Wednesday, December 24, 2008

ശിരോലിഖിതം

തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്‍
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.

തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്‍
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.

വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന്‍ അതീന്ദ്രിയ-
ജ്ഞാനം.

നാഡികളില്‍
നിറഞ്ഞ വിഷം
ആറടിമണ്ണില്‍
അലിഞ്ഞുചേരുമ്പോള്‍
അപ്പുറത്തെ
അറയില്‍ സ്വന്തം
കവിതയിലെ
അക്ഷരങ്ങളുടെ
അരികും മൂലയും
ശരിയാക്കി
കളഞ്ഞുപോയ തൂലിക
തലചൊറിയുന്നു-
അക്ഷരങ്ങള്‍
ചിരിക്കുന്നു-കവിത
പിറക്കുന്നു
ചിന്തകള്‍ മരിക്കുന്നു.

7 comments:

തേജസ്വിനി said...

തെരുവിലെ
ചവറ്റുകൂനയുടെ
മറവില്‍ പ്രസവിച്ച
കുഞ്ഞിന്റെ ശിരോ-
ലിഖിതമെഴുതിയ
തൂലിക അച്ഛന്‍
വലിച്ചെറിഞ്ഞു-
അമ്മ ഇരുട്ടിന്റെ
ആഴം തിരഞ്ഞ്
കറുപ്പിലലിഞ്ഞു.

സുല്‍ |Sul said...

"വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന്‍ അതീന്ദ്രിയ-
ജ്ഞാനം."

ചിന്തകള്‍ കാടുകയറുന്നു.
-സുല്‍

ജെ പി വെട്ടിയാട്ടില്‍ said...

“വഴിമുട്ടിയ
ജീവിതം നഗ്നത
മറച്ച ചേലയഴിച്ചു-
സ്ത്രീത്വം മറയ്ക്കുക
പ്രയാസം;
അഴിക്കാനെളുപ്പമെന്നോതി
വിശപ്പിന്‍ അതീന്ദ്രിയ-
ജ്ഞാനം.“
മനോഹരം.........
പാടി കേള്‍പ്പിക്കൂ............
കവിതാസ്വാദനം ഈയിടെയായി ഒരു ഹരമായിരിക്കുന്നു എനിക്ക്......
ഈ ചുവന്ന പൂവിനുപകരം വെക്കാനൊന്നുമില്ലേ?
എന്നോട് നാളെ വരാമെന്ന് പറഞ്ഞ് പോയതാ....
പിന്നെ ഇന്നാ‍ പൊങ്ങിയത്.......

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാം...ഇങ്ങിനെയും....

തേജസ്വിനി said...

കാടുകയറുന്ന ചിന്തകള്‍ക്ക്
മാപ്പ് സുല്‍...
ഇങ്ങനേയും ചിലര്‍, രണ്‍ജിത്...
നന്ദി, ജെ പി അങ്കിള്...‍

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം....

Nachiketh said...

തെരുവുപട്ടികളോട്
പൊരുതിനേടിയ
ഒരുപിടി എച്ചില്‍
വിശപ്പടക്കുമ്പോഴും
കരുണവറ്റിയ
മിഴികളിലെ കാമം
പിന്നിയ കുപ്പായം
കുത്തിക്കീറുമ്പോഴും
സ്ത്രീത്വം മറയ്ക്കാന്‍
പുഴയില്‍ അഭയം
തേടിയപ്പോഴും
തിരഞ്ഞത്
കളഞ്ഞുപോയ തൂലിക.