മോഹങ്ങളുടെ കുന്നിമണികള്‍
ചേര്‍ത്തുവെച്ചുണ്ടാക്കിയ
കിനാക്കള്‍ക്ക് നാരങ്ങാമിഠായി-
കളുടെ രൂപമായിരുന്നു അന്ന്...
കാലം, വ്രണത്തിലെ പൊറ്റന്-
പോല്‍ അടര്‍ന്നുവീണപ്പോള്‍
കുന്നിമണികള്‍ മഴത്തുള്ളികളായി..
പിന്നെ, പ്രണയം പുഴയായൊഴുകി...
മഴ നനഞ്ഞ്, പുഴയിലൊഴുകി
വേനലില്‍ ജലം തേടി നടന്ന്...
ഇന്നലെയുടെ ചിത്രങ്ങള്‍ മാഞ്ഞ
വെള്ളപൂശിയ ചുമരുകള്‍ക്കകം
ജനാലച്ചില്ലിലൂടെ ദൂരെ,നോക്കി
അവനെ കാത്തിരിക്കുന്ന നേരം
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു.
വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!
Subscribe to:
Post Comments (Atom)
16 comments:
നാളെയുടെ പ്രതീക്ഷകള്‍!!!
വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!
ആ പ്രതീക്ഷയെന്ന കച്ചിതുരുമ്പ്!
നിറം മങ്ങാതെ എന്നും എന്നും കൂടെ വരട്ടെ!
സ്നേഹാശംസകള്‍!
((((((ഠേ.....)))))
ഒരു തേങ്ങയുടക്കാന്‍ വന്നതാ... അപ്പോഴേക്കും ഈ മാണിക്യം. :)
നല്ലകാര്യങ്ങള്‍ തുടങ്ങുന്നത് തേങ്ങയടിച്ചാണല്ലൊ... മരണത്തിന്റെ വരികളെ വകഞ്ഞു മാറ്റി വരുന്ന പ്രതീക്ഷയുടെ നാളം കാണാതിരിക്കാനാവില്ല... നന്നായിരിക്കുന്നു തേജ്.
-സുല്‍
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു.
മഴത്തുള്ളികളാവുന്ന കുന്നിമണികള്‍. നല്ല സുഖമുള്ള വരികള്‍. ഒരിക്കലും കുന്നിമണികള്‍ നിറമറ്റുപോകരുതേ എന്നു പ്രാര്‍ത്ഥിക്കാം. എങ്കിലും കാലം കഴിയുമ്പോള്‍ ഓക്കേത്തിന്റേയും നിറം മാറും ഉറപ്പാ. അതല്ലേ നിയതി!
ഇന്നലെയുടെ ചിത്രങ്ങള്‍ മാഞ്ഞ
വെള്ളപൂശിയ ചുമരുകള്‍ക്കകം
ജനാലച്ചില്ലിലൂടെ ദൂരെ,നോക്കി
അവനെ കാത്തിരിക്കുന്ന നേരം
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു.
നാളെയുടെ പ്രതീക്ഷകള്‍ ഹൃദ്യമായി വരച്ചിട്ടുണ്ട് പ്രതീക്ഷകള്‍ പ്രണയമാണ് നാളകള്‍ നീണ്ടു പോകുന്ന പ്രണയം
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!
കിനാവുകള്‍ പൂക്കട്ടെ,
പതീക്ഷകള്‍ ഉണരട്ടെ...
വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!
നല്ല വരികൾ തേജസ്വൈനി. ഇഷ്ടമായി
Nalla varikal... Nannayirikkunnu. Ashamsakal...!!!
മഴ നനഞ്ഞ്, പുഴയിലൊഴുകി
വേനലില്‍ ജലം തേടി നടന്ന്...
ആശംസകള്‍ തേജസ്വിനി...
ഹായ് , ഞാന്‍ ഈയിടെ ആയി കമന്റ് ഇടാടില്ല എങ്കിലും എല്ലാ കവിതയും വായിക്കാറുണ്ട്. പലതും വളരെ നന്നാവുന്നുമുണ്ട്.
പല വരികളും മനസ്സില്‍ തട്ടുന്നവയുമാണു.. ഇനിയും എഴുതുക. എല്ലാവിധ ഭാവുകങ്ങളും.
ഈ പ്രതീക്ഷയുടെ കിരണങ്ങൾ അണയാതിരിക്കട്ടേ...
“കുന്നിമണികള്‍ മഴത്തുള്ളികളായി..
പിന്നെ, പ്രണയം പുഴയായൊഴുകി...“
മനോഹരം!
നാരങ്ങാമിഠായി എന്ന ബിംബം നന്നായിരിക്കുന്നു.
കുന്നിമണികള്‍ മഴയായി...
കുന്നിമണിയുടെ നിറം വീണ്ടും മങ്ങി..
മഴ മഴവില്ല് തീര്‍ക്കുന്നു, പക്ഷെ..
വിണ്ണ് അതിനെ എന്നും കയ്യടക്കുന്നു...
മഴവില്ല് മഴയുടെ സ്വപ്നമാണ്.. കിനാവാണ്...
വിണ്ണ് എന്നും മഴയുടെ സ്വപ്നത്തെ കയ്യടക്കുന്നു...
പാവം മഴ പുഴയായി...
പക്ഷെ മഴവില്ല് എന്നും മഴക്ക് അന്യം..
വിണ്ണിന്റെ സ്വപ്നങ്ങളാം മഴവില്ലിനെ
സ്വന്തമാക്കാന്‍ മോഹിച്ച മഴയുടെ;
മരിച്ചുവീഴുന്ന കിനാവത്രേ,
നാളെയുടെ വിണ്ണിന്റെ പ്രതീക്ഷ!!!
...ആശംസകള്‍...
എല്ലാവര്ക്കും നന്ദി....പ്രോത്സാഹനങ്ങള്‍ക്കും സ്നേഹത്തിനും.
"ജനാലച്ചില്ലിലൂടെ ദൂരെ,നോക്കി
അവനെ കാത്തിരിക്കുന്ന നേരം
പെട്ടിയിലെ കുന്നിമണികളുടെ
നിറം മാഞ്ഞുകൊണ്ടേയിരുന്നു".
തേജ്;
കാലത്തിന്റെ ഒന്നും മിണ്ടാതെയുള്ള
കൊഴിഞ്ഞു പോക്കിനെ ഉപമിച്ചത്
ഏറെ നന്നായിരിക്കുന്നു.
................
ഭാവുകങ്ങള്‍
Post a Comment