Thursday, April 9, 2009

വിലാസം നഷ്ടപ്പെടുന്നവര്‍

മേല്‍ വിലാസമില്ലാത്ത
ഭ്രൂണത്തില്‍ ജനിച്ച്
സര്‍ക്കാര്‍ മോര്‍ച്ചറിയിലെ
പെട്ടികളില്‍ ഉറങ്ങുന്നവര്‍,
നീര്‍ക്കുമിളപോല്‍ അനാഥര്‍!

കവിത ചൊല്ലിത്തീര്‍ന്നനേരം
അനാഥത്വത്തിലുറങ്ങുന്ന
പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!
സ്നേഹിച്ചുതുടങ്ങിയത്
മരണമെന്നറിഞ്ഞ്, അലഞ്ഞു-
തിരിഞ്ഞ് പൊട്ടിപ്പോവുന്ന
കുമിള തന്നെ നീയും!

ഞാനുറങ്ങുന്നിടത്തേക്കു-
നീളുന്ന പാതകള്‍ നിനക്ക്
അന്യമായത് നീയറിഞ്ഞുവോ?
കാലം കീറിക്കളയുന്ന
പ്രണയാദ്ധ്യായങ്ങള്‍
വീഴുന്ന കല്ലറകള്‍
മൂളുന്നു നീലാംബരി-

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!

21 comments:

തേജസ്വിനി said...

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!

Anonymous said...

തേജ്‌ വീണ്ടും പൊള്ളിച്ചു.
ആശം സകൾ.

Sekhar said...

നല്ല കവിത.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിത ഒന്നാന്തരം. ചില വാക്കുകള്‍/പ്രയോഗങ്ങള്‍ ഇനിയും മുറിച്ചെഴുതാതിരിക്കൂ... എന്ന് വര്‍ണ്യത്തിലാശങ്ക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം
================
നല്ല മനോഹരമായ വരികൾ.....ജീവിതത്തിന്റെ നിരർത്ഥകത എപ്രകാരം പ്രണയത്തേയും കൈപ്പിടിയിലാക്കുന്നു എന്ന് ഭംഗിയായി വർണ്ണിച്ചിരിയ്ക്കുന്നു...നല്ല കവിത തേജസ്വിനി

ശെഫി said...

ജീവിതവും

സബിതാബാല said...

ethra sundaramaaya bhavana....

സുപ്രിയ said...

ഇഷ്ടപ്പെട്ടു.

സുല്‍ |Sul said...

ഉജ്ജ്വലം... വ്യത്യസ്തം...

-സുല്‍

തേജസ്വിനി said...

നന്ദി പറയട്ടെ ഞാന്‍...

മേഘ്ന സിതാര
ശേഖര്‍
മൈനാഗന്‍
സുനില്‍
ശെഫി
സബിതാബാല
സുപ്രിയ
സുല്ലിക്ക

നന്ദി....

yousufpa said...

പ്രണയം നീര്‍ക്കുമിളപോലെ അനാഥമാകുന്നത് ആലോചിക്കാനേഎ വയ്യ.
പ്രണയത്തിലെന്നും വര്‍ണ്ണങ്ങളുണ്ടായിരിക്കണം.
നിറം മങ്ങാത്ത, ഉടയാത്ത ....അങ്ങനെ അങ്ങനെ ...

പകല്‍കിനാവന്‍ | daYdreaMer said...

മേല്‍ വിലാസമില്ലാത്ത
ഭ്രൂണത്തില്‍ ജനിച്ച്
സര്‍ക്കാര്‍ മോര്‍ച്ചറിയിലെ
പെട്ടികളില്‍ ഉറങ്ങുന്നവര്‍,
നീര്‍ക്കുമിളപോല്‍ അനാഥര്‍!

നല്ല വരികള്‍ തേജസ്വിനി ... ആശംസകള്‍..

പാവപ്പെട്ടവൻ said...

പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!
സ്നേഹിച്ചുതുടങ്ങിയത്
മരണമെന്നറിഞ്ഞ്, അലഞ്ഞു-
തിരിഞ്ഞ് പൊട്ടിപ്പോവുന്ന
കുമിള തന്നെ നീയും!

പ്രണയം വരച്ചു തീരാത്ത ചിത്രമാണ് ചരിത്രമാണ് .
രാവിന്‍റെയും പകലിന്‍റെയും സംഭോഗപരമായ സമപരിണയമാണ് പ്രണയ നിര്‍വ്വചനങ്ങള്‍ .ഇവിടെ കേവല വര്‍ണങ്ങളെ പ്രണയത്തിനു നല്‍കുന്നുള്ളു.
എങ്കിലും മനോഹരം .
ആശംസകള്‍

മാണിക്യം said...

അനാഥത്വത്തിന്റെ
മുഖങ്ങള്‍ വരച്ചിട്ട
നൊമ്പരങ്ങള്‍ക്ക്
തേജസ്വിനി റ്റച്ച്!

Sureshkumar Punjhayil said...

Nannayirikkunnu ... Ashamsakal...!!!

ശ്രീഇടമൺ said...

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!

കവിത നന്നായിട്ടുണ്ട്...വളരെ....!
ആശംസകള്‍...*

Pongummoodan said...

നന്നായിട്ടുണ്ട് തേജസ്വിനി.

Binu Anamangad said...

അകലുവാൻ നമുക്കടുക്കാതെ വയ്യ.
അടുക്കുവാൻ വീണ്ടുമകലാതെ വയ്യ....

അരങ്ങ്‌ said...

പ്രണയത്തിന്‌ കോടി വര്‍ണ്ണങ്ങളുണ്ട്‌. നീര്‍ക്കുമിളപോലെ ലോലമെങ്കിലും കൊടുങ്കാറ്റിലോ, പ്രവാഹത്തിലോ അത്‌ ഉടഞ്ഞുപോകില്ല. കാരണം പ്രണയം സ്നേഹത്തേക്കാള്‍ ശ്രേഷ്ഠമാണ്‌. അതിനാല്‍തന്നെ അനന്തമാണ്‌.
കവിതയിലെ തീപ്പൊരി ഉജ്ജ്വലം.

തേജസ്വിനി said...

യൂസുഫ്പ
പകല്‍
അരങ്ങ്
മാണിക്യം
പോങ്ങുമ്മൂടന്‍
പാവപ്പെട്ടവന്‍
സുരേഷ്
ബിനു
ശ്രീ ഇടമണ്‍

നന്ദി, ഒരുപാട്...

നരിക്കുന്നൻ said...

പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!

പൊള്ളിക്കുന്ന വാക്കുകൾ!
ഇഷ്ടമായി!