Tuesday, March 31, 2009

യാത്ര

മരണം ഒരു കയര്‍തുമ്പില്‍കെട്ടി,
എത്തിപ്പിടിക്കാന്‍ കഴിയാത്ത
പ്ലാവിലകളില്‍ ജീവിതം തൂക്കി,
പ്രിയതമന്റെ ചോരമണമുള്ള
വഴിയിലൂടെന്നെ നയിക്കുന്ന നേരം
ധൃതിയേറിയ യാത്ര മരണത്തി-
ലേക്കെന്നോതി അവന്‍ ചിരിച്ചു...

പറമ്പിലെ മൂലയിലൊരു മേശ
അലങ്കരിച്ച പ്രിയമുഖത്തിലെ
ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!

ഇനി നിന്റെ ഊഴം!
വലിയ കത്തി രാകിമിനുക്കി
മൂര്‍ച്ച കൂട്ടിയവന്‍ ചിരിച്ചു.
കൈകാല്‍ ബന്ധിച്ച് വായില്‍
നീരൊറ്റിച്ച്, കഴുത്തില്‍ കത്തി
വെക്കുന്നനേരം മതിവരാത്ത
ജീവിതക്കൊതിയില്‍ ദീനമായി
നോക്കും, അവന്‍ ചിരിക്കും!

കത്തിയുടെ വായ്ത്തലതിളങ്ങി,
ച്ചിരിക്കുന്ന നേരമോര്‍ത്തു:
കഴുത്തില്‍ കത്തിയാഴ്ത്താന്‍
നല്ല നേരം നോക്കുന്നവനും
ജീവിതം നല്‍കുന്നത്, മരണം!

23 comments:

തേജസ്വിനി said...

യാത്രയില്‍ വഴിമധ്യേ വീണുപോകുന്നവര്‍...
എങ്ങനെയെങ്കിലും മുഴുമിപ്പിച്ചാല്‍
മതിയെന്ന് ചിലര്‍...
കടന്നുപോകുന്ന വഴികള്‍ ഇനിയൊരിക്കലും തിരിച്ചു-
വരില്ലെന്നോര്‍ത്ത് മറ്റുചിലര്‍...

യാത്ര!

കൂട്ടുകാരന്‍ | Friend said...

"മരണം വാതില്‍ക്കല്‍ ഒരുനാള്‍ മന്ചലുമയി നില്‍ക്കുമ്പോള്‍.." ഈ പാട്ടാണ് ഇത് വായിച്ചപ്പോ മനസ്സില്‍ ഓടിയെത്തിയത്

Sureshkumar Punjhayil said...

Swagatham cheyyunnu.. ee maranathe... Valare manoharam. Ashamsakal.

ശ്രീഇടമൺ said...

ഈ കവിത വായിച്ചപ്പോള്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "The Road not taken" ഓര്‍ത്തുപോയി.......

TWO roads diverged in a yellow wood
And sorry I could not travel both
And be one traveler long I stood
And looked down one as far as I could......

പകല്‍കിനാവന്‍ | daYdreaMer said...

ജീവിതം നല്‍കുന്നത്, മരണം മാത്രം... !

the man to walk with said...

..............full stoppine patti

G. Nisikanth (നിശി) said...

പ്രതീക്ഷകളാണ് ജീവിതത്തെ നിലനിർത്തുന്നത്...

എല്ലാം എവിടെയോ തീരുമാനിക്കപ്പെടുന്നു...

നാം അതിനനുസരിച്ച് ആടിത്തിമർക്കുന്നു...

കഥാകൃത്തും സംവിധായകനും നാമല്ല...

നമ്മൾ വെറും കോമാളികൾ മാത്രം...

എങ്കിലും; ഇനിയും വറ്റാത്ത പ്രതീക്ഷയുടെ ഉറവകൾ നമ്മുടെ ഹൃദയത്തെ തുടിപ്പിച്ചു നിലനിർത്തട്ടേ...

Mr. X said...

ഏതാണ്ട് ഇതേ തീം - ആടിനെ നയിച്ചു കൊണ്ട് പോകുന്ന അറവുകാരന്‍ - ആരുടെ കവിതയിലാണ്, ഒന്ന് രണ്ട് ആഴ്ചകള്‍ മാത്രം മുന്‍പ്, വായിച്ചത്? എസ്. രമേശന്‍ നായരുടെയോ, ഗിരിഷ് പുത്തന്‍ചേരിയുടെയോ? എസ്. രമേശന്‍ നായരുടെത് എന്നാണു ഓര്‍മ...

നന്നായിരിക്കുന്നു.

Mr. X said...

...?
what is the conection between this one and "The Road not taken"?

yousufpa said...

എങ്ങിനെയെങ്കിലും മരിക്കുക എന്നത് ഇത്തിരി കടുത്തതാണ്.അതെന്തിന്‍റെ പേരിലായാലും.
സ്വാഭാവീക മരണമല്ലാതെ മട്ടെന്തെങ്കിലും കൊതിക്കുന്നത് ജീവിതത്തില്‍ നിന്നുള്ളൊരു ഒളിച്ചോട്ടമാണ്.ഓരോ ജീവജാലങ്ങള്‍ക്കും അവരുടേതായ കര്‍മ്മങ്ങളുണ്ട് ഈ ഭൂമികയില്‍. അതെല്ലാം നിര്‍വ്വഹിച്ചേ വിവേകമുള്ള മനുഷ്യന് മടങ്ങാനാകൂ.

മദിച്ചു ജീവിക്കുന്ന മനുഷ്യനെ മരണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നത്നല്ലതാണ്.

തേജസ്വിനി said...

ആര്യന്‍..വായനാശീലം കുറവായതുകൊണ്ട് ഞാന്‍ കണ്ടില്ല ആ കവിത...കിട്ടുമെങ്കില്‍ അയച്ചുതരൂ...

