Sunday, December 21, 2008

സ്മൃതികള്‍ പ്രണയിക്കുന്നത്...

എന്റെ പ്രണയം
താഴിട്ടുപൂട്ടിയ
ശവപ്പെട്ടിയില്‍
ഉറങ്ങുന്നു.

മൂന്നാം നാള്‍
ദു:ഖങ്ങളെ
കൂട്ടുപിടിച്ച്
ജനിക്കുന്നതിനു-
മുന്‍പ്
മറവിയുടെ
ആറടിക്കുഴിയില്‍
സമാധിയൊരുക്കി-
ആത്മാവിനെ
ആവാഹിച്ച്
കുടത്തിലിട്ട്
നിളയിലൊഴുക്കി.

ബലിച്ചോറുണ്ണാതെ
ഇലച്ചീന്തിലിരുന്ന്
കാക്കകള്‍ പറഞ്ഞു;
ഇത് നിന്റെ അന്നം-
നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു

മറവിയില്‍ സ്മൃതി-
കള്‍ ജനിക്കുന്നു
പ്രണയത്തില്‍
ജനിമൃതികളൊടുങ്ങുന്നു

8 comments:

തേജസ്വിനി said...

ബലിച്ചോറുണ്ണാതെ
ഇലച്ചീന്തിലിരുന്ന്
കാക്കകള്‍ പറഞ്ഞു;
ഇത് നിന്റെ അന്നം-
നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു.

ഒരു നഷ്ടപ്രണയത്തിന്റെ
ഓര്‍മ്മയ്ക്ക്...

Ranjith chemmad / ചെമ്മാടൻ said...

ലളിതമായിരിക്കുന്നു ....

നിളയുടെ നീരൊഴുക്കുപോലെ,
പിടിതരാതെ ഒഴുകിപ്പോകുന്നു
ഈ കവിതയും,
പ്രണയം പോലെത്തന്നെ...
"നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു"
പ്രണയത്തെ താഴിട്ടു പൂട്ടാന്‍ കഴിഞ്ഞേക്കാം...
പക്ഷേ ആഞ്ഞടിക്കുന്ന ഒരു തിര മതി...
അടക്കം ചെയ്ത സകല ഭൗതികാവിശിഷ്ടങ്ങളോടും
കൂടി....വീണ്ടും വീണ്ടും അതു പുതിയ
ജീവിതത്തിന്റെ തുറയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കും...

Unknown said...

ബലിച്ചോറുണ്ണാതെ
ഇലച്ചീന്തിലിരുന്ന്
കാക്കകള്‍ പറഞ്ഞു;
ഇത് നിന്റെ അന്നം-
നീയടക്കിയ പ്രണയ-
ത്തില്‍ നിന്റെ ആത്മാ-
വുമുണ്ടായിരുന്നു


..............................................
???????????????????????
മുരളിക.

ദൈവം said...

vyatyastamaya avatharanam, prayogangal...
nannayirikkunnu

Sureshkumar Punjhayil said...

Manoharam...!!!

സുല്‍ |Sul said...

നന്നായിരിക്കുന്നു.

-സുല്‍

തേജസ്വിനി said...

നന്ദി...പ്രിയസുഹൃത്തുക്കള്‍ക്ക്..

ഗിരീഷ്‌ എ എസ്‌ said...

NICE one
Congrats