Monday, February 2, 2009

കവിത്വം!

കോപ്പിയടിച്ചും
പ്രണയവും മൃത്യുവും
കൂട്ടിക്കുഴച്ചും
‘’ക്ലീഷേ‘’ എഴുതിയും
മടുത്തു-
ശബ്ദതാരാവലിയിലെ
ഏടുകള്‍ കീറി
വിഴുങ്ങിയനന്തരം
ദന്തപ്രക്ഷാളനം നടത്തി
‘’ഘ്വാ‘’ യെന്ന് ച്ഛര്‍ദ്ദിച്ച്
ആധുനികകവിത-
യെഴുതാമിനി.

ശബ്ദതാരാവലിയിലെ
പഴകിയ ഏടുകള്‍ തേടി
തല മാന്തി നടക്കവേ,
അര്‍ത്ഥവും
അനര്‍ത്ഥവും
തേടിനടക്കുന്ന
ഒരു ഭ്രാന്തന്‍
കൈകൊട്ടിച്ചിരിച്ചു
ചോദിച്ചു-
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....

പുതിയ ‘’ത്രെഡ്‘’
(മലയാളഭാഷയത്ര പോരാ)
കിട്ടിയ,യാനന്ദത്തില്‍
അയാളുടെ പുറകെ
ഏന്തിവലിഞ്ഞുനടക്കുന്ന-
തിനിടെയോര്‍ത്തു
നൊബേല്‍സമ്മാനം
കിട്ടിയെന്നാല്‍
സമ്മാനത്തുകകൊണ്ട്
ആധുനികകവി(യത്രി)കള്‍ക്ക്
ശബ്ദതാരാവലി വാങ്ങി-
ക്കൊടുക്കാമായിരുന്നു.
‘’ഗോള്‍ഡന്‍ ഡേയ്സ്‘’
കഴിഞ്ഞാലും
രക്ഷപ്പെടട്ടെ
മലയാളക്കവിത!

അങ്ങകലെ
ഭ്രാന്തന്റെ ഒച്ച
നിലച്ചുപോയ
നിശ്ചലതയില്‍ പാടീ
സ്വന്തം കവിത;
‘രാവ്‘ എന്നാല്‍
രാത്രി.
‘രാവിലെ‘ എന്നാല്‍
രാത്രിയിലെ
എന്നാവ്വോ....

17 comments:

തേജസ്വിനി said...

രണ്ടുദിനങ്ങള്‍ വെറുതെയിരുന്നപ്പോഴാ മനസ്സിലായെ, ‘’നിര്‍ത്തിയ’‘ കവിതയ്ക്ക് ചിത്രകാരന്‍ കമെന്റിട്ടതിന്റെ പൊരുള്‍ പിടികിട്ടിയത്...ഇപ്പോള്‍ ഇത്തിരി ശക്തിയൊക്കെയുണ്ട്..എന്തായാലും തല്‍ക്കാലം പുറകോട്ടില്ല...

കോപ്പിയടിച്ചും
പ്രണയവും മൃത്യുവും
കൂട്ടിക്കുഴച്ചും
‘’ക്ലീഷേ‘’ എഴുതിയും
മടുത്തു-
ശബ്ദതാരാവലിയിലെ
ഏടുകള്‍ കീറി
വിഴുങ്ങിയനന്തരം
ദന്തപ്രക്ഷാളനം നടത്തി
‘’ഘ്വാ‘’ യെന്ന് ച്ഛര്‍ദ്ദിച്ച്
ആധുനികകവിത-
യെഴുതാമിനി.

Sureshkumar Punjhayil said...

ആധുനികകവിത-
യെഴുതാമിനി.

Aniyathy, ... Njanum Oru aadhunika kaviyanu... Appo engine comment ezuthum ... ( Ashamsakal.. Valare nannayirikkunnu..)

മാണിക്യം said...

ഹേന്റമ്മെ ! നീ പോയില്ലേ?!!
രാവിലെ എത്തിയോ ..

chithrakaran ചിത്രകാരന്‍ said...

