Tuesday, February 17, 2009

ചിത്രശലഭങ്ങളെ സ്നേഹിക്കുന്നവരോട്....

കാഴ്ചയ്ക്കപ്പുറം യാത്ര പോയ,
സ്നേഹിക്കാന്‍ മാത്രമറിയാമായിരുന്ന
പ്രിയചിത്രശലഭത്തെ തേടി
ഒരുപറ്റം ഹൃദയങ്ങള്‍
ജീവിതസമുദ്രതീരങ്ങളിലൂടെ അലയുന്നു ഇന്നും...
മൃത്യുവിനെ പ്രണയിച്ച നീ വന്നില്ല,
നിന്നെ പ്രണയിച്ച മൃത്യുവും!!!

നിത്യപ്രണയം തേടിപ്പോയ കവിയത്രിയ്ക്ക്...

മുറ്റത്തുപാറിപ്പറന്ന
സുന്ദരചിത്രശലഭത്തെ
പ്രണയിച്ച്
അവള്‍ സ്വന്തമാക്കിയ
ദിനമായിരുന്നു
എന്റെ പൂന്തോട്ടത്തില്‍
കയറാതെ വസന്തം
യാത്ര പോയത്.

ദു:ഖം പുരണ്ട ഇലകള്‍
സ്വയം കൊഴിഞ്ഞു
ഇത്തിരി തുളുമ്പാതെ
മഞ്ഞ് പോയി
കറുത്തിരുണ്ട മേഘം
കരയാതെ പിണങ്ങിനിന്നു
മണ്ണ് വരണ്ടുണങ്ങി,
വിണ്ടുകീറി.
വസന്തം വന്നതുമില്ല.

ഞാന്‍ സ്നേഹിച്ച ചിത്രശലഭം
സ്വന്തമാക്കിയവളെ പ്രണയിച്ച്
സ്നേഹം സ്വന്തമാക്കാം.
പക്ഷേ, പ്രണയമറിഞ്ഞ നിമിഷം
സ്മൃതികളുടെ ഏകാന്തത്തുരുത്തില്‍
എന്നെ മറന്നുവെച്ച്
അവള്‍ മറഞ്ഞുപോയി.

പിണങ്ങിനിന്ന മേഘം
കരഞ്ഞൊഴിഞ്ഞ,
മണ്ണ്, നനഞ്ഞ മേലങ്കിയുടുത്ത
പൂന്തോട്ടത്തില്‍ ഇന്ന്
വസന്തം വിരുന്നുണ്ട്.
എന്നിട്ടും, അവള്‍ വന്നില്ല.

ചിലപ്പോള്‍, അവള്‍
പുതിയ ചിത്രശലഭത്തെ
പ്രണയിക്കുകയാവും.
നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്.

28 comments:

തേജസ്വിനി said...

മൃത്യുവിനെ പ്രണയിച്ച നീ വന്നില്ല,
നിന്നെ പ്രണയിച്ച മൃത്യുവും!!!

നിത്യപ്രണയം തേടിപ്പോയ കവിയത്രിയ്ക്ക്...

വികടശിരോമണി said...

:(

മാണിക്യം said...

പക്ഷേ, പ്രണയമറിഞ്ഞ നിമിഷം
സ്മൃതികളുടെ ഏകാന്തത്തുരുത്തില്‍
എന്നെ മറന്നുവെച്ച്
അവള്‍ മറഞ്ഞുപോയി.

“അങ്ങനെ പൊകും എന്നു തൊന്നുന്നൊ?”
“അങ്ങെനെ പോകാൻ അവന്‍ വിടില്ലല്ലൊ.”
ചിത്രശലഭങ്ങള്‍ പ്രണയിക്കട്ടെ
ഒരായുഷ്കാലത്തിന്റേ പ്രണയം ഒന്നിച്ച്!!

നാടകക്കാരന്‍ said...

