Monday, April 13, 2009

വിഷുവര്‍ണ്ണങ്ങള്‍

ഇനിയും പൂക്കാത്ത മരമേ,
വസന്തം വരാത്ത വഴിയില്‍
ഋതുക്കള്‍ വരില്ലെന്നറിയുക!

ആഴ്ന്നിറക്കിയ ആയുധം നനച്ചൊ-
ഴുകിയ ചോര മായ്ക്കാനാവാതെ
തേങ്ങിക്കരയുന്ന കൊന്നയ്ക്കരികില്‍
പരാഗരേണുക്കള്‍ മരിച്ചുവീണു...

എരിഞ്ഞുതീര്‍ന്ന പൂത്തിരികള്‍
വരവേറ്റ വിഷുപ്പുലരിയില്‍
പീതാംബരമഴിച്ചുവെച്ച് കണ്ണന്‍
കറുത്ത വസ്ത്രമണിഞ്ഞു!

ഇനിയെന്റെ മാടത്തില്‍
വിഷു പിറക്കുന്ന ദിനം
പൂക്കള്‍ കറുക്കും, കറുത്ത
വസ്ത്രത്തില്‍ കണ്ണന്‍ ചിരിക്കും!

ഇരുട്ടിന്‍ ഓട്ടവീണ പ്രാര്‍ത്ഥനാ-
മുറികളില്‍ വളര്‍ന്നൊടുങ്ങുന്ന വിഷു
നല്ലകാലമോര്‍ത്ത് പുനര്‍ജ്ജനിക്കുന്ന
ദിനമായിരിക്കും, കണിക്കൊന്ന പൂക്കുക!!!

16 comments:

തേജസ്വിനി said...

വിഷു ആശംസകള്‍.....

G. Nisikanth (നിശി) said...

ഇനിയെന്റെ മാടത്തില്‍
വിഷു പിറക്കുന്ന ദിനം
പൂക്കള്‍ കറുക്കും, കറുത്ത
വസ്ത്രത്തില്‍ കണ്ണന്‍ ചിരിക്കും!

നല്ല വരികൾ... വിഷുവിലും വിഷാദം തുടിക്കുന്നു... എല്ലാ നന്മകളും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ...
സസ്നേഹം

Sureshkumar Punjhayil said...

Karutha pookkalkku mele Njan pakshe Padakkam pottichanu ente Vishu aghoshikkarullathu. Nnnayirikkunnu Molu.. Ashamsakal...!!!

Unknown said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

തേജസ്വിനി,
നന്മയുടെയും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും
ഒരായിരം വിഷു ആശംസകള്‍ ...

Sekhar said...

Wish you too a very happy and prosperous Vishu.

സമാന്തരന്‍ said...

ഋതുക്കള്‍ വരും.. കണിക്കൊന്ന പൂക്കും
വിഷു ആശംസകള്‍..
തേജസ്വിനിക്കും വീട്ടുകാര്‍ക്കും , സ്നേഹത്തോടെ..

yousufpa said...

എന്നാണ് മനസ്സിനൊരു സാമാധാനമുണ്ടാവുക..?

വിഷു ആശംസകള്‍..............

നരിക്കുന്നൻ said...

തേജസ്വിനിക്കും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ!

Anonymous said...

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....

മാണിക്യം said...

ഇരുട്ടിന്‍ ഓട്ടവീണ പ്രാര്‍ത്ഥനാ-
മുറികളില്‍ വളര്‍ന്നൊടുങ്ങുന്ന വിഷു
നല്ലകാലമോര്‍ത്ത് പുനര്‍ജ്ജനിക്കുന്ന
ദിനമായിരിക്കും, കണിക്കൊന്ന പൂക്കുക!!!



ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!

Bindhu Unny said...

കറുത്ത വിഷുവുള്ള എല്ലാര്‍ക്കും നിറങ്ങള്‍ നിറഞ്ഞ വിഷുദിനങ്ങള്‍ വരട്ടെ. :-)

തേജസ്വിനി said...

വിഷുവേതോ ദിനംപോല്‍ മടങ്ങുമ്പോഴും ആശംസകള്‍
ചൊരിഞ്ഞ് സ്വയം സമാധാനിക്കാന്‍
നമുക്കാകുന്നു....ആഘോഷങ്ങള്‍
പോലും ഇന്ന് യാന്ത്രികമായിപ്പോകുന്നു....

ആരെയാണ് നാം പഴി ചാരേണ്ടത്?...

എല്ലാവര്‍ക്കും നന്ദി...

സുല്‍ |Sul said...

“എരിഞ്ഞുതീര്‍ന്ന പൂത്തിരികള്‍
വരവേറ്റ വിഷുപ്പുലരിയില്‍
പീതാംബരമഴിച്ചുവെച്ച് കണ്ണന്‍
കറുത്ത വസ്ത്രമണിഞ്ഞു!“

ഇന്നു നല്ലെതെന്നാല്‍ എന്നും നല്ലതെന്നാഗ്രഹിക്കാനുള്ള മനുഷ്യന്റെ പ്രതീക്ഷക്കു മുകളിലല്ലേ തേജിന്റെ വാള്‍ തൂങ്ങിയാടുന്നത്.

നല്ലകാലം വരട്ടെ!!! വിഷു ആശംസകള്‍!!!

-സുല്‍

ജെ പി വെട്ടിയാട്ടില്‍ said...

വിഷു ആശംസകള്‍

പിന്നെന്താ മോളെ ഇവിടെ സന്ദര്‍ശിക്കാ‍ഞ്ഞെ

trichurblogclub.blogspot.com/
pls visit and join

SUBINN said...

നന്നായിട്ടുണ്ട്, ആശംസകള്‍..........





subinn.blogspot.com