍
സ്വാര്‍ത്ഥതയുടെ
വിഷം ചേര്‍ത്തത്
ആരായിരിക്കും? ""
ഹാ എന്തൊരു ആകര്‍ഷണമുള്ള വരികള്‍
ഓരോ വരികളും പെട്ടെന്ന് ഹൃദിസ്ഥമാകുന്ന പോലെ
എന്തൊരു മനോഹാരിത
വായിച്ചാലും വായിച്ചാലും മതിയാവാത്ത പോലെ
എഴുതൂ ഇനിയും എന്റെ കൊച്ചു പെങ്ങളേ
ഈ ലോകം മുഴുവനും അറിയപ്പെടുന്ന ഒരു കവയത്രിയായി ഭവിക്കട്ടെ!
ഗുരുവായൂരപ്പന്‍ തുണക്കട്ടെ എന്റെ പെങ്ങളെ
ഹൃദയത്തിന്റെ സ്വാര്‍ത്ഥതയുടെ പേരല്ലേ പ്രണയം ..
പകരുക നീ അനുരാഗമാം വിഷം എന്നൊരു പാട്ടും കേട്ടു..
Post a Comment