Monday, December 8, 2008

സൌഹൃദം

കിട്ടാക്കടത്തിനും വീട്ടാ-
ക്കടത്തിനും ഇടയില്‍
എന്റെ വീട്
ലേലം വിളിച്ചേക്കാം,
മുന്‍പില്‍ നീയുണ്ടാവണം...

ചില ‘ദോഷ‘ങ്ങളില്‍
വീടിന്റെ വിലയിടിഞ്ഞത്..
സമാശ്വസിപ്പിച്ച്
നീ പുഞ്ചിരിച്ചതില്‍ വിഷം
കലര്‍ന്നിരുന്നില്ല

നീ‍, എന്റെ
ജീവിതനിയോഗം
നിന്റെ സമ്പന്നതയില്‍
എന്റെ വിയര്‍പ്പും
നിന്റെ പുഞ്ചിരിയും ഇല്ലാ-
തിരിക്കട്ടെ...

കടങ്ങളില്‍,
കടപ്പാടുകളില്‍
തുടങ്ങി,-
യതില്‍തന്നെ അന്ത്യം.
ഒരു ജീവിതചക്രം
തിരിഞ്ഞിരിക്കുന്നു.
ഇനി ഞാനുറങ്ങട്ടെ,
സ്വസ്ഥം.

ഒരപേക്ഷ,
എന്റെ മാതാപിതാക്കളെ
സ്നേഹിക്കാതിരിക്കുക,
അവര്‍ നമ്മുടെ സൌഹൃദം
മനസ്സിലാക്കാതിരിക്കട്ടെ....

8 comments:

തേജസ്വിനി said...

കിട്ടാക്കടത്തിനും വീട്ടാ-
ക്കടത്തിനും ഇടയില്‍
എന്റെ വീട്
ലേലം വിളിച്ചേക്കാം,
മുന്‍പില്‍ നീയുണ്ടാവണം...

മാണിക്യം said...

കടങ്ങളില്‍,
കടപ്പാടുകളില്‍ തുടങ്ങി,
കിട്ടാക്കടത്തിനും വീട്ടാക്കടത്തിനും
ഇടയില്‍ തന്നെ അന്ത്യം....
തേജശ്വിനി
നല്ല കവിത ആശയം വളരെ ആഴമുള്ളത്.
ആശംസകളോടേ ..മാണിക്യം

ഹരീഷ് തൊടുപുഴ said...

നല്ല അശയം!!!
ആശംസകള്‍....

Rejeesh Sanathanan said...

നന്നായിരിക്കുന്നു.....തുടരുക

Ranjith chemmad / ചെമ്മാടൻ said...

വ്യത്യസ്ഥമായ ആശയങ്ങളാലും ഭാഷയാലും
ശ്രദ്ധയാകര്‍‌ഷിക്കുന്നു, ഓരോ കവിതകളും...
മിനുപ്പേറിയതും എന്നാല്‍ ആഴ്ന്നിറങ്ങുന്നതുമായ
ഒരുതരം വശ്യമായ മൂര്‍‌ച്ചയാല്‍ മുറിയുന്നു ഓരോ വായനയിലും
തുടരുക...ആശംസകള്‍.....

വരവൂരാൻ said...

ആദ്യമായാണു ഈ ബ്ലോഗ്ഗിൽ, ഒറ്റ ഇരുപ്പിനു എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
ആഴമുള്ള ചിന്തകൾക്ക്‌ ആശംസകളോടെ

prakashettante lokam said...

മനോഹരമായ വരികള്‍
“നീ‍, എന്റെ
ജീവിതനിയോഗം
നിന്റെ സമ്പന്നതയില്‍
എന്റെ വിയര്‍പ്പും
നിന്റെ പുഞ്ചിരിയും ഇല്ലാ-
തിരിക്കട്ടെ... “


വീണ്ടും വീണ്ടും വായിച്ചു........

ആ‍ശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

very interesting lines
"നീ‍, എന്റെ
ജീവിതനിയോഗം
നിന്റെ സമ്പന്നതയില്‍
എന്റെ വിയര്‍പ്പും
നിന്റെ പുഞ്ചിരിയും ഇല്ലാ-
തിരിക്കട്ടെ... "

i read this again and again

regard
jp @ trichur