Tuesday, December 2, 2008

ആറാമിന്ദ്രിയം

അന്ധന്
കാഴ്ചയും
ബധിരന്
കേള്‍വിയും
വെറും
അക്ഷരങ്ങള്‍;
വാക്ക്.

അന്ധന്‍ കാണാതെ
കേള്‍ക്കുന്നതും
ബധിരന്‍
കേള്‍ക്കാതെ
കാണുന്നതും
മനക്കണ്ണിലെ
പഞ്ചേന്ദ്രിയങ്ങള്‍
അറിയുന്നു.
അന്ധന്‍ കാണുന്നു
ബധിരന്‍ കേള്‍ക്കുന്നു.

പഞ്ചേന്ദ്രിയങ്ങള്‍
അറിഞ്ഞത്
മനക്കണ്ണറിയാതെ-
പോകുന്നവരില്‍
നുണ
സത്യത്തിന്റെ
മുഖംമൂടിയണിയുന്നു.
അനാവൃതമാകുന്ന
മുഖം മൂടിയില്‍
നുണ വീണ്ടും വളരും
സത്യം മരിക്കും,
ആറാമിന്ദ്രിയം തേങ്ങി-
ക്കരയും
അറിവ് വീണ്ടും
നശിക്കും.

അറിയുന്നതില്‍ പാതി
പതിരാകുമത്രെ,
മറുപാതി മറക്കുക.

5 comments:

തേജസ്വിനി said...

അന്ധന്
കാഴ്ചയും
ബധിരന്
കേള്‍വിയും
വെറും
അക്ഷരങ്ങള്‍;
വാക്ക്.

പൊരുള്‍ തേടുന്ന ചില ചോദ്യങ്ങള്‍...

അനൂപ് അമ്പലപ്പുഴ said...

divasavum gulika kazhikkunathu pole eazhuthikkondirikkuvanoo? Eazhuthan pattathe tharamilla ennu thonnumbol mathram eazhuthunnathalle nallathu?..

തേജസ്വിനി said...

അനൂപിന്റെ ചോദ്യം ഞാനും ചോദിക്കാറുണ്ട്, എന്നോടുതന്നെ. ഒന്നും ഒന്നിനും കാരണങ്ങളും പരിഹാരങ്ങളും അല്ലെന്നിരിക്കെ എഴുതിയാലെന്ത്, ഇല്ലെങ്കിലെന്ത്...
എഴുത്ത് സുഖം നല്‍കുന്നു എന്ന തോന്നലില്‍ എഴുതുന്നു, മറിച്ച് എന്നു തോന്നുന്നുവൊ അന്നു നിര്‍ത്തുക തന്നെ ചെയ്യും, തീര്‍ച്ച...പിന്നെ, എഴുതാനായി ഇരിക്കാറില്ല, ആശയം തോന്നുന്നത് കുറിച്ചുവെക്കുന്നു..അത് അതിരാവിലെയാകാം, ഉറക്കത്തിലിടയ്ക്കാവാം, ഉച്ചയ്ക്കാവാം, എപ്പോഴുമാകാം...ചെയ്യുന്നതിലെ തെറ്റും ശരിയും ആലോചിക്കാറുമില്ല...പഴയ പല കവിതകളും തിരുത്താറുണ്ട്..പക്ഷേ, ചവറ്റുകൊട്ടകളീല്‍ ഒന്നും ഇതുവരെ സ്ഥാനം പിടിച്ചിട്ടില്ല..മറ്റുപലരുടെയും ചവറ്റുകൊട്ടകളീല്‍ എന്റെ കവിതകള്‍ കണ്ടേക്കാം. ആ സ്വാതന്ത്ര്യം എന്റേതല്ലല്ലോ...
എന്തായാലും അനൂപിനു നന്ദി, വിരുന്നു വന്ന് ചൊരിഞ്ഞ വാക്കുകള്‍ക്ക്...എന്നില്‍ കാണിക്കുന്ന സ്നേഹത്തിന്, നന്നാവണമെന്ന് ചിന്തയോട്...

അനൂപ് അമ്പലപ്പുഴ said...

ഒന്ന് മറ്റൊന്നിന് പരിഹാരമാകില്ലായിരിക്കാം, പകരമാവില്ലായിരിക്കാം. എന്നാല്‍ കാരണമായി ഭവിക്കാം. എഴുത്ത് തരുന്ന സുഖം പോര എന്ന തോന്നലില്‍ ആണല്ലോ പ്രസിദ്ധീകരണത്തിന്റെ പ്രസക്തി. ഇന്നും എന്നും നടക്കുന്നതും അതുതന്നെ ആണല്ലോ. നമ്മുടെ ചിന്തകള്‍ക്ക് , പ്രവര്‍ത്തികള്‍ക്ക് എന്തിന്, ജന്മത്തിന് തന്നെ ഒരു കാരണം ഉണ്ട് . അത് കൊണ്ട് അങ്ങനെ പറയുന്നത് ശരിയല്ല. പിന്നെ നമ്മള്‍ ഒരു സമൂഹത്തില്‍ ജിവിക്കുമ്പോള്‍ ചിലരോട് സംസരിക്കുന്നത് , അവര്‍ കേള്‍ക്കാനല്ല മറിച്ച് അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ മറ്റുചിലര്‍ക്കായാണ് , അവര്‍ വിജിലന്റ് ആകാനാണ്, ചവറ്റുകുട്ടകള്‍ ഒരുക്കിവയ്ക്കാനാണ്. നന്മകള്‍ ആശംസിക്കുന്നു.... സസ്നേഹം

മാണിക്യം said...

മനസ്സിന് കാഴ്ചയും,
കേള്‍‌വിയും ഉണ്ടാവുക
അതു വിളിച്ചോതുവാന്‍
സ്വരം കിട്ടുക ധൈര്യമുണ്ടാവുക,
പറയുന്നത് മറ്റുള്ളവര്‍ക്ക് തിരിയുക ..
തിരിഞ്ഞില്ലങ്കിലും മനസ്സില്‍ കെട്ടി നിര്‍ത്താ‍തെ കൈത്തോട് വെട്ടി മനസ്സിന്റെ
പഞ്ചേന്ദ്രത്തിന്റെ അന്ധതയും ബന്ധിരതയും ഒഴിവാകാനൊരു ശക്തമായ ശ്രമം....