Friday, April 24, 2009

നിദ്ര പുല്‍കുന്ന ദിനങ്ങള്‍

അമ്മയേകിയ കോപ്പ
ചുണ്ടോടടുപ്പിച്ച നേരം
നിശ്ശബ്ദയായി പുഞ്ചിരിച്ച
ചേച്ചി പറഞ്ഞില്ല,
നീണ്ട നിദ്രയുടെ സുഖം!

കായ്കളരച്ചുചേര്‍ത്ത പാല്‍
ശരീരം പുറന്തള്ളവേ ചോര-
യൊഴുകിയ അമ്മയുടെ ചുണ്ടിലും
പുഞ്ചിരിയുടെ മൌനം!

കരിഞ്ഞുപോയ വയലിനിപ്പുറം
ചോര്‍ന്നൊലിച്ച കൂരയില്‍
തണുത്തുവിറച്ച കിടാങ്ങള്‍!
ഇന്നലെ, മുറ്റത്തെ മാവിന്‍ചില്ലയില്‍
ഊയലാടിയ അച്ഛന്റെ തുറിച്ച മിഴികളില്‍,
നിദ്ര പുല്‍കിയിരുന്നുമില്ല!

ജീവിച്ചുതീര്‍ത്ത ജീവിതം
മനസ്സിലിരുന്ന് പറയുന്നു:
മരിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍,
ജീവിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്ന ദിനം
ദൈവം ഭൂമിയില്‍ അവതരിയ്ക്കും!!
നാളെയിലെ നന്മയോര്‍ത്ത്
ഭൂമിദേവിയുമുറങ്ങും!!!

14 comments:

തേജസ്വിനി said...

ജീവിച്ചുതീര്‍ത്ത ജീവിതം
മനസ്സിലിരുന്ന് പറയുന്നു:
മരിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍,
ജീവിയ്ക്കാന്‍ കാരണങ്ങള്‍ തേടുന്ന ദിനം
ദൈവം ഭൂമിയില്‍ അവതരിയ്ക്കും!!
നാളെയിലെ നന്മയോര്‍ത്ത്
ഭൂമിദേവിയുമുറങ്ങും!!!

സുല്‍ |Sul said...

ദേ പിന്നേം...

എനിക്കു വയ്യ.

ee.xxs said...

Sublime, very delicate!

Sureshkumar Punjhayil said...

Maranavum manoharamakunna divasam.... Nannayirikkunnu... Ashamsakal...!!!

Vinodkumar Thallasseri said...

ithu repeat post aano? ee varikal mumpu vaayichcha pole.

Jayasree Lakshmy Kumar said...

സുഖനിദ്ര തേടിപ്പോയവരുടെ ചിത്രം!

Sudhi|I|സുധീ said...

സുഹൃത്തെ, "ജീവിതം ജീവിച്ചുതീര്‍ക്കുക തന്നെ!!", ഇതിന്‍റെ ബാക്കിയാണോ ഈ കവിത...??
ദൈവം(ഞാന്‍ വിശ്വസിക്കുന്ന ദൈവവും താങ്കള്‍ എഴുതിയ ദൈവവും രണ്ടാണ്... ഇവിടെ ഞാന്‍ താങ്കളുടെ (/ഭൂരിപക്ഷത്തിന്‍റെ!!!) ദൈവത്തെക്കുറിച്ച് പറയുന്നു) ഭൂമിയില്‍ അവതരിക്കുന്ന ദിനം കാത്താണോ താങ്കളും ജീവിക്കുന്നെ? എങ്കില്‍ "About Me" മാറ്റാം...
.....പേടിയാകുന്നു :D

സമാന്തരന്‍ said...

ഒടുവില്‍, ആദി കാരണവും നഷ്ടമായവന്‍ ജീവിക്കാനെന്തു കാരണം..?‍

തേജസ്വിനി said...

ചോദ്യങ്ങള്‍ നിരവധി....ഉത്തരമാണു പ്രശ്നം....സമാന്തരന്‍, സുധീ....

നന്ദി എല്ലാവര്‍ക്കും.

ഹന്‍ല്ലലത്ത് Hanllalath said...

....മരണത്തിന്റെ മണം...

ഹരിശ്രീ said...

നാളെയിലെ നന്മയോര്‍ത്ത്
ഭൂമിദേവിയുമുറങ്ങും!!!

:)

കണ്ണനുണ്ണി said...

മനസ്സില്‍ എവിടെയൊക്കെയോ ആഴത്തില്‍ തോടുന്നുണ്ടുട്ടോ..അഭിനന്ദനങള്‍..

തേജസ്വിനി said...

എല്ലാവര്‍ക്കും നന്ദി മാത്രം....ഒരുപാടൊരുപാട്..

thadiyan said...

manushyane rakshikkaan oravathaaravum bhoomiyil varumennu thonnunnila... enkilum aarenkilum avatharikkum ennu pratheekshikkaam alle... pratheekshakal aanallo namme munnottu nayikkunnath