Saturday, February 21, 2009

ആത്മഹത്യാമുനമ്പ് വെളിപ്പെടുത്തുന്നത്...

നേടിയ പ്രണയാന്ത്യം
അകന്നുപോയ മിഴികളിലെ
ആഴമേറിയ പ്രകാശം,
മോണകാട്ടി ചിരിച്ച
കുഞ്ഞിനെ മൂടിയ
വെള്ളത്തുണി മറച്ച
പ്രകാശമറ്റ മിഴികള്‍...
ആത്മഹത്യാമുനമ്പിലെ
മഞ്ഞുമൂടിയ ആഴങ്ങളില്‍
നിന്നൊരുപിഞ്ചുകൈ
കവിളിലുമ്മ വെയ്ക്കുന്നു.

ഒരു വഴുതലില്‍
സ്വന്തമാക്കാവുന്ന
ഭഗ്നസ്വപ്നങ്ങളുടെ
നിശ്ചലചിത്രം പിന്നിലാക്കി
എല്ലിന്‍ കഷ്ണവുമായി
പോകുന്ന തള്ളപ്പട്ടിയ്ക്കു-
പുറകില്‍ ഒരു കുഞ്ഞും
സ്വന്തം നിഴലിനെ കടിയ്ക്കുന്ന
മറ്റൊന്നും കടന്നുപോയി.

പ്രണയയൌവ്വനം
നിഴലിനെ കടിച്ചുതിന്നു-
വലിച്ചെറിഞ്ഞ
ജീവിതത്തിന്‍ ഉച്ഛിഷ്ടം,
ആത്മഹത്യാമുനമ്പിലെ
ശ്വാനരുടെ വായിലിരിപ്പുണ്ട്.
ജീവിയ്ക്കാന്‍ പലതവണ
മരിച്ചവര്‍ ഇനി കുഞ്ഞുപട്ടികളായി
പുനര്‍ജ്ജനിച്ചേയ്ക്കാം.

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

21 comments:

തേജസ്വിനി said...

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

Anonymous said...

തേജസ്വിനിച്ചേച്ചീ.....
നല്ല കവിത...പക്ഷേ,കവിതകളിൽ പലതിലും,മരണവും,വിഷാദവും കടന്നു വരുന്നുണ്ടല്ലോ....

ഏ.ആര്‍. നജീം said...

ആത്മഹത്യയുടെ പേടിപ്പെടുത്തുന്ന വല്ലാത്തൊരു മുഖം വാക്കുകള്‍ കൊണ്ട് കോറിയിട്ടിരിക്കുന്നു..!

ഇനിയും പ്രേമമെന്ന മരീചികയില്‍ അകപ്പെട്ട് ആത്മഹത്യയില്‍ രക്ഷതേടുന്ന അങ്ങിനെ ഒരു നിമിഷാര്‍‌ദ്ധത്തിലെങ്കിലും ചിന്തിക്കുന്നവര്‍ ഈ വരികള്‍ ഒന്ന് കണ്ടിരുന്നുവെങ്കില്‍...!

ജെ പി വെട്ടിയാട്ടില്‍ said...

“നേടിയ പ്രണയാന്ത്യം
അകന്നുപോയ മിഴികളിലെ
ആഴമേറിയ പ്രകാശം,
മോണകാട്ടി ചിരിച്ച
കുഞ്ഞിനെ മൂടിയ
വെള്ളത്തുണി മറച്ച
പ്രകാശമറ്റ മിഴികള്‍...“”“

നല്ല വരികളെഴുതുന്ന ആളെ മറക്കാനാവില്ല...
എന്നോട് മിണ്ടിയില്ലെങ്കിലും..

പകല്‍കിനാവന്‍ | daYdreaMer said...

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

മുനമ്പില്‍ ആക്കിയല്ലോ നീ എന്നെ...
നന്നായിരിക്കുന്നു...!

വികടശിരോമണി said...

നജീമേ,
ഈ വരി കണ്ടിരുന്നേൽ എപ്പൊ ആത്മഹത്യ ചെയ്തൂന്ന് ചോദിച്ചാൽ മതി....

G. Nisikanth (നിശി) said...

എന്തു പറയാൻ പെങ്ങളേ....

വായിക്കുന്നവർ വീണ്ടും വീണ്ടും വായിക്കട്ടേ....

ഇതിലപ്പുറം ഒന്നും പറയാനില്ല....

സ്നേഹാശംസകളോടെ...

പാര്‍ത്ഥന്‍ said...

ആത്മഹത്യാമുനമ്പിലെ
മഞ്ഞുമൂടിയ ആഴങ്ങളില്‍
നിന്നൊരുപിഞ്ചുകൈ
കവിളിലുമ്മ വെയ്ക്കുന്നു


ആത്മഹത്യാ മുനമ്പ് വളരെ അടുത്തു തന്നെയെന്നു തോന്നി. അറിയാതെ ഷർട്ടിന്റെ ബട്ടൻ അഴിച്ചു നെഞ്ചിൽ തൊട്ടുനോക്കി. ആ ചൂടറിഞ്ഞു. സമാധാനമായി.

Linesh Narayanan said...

പ്രണയിക്കപ്പെടാത്തെവരും
പ്രണയം കൊതിച്ചു നടക്കുന്നവരും
പ്രണയം സ്വപ്നം മാത്രമാക്കി നടക്കുന്നവരും
കൈപ്പിടിയിലെ പ്രണയം വഴുതിപ്പോയവരും
ഒരുപാട്, ഒരുപാട്... എന്നെ പ്പോലെ, തങ്കളെപ്പോലെ....!!!!

