Tuesday, December 16, 2008

പാതിവ്രത്യം

മഹാനഗരത്തിലെ
ഇരുണ്ട മൂലയില്‍
നഷ്ടപ്രണയാന്ത്യം
പിറന്ന ഉണ്ണിയ്ക്ക്
അമ്മിഞ്ഞയേകി-
യുറങ്ങിയ അമ്മയുടെ
അര്‍ദ്ധനഗ്നതയില്‍
മാന്യതയുടെ കരങ്ങള്‍
പരതിയത്.

ഉണ്ണിയുടെ വിശപ്പില്‍
‘’ഗീത’‘യറിയാത്ത
അമ്മയറിഞ്ഞു;
കര്‍മ്മം തന്നെയീശന്‍!
നഗ്നതയില്‍ പുരണ്ട
മാലിന്യം
വിയര്‍പ്പിന്‍ പുണ്യാഹം
തളിച്ച് ശുദ്ധമാക്കുന്നു;
വിശപ്പൊടുങ്ങുന്നു, ഉണ്ണി
ചിരിക്കുന്നു.

അന്നം നല്‍കി
യാചകബാലികയെ
പ്രാപിച്ചവനും
പത്നിയില്‍ പരസ്ത്രീ-
കളെ കണ്ട്
സംതൃപ്തനാകുന്നവനും
റോഡരികില്‍ കിടന്ന
ഭ്രാന്തിയുടെ ഒട്ടിയ
വയറില്‍ രതിയുണരുന്നവനും
പാഥേയം തേടിയഴിഞ്ഞ
ചേലകളുടെ
സമകാലീന സദാചാര-
മൂല്യച്യുതിയില്‍
വാചാലനാകും.

11 comments:

തേജസ്വിനി said...

മഹാനഗരത്തിലെ
ഇരുണ്ട മൂലയില്‍
നഷ്ടപ്രണയാന്ത്യം
പിറന്ന ഉണ്ണിയ്ക്ക്
അമ്മിഞ്ഞയേകി-
യുറങ്ങിയ അമ്മയുടെ
അര്‍ദ്ധനഗ്നതയില്‍
മാന്യതയുടെ കരങ്ങള്‍
പരതിയത്.

കൃഷ്‌ണ.തൃഷ്‌ണ said...

ഒരു കൊട്ട്, നല്ല ഒരു കൊട്ട്..ആര്‍ക്കൊക്കെയോ...
ഒരു കവിത, നല്ല ഒരു കവിത, എല്ലാവര്‍ക്കുമായി..
നന്നായിരിക്കുന്നു തേജസ്വിനി.

krish | കൃഷ് said...

:(

അച്ചു said...

ഉണ്ണിയുടെ വിശപ്പില്‍
‘’ഗീത’‘യറിയാത്ത
അമ്മയറിഞ്ഞു;
കര്‍മ്മം തന്നെയീശന്‍!


നല്ല വരികൾ....

Rejeesh Sanathanan said...

"ഉണ്ണിയുടെ വിശപ്പില്‍ ‘’ഗീത’‘യറിയാത്ത അമ്മയറിഞ്ഞു;കര്‍മ്മം തന്നെയീശന്‍!"

മനസ്സിനെ പിടിച്ചുലയ്ക്കാന്‍ കഴിവുള്ള വരികള്‍...

G.MANU said...

Strong lines.

കാപ്പിലാന്‍ said...

I like these lines :) Its strong

അനില്‍@ബ്ലോഗ് // anil said...

ശക്തമായ വരികള്‍.

“പാഥേയം തേടിയഴിഞ്ഞ“ പ്രയോഗത്തില്‍ വല്ല പിശകുമുണ്ടോ?

(വലിയ പിടിയില്ലാത്ത വിഷയം, എന്കിലും അവിടെ എന്തോ മുഴച്ചമാതിരി)

മാണിക്യം said...

സംഭവിക്കുന്നത് തന്നെ,
അതിനു ഒരു മറുവശം കൂടി
സ്ത്രീ ഇനിയെങ്കിലും സ്വന്തം കാലില്‍ നിന്ന് അദ്ധ്വാനിച്ചു ജീവിക്കുവാനുള്ള പ്രാപ്തി നേടുമെന്ന് പ്രതിഞ്ജയെടുക്കണം,അതിനുള്ള കഴിവ് മാതാപിതാക്കളും ഗുരുക്കന്മാരും പെണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം.
മനക്കരുത്തില്‍ സ്ത്രീയാണ് ശക്തയെന്നറിയണം.
പെണ്‍കുട്ടികള്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുക.
സ്വയം രക്ഷിക്കാനുള്ള വിവേകവൂം വിവരവും കൊടുത്ത് വളര്‍ത്തുക. കവിത വായിച്ചപ്പോള്‍ വല്ലാത്ത മാനസീക സംഘര്‍ഷം! ഇത്രയെങ്കിലും പറഞ്ഞില്ലങ്കില്‍..... ‍

Ranjith chemmad / ചെമ്മാടൻ said...

എല്ലാറ്റിനും കാരണം
"നഷ്ടപ്രണയാന്ത്യം
പിറന്ന ഉണ്ണി"
യെന്ന് കവി തന്നെ പറയുന്നു..
ആദ്യത്തെ പൂര്‍‌ണ്ണവിരാമം
തുടങ്ങേണ്ടത് അവിടെനിന്നാണ്...
അപ്പോള്‍
"നഗ്നതയില്‍ പുരണ്ട
മാലിന്യം
വിയര്‍പ്പിന്‍ പുണ്യാഹം
തളിച്ച് ശുദ്ധമാക്കുന്നു;"
അങ്ങിനെ ചെയ്യേണ്ടി വരില്ലല്ലോ...

പിന്നെ 'മാണിക്യം' പറഞ്ഞതും പ്രസക്തമാണ്..

എന്തുതന്നെയായാലും..
വളരെ ശക്തമാണ് വിഷയവും വരികളും...
ഓരോ നോട്ടത്തില്‍ നിന്നും ചോര പൊടിയുന്നുണ്ട്
കണ്ണുകളില്‍...
അതി തീവ്രവും അതുപോലെ ലളിതവുമായ രചനാശൈലി..
ഭാവുകങ്ങള്‍....

തേജസ്വിനി said...

നന്ദി..പ്രോത്സാഹനങ്ങള്‍ക്ക്.
രഞ്ജിത്, ഉണ്ണിയുടെ വിശപ്പില്‍ മാനം വിറ്റ അമ്മയുടെ നഗ്നതയില്‍ പുരണ്ട മാലിന്യം കര്‍മ്മത്തിനന്ത്യം പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുമാറ്റി എന്നാണു ഞാനുദ്ദേശിച്ചത്....