Thursday, February 19, 2009

അവതാരങ്ങള് തിരിച്ചുപോകുമ്പോള്‍.....‍

മരണമടഞ്ഞ
ഒരു മേഘം
ദേഹം വെടിഞ്ഞ്
മഴയായി
പുഴയില്‍
മോക്ഷം തേടിയെത്തി.

യന്ത്രഭൂതങ്ങള്‍
ശവക്കുഴികള്‍
മാന്തുന്ന പുഴ സ്വയം
കുളങ്ങളായി
ചുരുങ്ങുന്നു;
അകലെ ഒരമ്മ
പുഴയുടെ
വരവും കാത്ത്
മിഴിനീര്‍ വീഴ്ത്തുന്നു.

വര്‍ത്തമാന-
ചിത്രങ്ങളില്‍
മനംനൊന്ത്
മഴയാത്മാവ്
തിരിച്ചുനടന്നു.
ദേഹം കാണാതെ
കുഴങ്ങിയ
ആത്മാവിന്
മരിക്കാന്‍
ഇനി മരണമില്ല-
ജനിക്കാന്‍ ജനനവും.

അമ്മയെത്തേടി
പുഴ യാത്രയാകു-
ന്നതും കാത്ത്
മഴയാത്മാവ്
നീണ്ട നെടുവീര്‍പ്പിട്ട്
പതുങ്ങിയിരിപ്പുണ്ട്.

പുഴയും മഴയും
മോക്ഷം തേടി
യാത്രപോകുന്ന
കാലമോര്‍ത്ത്
മാതൃഹൃദയം
സുനാമികള്‍
സൃഷ്ടിച്ചുകരയുന്നു
പുഴയും മഴയും
സുനാമിയും ആഴിയും
ഒന്നിന്റെ നിറവില്‍
പൂര്‍ണ്ണമാകുന്നു;
അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

26 comments:

തേജസ്വിനി said...

പുഴയും മഴയും
സുനാമിയും ആഴിയും
ഒന്നിന്റെ നിറവില്‍
പൂര്‍ണ്ണമാകുന്നു;
അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

Sapna Anu B.George said...

അമ്മയെത്തേടി
പുഴ യാത്രയാകു-
ന്നതും കാത്ത്
മഴയാത്മാവ്
നീണ്ട നെടുവീര്‍പ്പിട്ട്
പതുങ്ങിയിരിപ്പുണ്ട്......സുന്ദരം

G. Nisikanth (നിശി) said...

നല്ല ഭാവന, നല്ല വരികൾ....

ആശംസകൾ.....

പ്രയാണ്‍ said...

വളരെ നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

അകലെ ഒരമ്മ
പുഴയുടെ
വരവും കാത്ത്
മിഴിനീര്‍ വീഴ്ത്തുന്നു.

നേര്‍കാഴ്ച ... നന്നായി... !

the man to walk with said...

നന്നായിരിക്കുന്നു ....അഭിനന്ദനങ്ങള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ നല്ല കവിത.....
ഈ കവിതയിലെ ബിംബങ്ങളും ഭാവനകളും അതി മനോഹരമായിരിയ്ക്കുന്നു.പ്രത്യ്യേകിച്ചു ആദ്യത്തെ രണ്ടു ഖണ്ഡികകൾ...!

മഴയില്ലായമയും,പുഴയുടെ മരണവും, പ്രകൃതികോപവുമല്ലാം കുറഞ്ഞ വരികളിൽ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു....

Unknown said...
This comment has been removed by the author.
Unknown said...

സുന്ദരം

ജ്വാല said...

പ്രകൃതി മാതാവിന്റെ നൊമ്പരം..നല്ല ബിംബങള്‍
വ്യക്തമായ സൂചകങ്ങള്‍..

Bindhu Unny said...

അര്‍ത്ഥപൂര്‍ണ്ണം ഈ വരികള്‍ :-)

വിജയലക്ഷ്മി said...

നല്ല കവിത ...ഉള്ളടക്കം കൊള്ളാം ..ആശംസകള്‍ !

ആഗ്നേയ said...

മഴത്തുള്ളിപെരുകിയൊരു ആഴിയാകുന്നതുപോലെ
തോന്നുന്നു വരികള്‍!
ആശംസകള്‍!

Anonymous said...

