സന്നിപാതത്തില്‍ വിറയ്ക്കുന്ന
അമ്മയുടെ വരണ്ട ചുണ്ടുരുവിട്ട
ഭഗവതീനാമത്തില്‍, ആയുധം
ചോദ്യചിഹ്നമായി വിങ്ങിയനേരവും
ഭക്തരുടെ ഭ്രാന്താവേശത്തില്‍
വാങ്ങേണ്ട മരുന്നോര്‍ക്കാതെ-
യുറഞ്ഞുതുള്ളിയാ തെയ്യം!!!
അകലെയൊരു മണ്കുടിലില്
വേനല്‍ച്ചൂടിന്റെ പെയ്ത്തില്‍
അച്ഛന് യാത്ര പോകുന്നത്
പ്രവചിക്കാത്ത ഭഗവതിയെ
തന്നിലേക്കാവേശിച്ച ദിനം
വാളൊരു ചോദ്യചിഹ്നമായിരുന്നില്ല!
ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
ചിന്തകളില്‍ വാളുകൊണ്ട്
സ്വയം ആഞ്ഞുവെട്ടും; മനസ്സില്‍,
ചോരവാര്‍ന്ന് ഭഗവതി മരണമടയും!
മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?
Subscribe to:
Post Comments (Atom)
21 comments:
മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?
ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
ചിന്തകളില്‍ വാളുകൊണ്ട്
സ്വയം ആഞ്ഞുവെട്ടും; മനസ്സില്‍,
ചോരവാര്‍ന്ന് ഭഗവതി മരണമടയും!
നിസ്സഹായത ദൈവത്തിനോ മനുഷ്യനോ?
നല്ല ചിന്തകള്‍
കൈനീട്ടുക....അതിലൊരു...മുത്തം
:ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍ "
എത്ര തേച്ചാലും പതറി നില്ക്കുന്ന ചായങ്ങളുടെ മറ്റൊരു മുഖം ഒളിഞ്ഞിരുപ്പുണ്ട്... !!
ഇതു തേജിന്റെ മറ്റൊരു മുഖം. മരണത്തെ വെറുതെ വിട്ടത് നന്നായി.
നന്നായിരിക്കുന്നു തേജ്.
-സുല്‍
മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?
ഇതൊരു സമസ്യയാണ്... പറയുന്നവരുടെ കൃതികളും നമ്മൾ പരിഗണിക്കും..... ട്ടോ,,,
ഈശ്വരൻ രക്ഷിക്കട്ടേ...
ഭക്തരുടെ ഭ്രാന്താവേശത്തില്‍
വാങ്ങേണ്ട മരുന്നോര്‍ക്കാതെ-
യുറഞ്ഞുതുള്ളിയാ തെയ്യം!!!
ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
പക്ഷെ ഈ തെയ്യങ്ങളും നാടുനീങ്ങുപ്പോൾ തെയ്യ കലാകാരന്മാരുടെ ചായ ക്കൂട്ടുകളില്ലാത്ത മുഖത്തെ വേദന, വികാരപ്രതിഫലനങ്ങള്‍.
ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
വരികള്‍ , ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നു .
ആശംസകള്‍..
"മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?
കവിത നന്നായിരിക്കുന്നു മോളെ ..ഇനിയുമുള്ളില് കിടപ്പുള്ളതൊക്കെ പുറത്തേക്ക് പോരട്ടെ ..ആശംസകള്‍ !
Aanju vettunnathu daivamallallo... Manoharam. Ashamsakal.
"തേജസ്സ് ഉള്ളിലൊളിപ്പിച്ചവള്‍ തേജ്വസിനി.."
ഈ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തേജ്വസിനിയുടെ തൂലികയില്‍ നിന്നും ഇനിയും ഇനിയും നല്ല വരികള്‍ പിറക്കുവാന്‍ സംഗീതത്തിന്റേയും വിദ്യയുടെയും ദേവതയായ സരസ്വതീ കടാക്ഷം ആവോളം ഉണ്ടാകാന്‍ ആശംസകളോടെ...
ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നുണ്ട്..
അതിമനോഹരമായ കവിത...
തേജസ്വിനി ചേച്ചീ,
നന്ദി......ഈ എഴുത്തിന്....
""മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...? ""
++ nammaLe തഴഞ്ഞുവല്ലേ... സാരമില്ല..
പിന്നെ പുതിയ ഹെഡ്ഡര്‍ ഉണ്ടല്ലോ.. അത് നീലംബരിയാണോ....
എനിക്ക് തേജസ്വിനിയുടെ കവിതകള്‍ തഴയാനാവില്ല. ഇഷ്ടപ്പെട്ടുപോയി ആ സ്റ്റൈല്‍...
ഇനിയും എഴുതൂ...........
എന്നും ഓരോന്നെങ്കിലും..............
നന്ദി എല്ലാവര്ക്കും....
അച്ഛന് യാത്ര പോകുന്നത്
പ്രവചിക്കാത്ത ഭഗവതിയെ
തന്നിലേക്കാവേശിച്ച ദിനം
വാളൊരു ചോദ്യചിഹ്നമായിരുന്നില്ല!
വേഷങ്ങള്‍
മനുഷ്യനും ദൈവത്തിനും
ജീവിക്കാന്‍ വേണ്ടി
ഓരോ വേഷങ്ങള്‍
മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?
ഈ വരികള്‍ എനിയ്ക്കിഷ്ടപ്പെട്ടു.
മനസ്സില്‍നിന്നും ദൈവം കുടിയിറങ്ങുമ്പോള്‍, സ്വന്തം മുഖവും മനസ്സും തിരിച്ചുവരുമ്പോള്‍, അപ്പോള്‍, ഉള്ളില്‍ വെട്ടും തടവും. തളര്‍ന്ന് വീഴുന്നത് വരെ.
Post a Comment