ചെറിയനാടന്‍ ചേട്ടന്‍, അല്ലാതെന്തുചെയ്യാന്‍???

നമ്മള്‍ കരിയിലകള്‍
നമ്മള്‍ കരിന്തിരികള്‍
നമ്മിലെ നമ്മള്‍ക്ക് ദാഹമില്ല!
ആരോ പാടുന്നതുകേള്‍ക്കുന്നു.....

എന്തോ മരണത്തെക്കുറിച്ചെഴുതിപ്പോവുന്നു, അറിയാതെ തന്നെ....
തൂലിക കളയേണ്ടിവരുവോ ആവോ.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“കഴുത്തില്‍ കത്തിയാഴ്ത്താന്‍
നല്ല നേരം നോക്കുന്നവനും
ജീവിതം നല്‍കുന്നത്, മരണം!“

വളരെ ശരിയായ ഒരു നിരീക്ഷണം! ആത്മഹത്യകൾക്കും ഒരു മുഹൂർത്തം! അല്ലെങ്കിൽ നല്ല മുഹൂർത്തത്തിൽ മരിയ്ക്കാനായി ആത്മഹത്യയുടെ വഴി! ഏതാണു ഇതിൽ ശരി..? ഏതു വഴിയായാലും അതോടെ അവൻ ജീവിതത്തിൽ മരണമടഞ്ഞു കഴിഞ്ഞു.ജീവിതത്തിനെ നേരിടുന്ന ഒരാൾക്ക് ഒരു പക്ഷേ മരണത്തെ ഭയമില്ല്ലായിരിയ്ക്കാം.അവനു മുഹൂർത്തങ്ങളുടെ ആവശ്യവുമില്ല.ആ ധൈര്യമാണു ഇന്നിന്റെ ലോകത്ത് നമുക്കു നഷ്ടമാകുന്നത് !

വായിയ്ക്കുന്തോറും വിവിധങ്ങളായ അർത്ഥ തലങ്ങൾ സമ്മാനിയ്ക്കുന്ന നല്ലകവിത !

സുല്‍ |Sul said...

മരണത്തെ വിട്ടൊരു കളിയില്ലെന്നു തോന്നുന്നു തേജിന്.

“ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!“

ഇടിവെട്ട് ഭാഷ കേട്ടൊ..
ഇനിയും എഴുതുക.

-സുല്‍

സമാന്തരന്‍ said...

ഊഴമിട്ടു നീ,ഞാന്‍
പിന്നെ ഞാനും നീയും..
നിനക്കു നീരൊറ്റിക്കാനുണ്ട് ഞാ -
നൊരാള്‍ വരാതിരിക്കില്ലെനിക്ക്


(മരണഖനിയിലൊരുപാടുനാളായീ ട്ടോ..)

Anonymous said...

"കത്തിയുടെ വായ്ത്തലതിളങ്ങി,
ച്ചിരിക്കുന്ന നേരമോര്‍ത്തു:
കഴുത്തില്‍ കത്തിയാഴ്ത്താന്‍
നല്ല നേരം നോക്കുന്നവനും
ജീവിതം നല്‍കുന്നത്, മരണം! "
തേജ്‌,പൊള്ളുന്ന വരികൾ.ആശംസകൾ.

smitha adharsh said...

അപ്പൊ,യാത്രയെന്നത് 'മരണത്തിലേയ്ക്കുള്ള' നടന്നടുക്കലും കൂടിയാണ് അല്ലെ?
മനോഹരമായ വരികള്‍..മനസ്സില്‍ തട്ടുന്നവ..
നന്നായിരിക്കുന്നു.

deeps said...

it needs and extra fitting in the heart to fully dilute the spirit of this poem ... wow! superb

തേജസ്വിനി said...

നന്ദി
അഭിപ്രായങ്ങള്‍ക്കും
നല്‍കിയ സ്നേഹത്തിനും...

മാണിക്യം said...

കര്‍മ്മങ്ങള്‍ കര്‍ത്തവ്യങ്ങള്‍
കടമകള്‍ തീര്‍ത്ത്
കാലത്തിന്റെ തികവില്‍
മാത്രം കടക്കേണ്ടുന്ന
കവാടമാണ് മരണം.
ഒരു മുറിയില്‍ നിന്ന്
മറ്റോന്നിലേയ്ക്ക്
കടക്കാന്‍ ഭയക്കേണ്ടതില്ല
ചാടികടക്കാന്‍ ശ്രമിക്കണ്ട്തില്ല
തന്റെ ഊഴത്തിന്നയ്
ക്ഷമയോടെ കാക്കുക.
ഒരു സൂര്യാസ്തമനത്തിന്റെ
സൌന്ദര്യത്തോടെ മരണം
കടന്നു വരട്ടെ,
സ്വീകരിക്കാം രക്തചുവപ്പുള്ള
സന്ധ്യയെ എന്നപോലെ!!

മുക്കുറ്റി said...

നന്നായിരിക്കുന്നു.......... ആശസകള്‍

Arun Vijay said...

അലങ്കരിച്ച പ്രിയമുഖത്തിലെ
ഒഴുകുന്ന ചോരത്തുള്ളികള്‍
കട്ടപിടിക്കാന്‍ മടിച്ച് രമിക്കുന്നു!

നന്നായിരിക്കുന്നു.

http://indeevaramkavitha.blogspot.com/2009/12/blog-post.html

Arun....

മേഘമല്‍ഹാര്‍(സുധീര്‍) said...

ആത്മഹത്യ മരിക്കട്ടെ, ജീവിതം രമിക്കട്ടെ..

Anonymous said...

visit www.kuttusanum.blogspot.com