Wednesday, February 11, 2009

ആവര്‍ത്തനം

പ്രമാണങ്ങള്‍ കീറിമുറിച്ച്
ഹൃദയങ്ങള്‍ക്കിടയില്‍
വരമ്പുകള്‍ പണിയുന്ന മക്കളെ
വയോജനശാലകളില്‍
ഏകാന്തതയൊരുക്കി
പൌത്രര്‍ കാത്തിരിക്കുന്ന
ദിനമോര്‍ത്തു തേങ്ങി,
പത്തുമക്കളെ പെറ്റ,
‘’കളങ്കമറിയാക്കുഞ്ഞിന്റെ
വായില്‍ തിരുകിയ
ചെന്നിനായകം തേച്ച മുല
അര്‍ബ്ബുദച്ചിതല്‍ കയറി-
നശിക്കു‘’മെന്നുപാടിയ
മുത്തശ്ശി യാത്രയായി.

വിമാനത്തിന്റെ കുഞ്ഞുജാലക-
വാതില്‍ തുറന്ന്
മേഘങ്ങളെനോക്കി
കുഞ്ഞുചോദിക്കുന്നു-
ദൈവമിരിക്കുന്നതിവിടെയല്ലേ?

ഹൃദയങ്ങളില്‍നിന്നും
ദൈവത്തിലേയ്ക്കുള്ള ദൂരം
അമ്പലത്തോളമോ പള്ളിയോളമോ അല്ല,
ഒരു ദൂരദര്‍ശിനി,
വിമാനത്തിന്റെ കുഞ്ഞുജനല്‍-
അത്രയേ വരൂ.

20 comments:

Sureshkumar Punjhayil said...

Molu.. Manoharam...

ഹൃദയങ്ങളില്‍നിന്നും
ദൈവത്തിലേയ്ക്കുള്ള ദൂരം

Ithanu eppozhum prashnam.. Eppol eee dooram illathakum...!!!

Best Wishes Molu.

tejaswini said...

മനുഷ്യനും ദൈവവും തമ്മിലുള്ള ദൂരം ദിനം പ്രതി വര്‍ദ്ധിക്കുന്നുവോ???

...പകല്‍കിനാവന്‍...daYdreamEr... said...

‘’കളങ്കമറിയാക്കുഞ്ഞിന്റെ
വായില്‍ തിരുകിയ
ചെന്നിനായകം തേച്ച മുല
അര്‍ബ്ബുദച്ചിതല്‍ കയറി-
നശിക്കു‘’മെന്നുപാടിയ
മുത്തശ്ശി യാത്രയായി.

ദൈവത്തോളം ദൂരമുണ്ട്.. ദൈവം ഉണ്ടാക്കിയത് ... മനുഷ്യനെ പേടിച്ചു...!!

മാണിക്യം said...

ജീവിതം തേന്തുള്ളിയല്ല
ചെന്നിനായകത്തിന്റെ
കയ്പാണു പലപ്പോഴും
അതാദ്യം മുതല്‍
രുചിച്ചറിഞ്ഞാല്‍‌
തീയില്‍ കുരുത്തപോല്‍
വെയിലേറ്റുവാടില്ല..
ചുറ്റുംപടരുംസുഗന്ധമായും
ശ്വാസം തരും വായുവായും
ദാഹം ശമിപ്പിക്കും ജലമായും
പുണരുന്നൊരു സ്നേഹമായും
ദൈവത്തിലേയ്ക്കുള്ള
ദൂരം ചുരുങ്ങുന്നു..
വാക്കായും നോക്കായും
താങ്ങായും തണലായുമുള്ളില്
‍നിറയട്ടെകരുണാവാരിധി

Nithyadarsanangal said...

ദൈവമിരിക്കുന്നതിവിടെയല്ലേ?

പാര്‍ത്ഥന്‍ said...

ദൈവം ഹൃദയത്തിൽ തന്നെ എന്നു കരുതണം.

Thallasseri said...

കുഞ്ഞ്‌ അറിയുന്ന സത്യം തിരിച്ചറിയാന്‍ ഒരു തലമുറയുടെ അനുഭവം പോര. നല്ല കവിത. ചിലപ്പോള്‍ തേജസ്വിനിയ്ക്‌ ഫോക്കസ്‌ നഷ്ടപ്പെടുന്ന അവസ്ത വന്നുപെടാറുണ്ട്‌. ഇതില്‍ കൈയടക്കം ഭദ്രം.

tejaswini said...

സുരേഷേട്ടന്‍
പകല്‍
മാണിക്യം
നിത്യദര്‍ശനങ്ങള്‍
പാര്‍ത്ഥന്‍
തള്ളശ്ശേരി

നന്ദി-പ്രോത്സാഹനങ്ങള്‍ക്ക്...

ചിത്രകാരന്‍chithrakaran said...

അപ്പോള്‍ ദൈവത്തെ
കണ്ടുപിടിച്ചു അല്ലേ...!!!
ആശംസകള്‍.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത നന്നായിരിക്കുന്നു

the man to walk with said...

ishtamaaayi

Prayan said...