തണല്‍ said...

എങ്കിലും ചന്ദികേ..
(കടപ്പാട്-രമണന്‍)
പ്രണയവും
മരണവും വല്ലാതെ തുളുമ്പുന്നുവല്ലോ വരികള്‍ക്കിടയിലൂടെ..

Sureshkumar Punjhayil said...

മഞ്ഞുമൂടിയ ആഴങ്ങളില്‍
നിന്നൊരുപിഞ്ചുകൈ
കവിളിലുമ്മ വെയ്ക്കുന്നു.

Hridayathinte azangalil ninnuthanne oru snehasammanam. Nannayirikkunnu Molu. Ashamsakal.

ajeeshmathew karukayil said...

നല്ല കവിത

നിസാര്‍ അന്തിക്കാട് said...

കാ‍മുക, കാമുകി മരുടെ സതൊര സ്രെദ്ദക്കു.....


പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

തേജസ്വിനി said...

എല്ലാവര്‍ക്കും നന്ദി-
സ്നേഹത്തിനും പ്രോത്സാഹനങ്ങള്‍ക്കും.....

മാണിക്യം said...

ഒരു വഴുതലില്‍
സ്വന്തമാക്കാവുന്ന
ഭഗ്നസ്വപ്നങ്ങളുടെ
നിശ്ചലചിത്രം പിന്നിലാക്കി
എല്ലിന്‍ കഷ്ണവുമായി
പോകുന്ന തള്ളപ്പട്ടിയ്ക്കു-
പുറകില്‍ ഒരു കുഞ്ഞും
സ്വന്തം നിഴലിനെ കടിയ്ക്കുന്ന
മറ്റൊന്നും കടന്നുപോയി.
!!
തീഷ്ണമായ ചിന്തകള്ക്ക്
‍മുന്നില്‍ പകച്ച് നില്‍ക്കാം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജീവിയ്ക്കാന്‍ പലതവണ
മരിച്ചവര്‍ ഇനി കുഞ്ഞുപട്ടികളായി
പുനര്‍ജ്ജനിച്ചേയ്ക്കാം.
----------------
അറിയാത്ത കാലങ്ങളിലെ പ്രണയം സമ്മാനിയ്ക്കുന്ന വേദനകൾ..നഷ്ടമായിപ്പോകുന്ന പ്രണയം ആ അമ്മയേയും കുഞ്ഞിനേയും അനാഥമാക്കുന്നു.പ്രതീക്ഷകൾ നഷ്ടപ്പെട്ട് ആത്മഹത്യ മാത്രം മുന്നിൽ കണ്ട് എത്തുമ്പോളൂം കവിളിലുമ്മ വയ്ക്കുന്ന കുഞ്ഞിനു മുന്നിൽ അമ്മ നിസഹായയായി നിന്നു പോകുന്നു.മരണത്തിലും വിടാത്ത തെരുവു നായ്ക്കൾ എല്ലിൻ കഷണങ്ങൾക്ക് വേണ്ടിപ്പോലും കടിപിടി കൂടുന്നു..

നല്ല ഭാ‍വന..നല്ല കവിത !

ജ്വാല said...

പ്രണയം,നിരാശ,ആത്മഹത്യ.അതിജീവനം...
ഈ ആവിഷ്കാരത്തിനു ആശംസകള്‍

സിജി സുരേന്ദ്രന്‍ said...

പ്രണയം തേടി, വിധി തേടി
ആത്മഹത്യാമുനമ്പില്‍ വരുന്നവരേ;
വായിലെ എല്ലിന്‍ കഷ്ണങ്ങള്‍
എടുത്തുകൊണ്ടെന്നെ
താഴേയ്ക്ക് തള്ളിയിട്ടുകൊള്‍ക!!!

വെറുതെ ഉള്ളിലൊരു പോറല്‍, വെള്ളം നനയുന്പോള്‍ വീണ്ടും നീറ്റി നീറ്റി ഈ വരികള്‍.... പറയാതെ വയ്യ

തേജസ്വിനി said...

മാണിക്യം ചേച്ചീ
ജ്വാല
സിജി
സുനില്‍

നല്ല വായനയ്ക്ക് നന്ദി!
ഒരുപാട്...
ആത്മഹത്യ പരിഹാരമല്ലെന്ന
തിരിച്ചറിവില്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നവര്‍....ജീവിക്കാന്‍ വേണ്ടി
മരിക്കാനും തയ്യാറായ‍ ചിലര്‍....
ആരെന്നും എന്തെന്നും ഇനിയും അറിയാത്ത മറ്റുചിലര്‍!!!

Vinodkumar Thallasseri said...

ഉറക്കത്തിലും ഉണര്‍വിലും തേജസ്വിനി എഴുതുന്നു. കവിതകള്‍, നല്ല കവിതകള്‍. കവിതയുടെ ഈ അക്ഷയപാത്രം ഒരിക്കലും ഒഴിയുന്നില്ല. അങ്ങനെത്തന്നെയിരിക്കട്ടെ.

Subject Lessons Reviewed said...

Wonderful lines....... I am not blessed with poetical ability........Reminds of whiteman's oh captain and nanditha....
thanks