അതെ,അവസാന ശ്വാസംവരെ മുന്നോട്ട്,
മുന്നോട്ട് മാത്രം.
ദുഖങ്ങളും,പ്രതിസന്ധികളും
എത്ര മനോഹരമായിരുന്നെന്ന് അതു പിന്നിട്ടു കഴിയുന്നവര്‍ക്കേ തിരിച്ചറിയാനാകു:)
ആശംസകള്‍ !!!
(മുഴു ഭ്രാന്തന്റെ ജല്‍പ്പനങ്ങാളാണ്.
ഗ്യാരണ്ടിയില്ല.)

മാണിക്യം said...

കണ്ടോ!
ചിത്രകാരനെ കൊണ്ട്
പ്രയോജനമുണ്ട്,
ചിലര്‍ക്ക് ‘ചിത്രകലയെ’
മനസ്സിലാവൂ‍ എന്ന്
ഇപ്പൊള്‍ തെളിഞ്ഞു!
പൂട്ടീ കെട്ടി പോകാന്‍
തുടങ്ങിയ ആള്‍
തിരുമ്പി വന്താച്ച്..
ഭക്ഷണം ഉപേക്ഷിച്ച്
ഉപവസിക്കാം
വെള്ളം പോലും
കുടിക്കാതിരിക്കാം
എന്നാലും വായന
അതു മുടക്കാന്‍ വയ്യ!
വല്ലപ്പോഴും ഒന്ന്
കുത്തികുറിക്കാതെയും,
ഇവിടെ ഒക്കെ തന്നെ
കാണണേ അത്യന്താധുനീകം ആയിട്ടും !

പകല്‍കിനാവന്‍ | daYdreaMer said...

ഭ്രാന്തന്റെ ഒച്ച
നിലച്ചുപോയ
നിശ്ചലതയില്‍ പാടീ
സ്വന്തം കവിത;

ശബ്ദതാരാവലി വാങ്ങാന്‍ പോയ വഴിയിലാ വന്നു വായിച്ചത്.....
കണ്ണുനീര്‍ ചേര്‍ത്താലെ കവിതയ്ക്ക് ഉപ്പുണ്ടാകൂ ... !!
കരഞ്ഞാലും സാരല്ല്യ്... മോന്നോട്ടു തന്നെ ഓടിക്കോ.. ഇടയ്ക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കണം.. പിന്നെ തിരക്ക് കൂട്ടാതെ എഴുതുക.. ( എന്നോട് മറ്റുള്ളവര്‍ പറയുന്ന്നത്)
ഓ ടോ: അപ്പൊ താന്‍ അടി കിട്ടിയാ നന്നാവും അല്ലെ... :)

തേജസ്വിനി said...

എല്ലാം കവിതകള്‍ മാത്രം!
ആധുനികവും അത്യന്താധുനികവും
സുവര്‍ണ്ണകാലവും ആയി
വിവിധപേരുകളില്‍ പുറത്തുവരുന്ന കവിതകള്‍
എന്തെങ്കിലുമൊക്കെ സംവദിപ്പിക്കുന്നുണ്ടൊ എന്ന ഒരു തിരിഞ്ഞുനോട്ടത്തിന് സമയമായില്ലേ??

മനസ്സില്‍ തങ്ങിനില്‍ക്കുന്ന എത്ര
കവിതകളുണ്ട് നമുക്കു ചുറ്റും??
എന്റെയുള്‍പ്പെടെ ചില കവിതകള്‍
വെറുതെ വായിച്ചുപോവാന്‍ മാത്രെ
പറ്റൂ...അതു കഴിഞ്ഞാല്‍ കഴിഞ്ഞു!!
ബ്ലൊഗ്ഗേഴ്സില്‍ നല്ലതില്ല എന്നര്‍ത്ഥമില്ല ട്ടോ...പക്ഷേ....

വീടില്ലാത്തൊരുവനോട്
വീടിനൊരു പേരിടാനും
കുഞ്ഞില്ലാത്തൊരുവനോട്
കുഞ്ഞിനൊരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ
ഇതു രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെത്തീ നീ കണ്ടുവോ??

എന്ന വരികള്‍ ഇന്നും മനസ്സിലുണ്ട്,
ഒരു നെരിപ്പോടായി!

