Thursday, December 4, 2008

കൊളാഷ്

ഏകാന്തതയുടെ
വല്‍മീകത്തില്‍
സ്മൃതികളുടെ
മണ്‍ചെരാത്
തെളിയിച്ച്
ഇന്നലെ
പ്രണയത്തിന്റെ
ചിത്രം വരയ്ക്കാ-
നൊരുങ്ങി.

അജ്ഞതയിലെ
അറിവ്
രൂപം നല്‍കി.
പ്രതീക്ഷയുടെ
നിറക്കൂട്ടുകള്‍
ചായം തേച്ചു.
സ്വപ്നങ്ങള്‍ ചാലിച്ച്
മിഴികള്‍ക്കു
ജീവന്‍ നല്‍കവേ
കാലം കാറ്റായി
വന്ന് മണ്‍ചെരാത്
ഊതിയണച്ചു.

മിഴികളില്‍
പണിതത്
ശവകുടീരങ്ങള്‍!

ഒന്ന്
എന്റേതായിരുന്നു.

4 comments:

തേജസ്വിനി said...

an old, very old poem...

Rejeesh Sanathanan said...

അങ്ങനെ ആ ജീവിത ചിത്രവും അപൂര്‍ണ്ണമായി അല്ലേ?

nandakumar said...

വീണ്ടും ഒരെണ്ണം ശ്രമിക്കാലോ... ഒന്നു ട്രൈ ചെയ്യൂന്നേ.. :)

കവിത ഇഷ്ടപ്പെട്ടു.

sreejish malavam said...

valare nannayittundue iniyum ezhuthuka.