മഴയും,പുഴയും പൊതുവെ കവികളുടെ ഒരു ദൗർബല്ല്യമാണല്ലോ.....
anyway, beautiful poem and imagination...
:)

Rose Bastin said...

നല്ലഭാവന!!
ആശംസകൾ!!

തേജസ്വിനി said...

സപ്നേച്ചി
ചെറിയനാടന്‍
പ്രയാണ്‍
പകല്‍
ദ മാന്‍
സുനില്‍
മുന്നൂറാന്‍
ജ്വാല
ബിന്ദു
വിജയലക്ഷ്മി
ആഗ്നേയ
വേറിട്ട ശബ്ദം
റോസ് ബാസ്റ്റിന്‍

നന്ദി എല്ലാവര്‍ക്കും,
പ്രോത്സാഹനങ്ങള്‍ക്ക്...

കാപ്പിലാന്‍ said...

അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

correct .Good lines

തേജസ്വിനി said...

ശരിയാണ്....
മഴയും പുഴയും കാറ്റും തിരിച്ചുപോകുമ്പോള്‍
അവതാരങ്ങളും തിരിഞ്ഞുനടക്കുന്നു...
ആഴി സ്വയം വലുതാവുന്നു,
പൂരണം തേടുന്നു...

നമ്മെ രക്ഷിയ്ക്കാന്‍ നമുക്കെ ആവൂ, പക്ഷേ.....

നല്ല വായനയ്ക്ക് നന്ദി, കാപ്പിലാന്‍...

തെന്നാലിരാമന്‍‍ said...

"ദേഹം കാണാതെ
കുഴങ്ങിയ
ആത്മാവിന്
മരിക്കാന്‍
ഇനി മരണമില്ല-
ജനിക്കാന്‍ ജനനവും."

അതിഗംഭീരം ഈ വരികള്‍...

വികടശിരോമണി said...

‘ഴ’-അഴകായി,പുഴയായി,മഴയായി,മഴവില്ലായി,തഴയായി,കഴലായി,അഴലായി,നിഴലായി....മലയാളിയുടെ സൌന്ദര്യകൽ‌പ്പനകളെയാകെ നിറയ്ക്കുന്നു.
“പതുങ്ങിയിരിയ്ക്കുന്ന മഴയാത്മാവ്”എന്ന ഇമേജിനാണ് മാർക്ക്.
ആശംസകൾ!

Typist | എഴുത്തുകാരി said...

അവതാരങ്ങള്‍ തിരിച്ചുപോക്കു് തുടങ്ങിക്കഴിഞ്ഞു അല്ല?

സമാന്തരന്‍ said...
This comment has been removed by the author.
സമാന്തരന്‍ said...

ഇങ്ങനെയാണ് വാക്കുകള്‍ മുത്തുകളാകുന്നത്. കവിത നന്നായിരിക്കുന്നു. ആശംസകള്‍...
എഴുതിയത് പലവുരു വായിച്ചാല്‍ വാക്കുകളുടെ ഒഴുക്ക് തടസ്സപ്പെടുന്നുണ്ടോ എന്നറിയാം..ശ്രദ്ധിക്കുമല്ലോ..‍

Dipin Cyriac said...

മനോഹരമായ വരികള്‍ ..
അര്‍ത്ഥഗര്ഭവും...
അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

പുഴയുടെയും, മഴയുടേയും മാതാവിന്റേയും പിന്നെ, സുനാമിയുടേയും കര്‍മ്മം മാത്രമാണത്, അനിവാര്യമായ കര്‍മ്മം. അത് കാലചക്രം പോലെ നിമിത്തം പോലെ സംഭവിച്ചുകൊണ്ടേയിരിക്കും.

പക്ഷേ എന്നാല്‍ അവയുടെ വിയോഗത്തിലും നോവുന്ന ഒരു ഹൃദയം. അതാണ് മാതൃഹൃദയം..

നല്ലൊരു വിഷയം മനോഹരമായി അവതരിപ്പിച്ചതില്‍ കവിയത്രി വിജയിച്ചു... !

Sureshkumar Punjhayil said...

അവതാരങ്ങള്‍
തിരിച്ചുപോകുന്നു.

Orikkalum illa molu.. Avathrangal eppozhum ivideyundakum. Orupadishtamayi. Ashamsakal.