തിരിച്ചുവന്നത് അബദ്ധായി എന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി...ഇങ്ങനെപോയാല്‍ ഞാന്‍ സ്വയം പോവേണ്ടിവരില്ല എന്ന മട്ടിലാവും കാര്യങ്ങള്‍! ഒരു കൊച്ച് വന്ന് വല്യ കാര്യങ്ങള്‍ പറയുന്നു എന്ന് തോന്നുന്നുവെങ്കില്‍ മാപ്പാക്കുക...

മാണിക്ക്യം ചേച്ചീ...എന്തേ അങ്ങനെ പറഞ്ഞേ??? അബദ്ധായോ????

ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചതിനു നന്ദി!!
മറ്റു പലരുമുണ്ട്..പക്ഷേ, നന്ദി പറയാനാവാത്തവര്‍, അടികിട്ടും..അതോണ്ടാ...

jayanEvoor said...

തേജസ്വിനി സ്ഥലംവീടാന്‍ മാത്രം എന്താണ്ടായേ?

‘മൂഡ് ഓഫ്’ ആയെങ്കില്‍ ദാ ഈവിടെ വരൂ....
http://www.jayandamodaran.blogspot.com/

എന്നിട്ട് അതങ്ങ് ഓണ്‍ ചെയ്യൂ!

പ്രയാണ്‍ said...

വാക്കുകള്‍
നിന്റെമനസ്സിന്റെ
ശബ്ദതാരാവലിയില്‍
നീ പെറ്റുകൂട്ടിയ
അര്‍ത്ഥഗര്‍ഭമായ
മൗനങ്ങളെ
ഞങ്ങളിലേക്ക്
ഒഴുക്കിവിടുന്ന
നിന്റെ വാക്കുകള്‍
അതാണ് ഞങ്ങള്‍ക്ക്
വേണ്ടത്
ഒഴുക്ക് തുടരാന്‍
ആശംസകള്‍.......

ജ്വാല said...

തേജസ്വിനീ..
ഈ കൂട്ടായ്മയില്‍ നമുക്കൊരുമിച്ചു ഇളവെയിലേല്‍ക്കാം..
പ്രതിസന്ധികളില്ലാത്ത ജീവിതമില്ല
ആശംസള്‍

ഗൗരി നന്ദന said...

അങ്ങനെയല്ലേ ആവേണ്ടത്?? ആവാത്തതെന്താവാം? ശബ്ദതാരാവലി പറയുമായിരിക്കും. ആധുനീക കവിതയുടെ അതിരെവിടെ തുടങ്ങുമാവോ?

Vinodkumar Thallasseri said...

ഇതൊരു കിടിലന്‍ ഉത്തരന്‍ തന്നെ. ഞങ്ങളെയടക്കമുള്ള കവിവര്യന്‍മാരെ ഒക്കെ ഇങ്ങനെ കടിച്ച്‌ കുടയണോ... പാവങ്ങള്‍. വല്ലപ്പോഴും നാല്‌ വരികള്‍ എഴുതി കവിപ്പട്ടവും അണിഞ്ഞ്‌ നടക്കുന്ന നിരുപദ്രവികളല്ലേ ഞങ്ങള്‍! പഴമ്പാട്ടുകാരന്‍.

വികടശിരോമണി said...

തേജസ്വിനിയമ്മൂമ്മ സിന്ദാബാദ്!
മുന്നോട്ടങ്ങനെ മുന്നോട്ട്
ലക്ഷം ലക്ഷം പിന്നാലേ...

G. Nisikanth (നിശി) said...

സന്തോഷകരം ഈ പുനർവിചിന്തനം....

ആശംസകളോടെ...

വിജയലക്ഷ്മി said...

Nannaayirikkunnu mole...ellaa kootti kuzhachhullaa eru padakkam..manoharam...aashamsakal!!

തേജസ്വിനി said...

സ്നേഹത്തോടെ, നന്ദിയോടെ സ്മരിക്കേണ്ട പേരുകളുടെ എണ്ണം കൂടിവരുന്നു.

സ്നേഹത്തില്‍നിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാന്‍
സ്നേഹത്തിനു തുല്യം
സ്നേഹം മാത്രം!!!

വല്യമ്മായി said...

എന്ത് പറ്റി?