മുലപ്പാലിന്റെ മധുരത്തെക്കാള്‍
കുഞ്ഞുമനസ്സില്‍
ചെന്നിനായകത്തിന്റെ മടുപ്പാകാം
തേട്ടി വരുന്നത്....
വൃദ്ധസദനത്തിലെ വ്യാകുലതകള്‍
കാണേണ്ട കണ്‍കള്‍
പണമോഹത്തിന്റെ തിമിരത്തില്‍
മങ്ങിപോയിരിക്കുന്നു...
എന്തൊരു വിരോധാഭാസം......
ആശംസകള്‍......

ജ്വാല said...

മേഘങ്ങള്‍ക്കു മീതെ ദൈവം ഉണ്ടെന്നു തന്നെ വിചാരിക്കാം..അല്ലേ

ചെറിയനാടൻ said...

കവിത നന്നായിരിക്കുന്നു...

ദൈവം മനുഷ്യനിൽ നിന്നകന്നാലും മനുഷ്യൻ ദൈവത്തിൽ നിന്നകന്നാലും ദൂരം കൂടുകയേ ഉള്ളൂ...

അർത്ഥവ്യാപ്തിയുള്ള വരികൾ...

ആശംസകളോടെ..., സ്നേഹപൂർവ്വം...

tejaswini said...

ചിത്രകാരന്‍
സഗീര്
the man to walk with
പ്രയാണ്‍
ജ്വാല
ചെറിയനാടന്‍

നന്ദി...ഒരുപാട്..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈശ്വരനെത്തേടി ഞാനലഞ്ഞൂ..
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ”
അവിടെയുമില്ലിവിടെയുമില്ല ഈശ്വരൻ..
വിജനമായ് ഭൂമിയിലുമില്ല ഈശ്വരൻ”

തേജസ്വിനിയുടെ ഈ കൊച്ചു കവിത വായിച്ചപ്പോൾ വയലാറിന്റെ ഈ വരികളാണു ഓർമ്മ വന്നത്.
സ്വന്തം ഹൃദയങ്ങളിൽ നിന്നു സ്നേഹത്തെ നാം കുടിയിറക്കുന്നു..സ്വന്തം മാതാവിനെ സ്വഗൃഹത്തിൽ നിന്നു കുടിയിറക്കുന്നു..എന്നിട്ടു നാം ഒരിക്കലും കാണാത്ത ദൈവത്തെ തേടി അലയുന്നു...മനുഷ്യബന്ധങ്ങളുടെ നഷ്ടമാകുന്ന ആർദ്രതയെക്കുറിച്ചു, ദൈവികതയെക്കുറിച്ചു വളരെ കുറച്ചു വരികളിൽ തേജസ്വിനി കുറിച്ചിരിയ്ക്കുന്നു..ആശംസകൾ!

My......C..R..A..C..K........Words said...

ഹൃദയങ്ങളില്‍നിന്നും
ദൈവത്തിലേയ്ക്കുള്ള ദൂരം
അമ്പലത്തോളമോ പള്ളിയോളമോ അല്ല,
ഒരു ദൂരദര്‍ശിനി,
വിമാനത്തിന്റെ കുഞ്ഞുജനല്‍-
അത്രയേ വരൂ.
ithrayum dooram undo ... onnukoodi nokkoo ... orupakshe ippol ee commentinu shesham dooram illaathaayi kaanum...

Nachiketh said...

വിമാനത്തിന്റെ കുഞ്ഞുജാലക-
വാതില്‍ തുറന്ന്
മേഘങ്ങളെനോക്കി
കുഞ്ഞുചോദിക്കുന്നു-
ദൈവമിരിക്കുന്നതിവിടെയല്ലേ?.....

ഈ തൊട്ടും തൊടാതെയുമുള്ള വേദന..

പാറുക്കുട്ടി said...

കസ്തൂരിമാനുപോലെ
നാം നമ്മെ അറിയുക. ദൈവത്തെ താനേ അറിഞ്ഞുകൊള്ളും. ദൈവം ആകാശത്തിലല്ല. നമ്മുടെ മനസ്സിലാണ്, പ്രവര്‍ത്തിയിലാണ്, ചിന്തയിലാണ്, കാഴ്ചയിലാണ്. ഇതെന്റെ കാഴ്ചപ്പാട്.

ഏ.ആര്‍. നജീം said...

ഹൃദയങ്ങളില്‍നിന്നും

ദൈവത്തിലേയ്ക്കുള്ള ദൂരത്തെപ്പോലും അടുപ്പിക്കാന്‍ ദൂരദര്‍ശിനി പോലുള്ള കുറുക്കുവഴിയെ ആശ്രയിക്കുന്ന പുതു തലമുറയ്ക്ക് നല്‍കുന്ന നല്ലൊരു സന്ദേശം..

ഇഷ്ടായി..0