എല്ലാവര്‍ക്കും പ്രണയത്തെയും പ്രണയ വിരഹത്തെയും
പൊട്ടിയത്തും പൊളിയാത്തതും മാന്തിപ്പറീച്ചെടുത്തതും
കൊത്തിക്കിളച്ച് കണ്ടുവെച്ഛതും മാത്രമെ പറയാനുള്ളൂ
ഇതൊക്കെ കാണുമ്പോള്‍ തോന്നും ...ഇത് മാ‍ത്രമാണൊ ഇവരുടെയൊക്കെ ജീവിതം എന്ന് തിരിച്ചറീവിന്റെ പാതയിലാണ് നാടകക്കാരനും ..ഇതല്ല ജീവിതം....പ്രണയം ഒരു വള്ളീട്രൌസറീന്റെ ഒരു ബട്ടന്‍ മാത്രം ...ആ ബട്ടന്‍ പോയാ‍ള്‍ പെട്ടെന്നു നമുക്കു ഒരു ചൂടിക്കയറെടുത്ത് അഡ്ജസ്റ്റ് ചെയ്യാം .........പക്ഷെ ഇതിനെയെല്ലാം ചേര്‍ത്തുവയ്ക്കുന്ന തുന്നുകള്‍ കീറിയാലോ...ടെയ് ലറെ തന്നെ കാണണം...പക്ഷെ ...പ്രണയവും പറയേണ്ടേ എന്നാല്‍ പറയണം...ഏഏഏഏ ഞാന്‍ എന്താ പറഞ്ഞെ...ആ എന്തെങ്കിലും ആകട്ടെ ..ഇരിക്കട്ടെ....

Malayali Peringode said...

:)

സെറീന said...

കവിതയുടെ മേഘം നിര്‍ത്താതെ പെയ്യുന്ന
നിന്‍റെ വാക്കിന്‍റെ പൂന്തോട്ടത്തില്‍ വസന്തം...
ഇഷ്ടപ്പെട്ടു..

Anonymous said...

"ചിലപ്പോള്‍, അവള്‍
പുതിയ ചിത്രശലഭത്തെ
പ്രണയിക്കുകയാവും.
നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്."
ഇഷ്ടമായ്‌

പ്രയാണ്‍ said...

beautiful

അനൂപ് അമ്പലപ്പുഴ said...

good

the man to walk with said...

wah ..good one

പകല്‍കിനാവന്‍ | daYdreaMer said...

ചിലപ്പോള്‍, അവള്‍
പുതിയ ചിത്രശലഭത്തെ
പ്രണയിക്കുകയാവും.
നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്.

നിന്റെ ഈ വരികള്‍ ഇഷ്ടപ്പെട്ടു..
നല്ല കവിത
പിന്നെ കുറച്ചു എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി...
ആശംസകള്‍ ....

mayilppeeli said...

ആയുഷ്ക്കാലത്തിന്റെ മുഴുവന്‍ പ്രണയവും കാത്തുവച്ചിരിയ്ക്കുന്ന പ്രണയിനിയെത്തേടി അവന്‍ വരും......വരാതിരിയ്ക്കാനാവില്ല.......

മനോഹരമായ കവിത..........

വരവൂരാൻ said...

നിങ്ങളെത്തേടി
അവള്‍ വരും,
വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്.

ഇത്രക്കൊന്നുമില്ലെക്കിലും, ഓർമ്മ വെച്ച നാളു മുതൽ ഞാനും .....

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടം ഈ വരികള്‍...

തേജസ്വിനി said...

എല്ലാവര്‍ക്കും നന്ദി...പ്രോത്സാഹനങ്ങള്‍ക്കും സ്നേഹത്തിനും.

പാച്ചു said...

സുഹൃത്തേ...
ഇത്തിരി ആയുസ്സില്‍, ഒത്തിരി സ്നേഹം വിതറുന്ന ഒരു കുഞ്ഞുശലഭം....
പ്രണയവും മരണവും അതിന്റെ നേര്‍ത്ത ചിറകടിയൊച്ച പോലെ... അടുത്തടുത്ത്..

നിന്റെ വരികള്‍.., പ്രണയത്തിന്റേയും മരണത്ത്തിന്റേയും അതിര്‍ വരമ്പുകള്‍ വളരെ നേര്‍ത്തതാണെന്ന് ബോധ്യപ്പെടുത്തുന്നു.
ശലഭങ്ങളെ ഞാനും സ്നേഹിക്കുന്നു.

സുനിതാ കല്യാണി said...

varum varathirikkilla...allel varathirikkan avillaa... ente pranayam ..theevramanu....athu theninekkal madhuram.. agniyekkal pavitram... allle ..?/ appol varum..theercha..

yousufpa said...

ചിത്രശലഭങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ ..?.
അവര്‍ സുന്ദരരൂപങ്ങളാണ്.അവര്‍ ഒരിയ്ക്കലും തൃപ്തിവരാത്ത വിധം പാറിപ്പറന്നു കൊണ്ടിരിയ്ക്കും.

തെന്നാലിരാമന്‍‍ said...

"വരുമ്പോള്‍ പറയുക;
ഒരായുഷ്കാലത്തിന്റെ
പ്രണയവുമായി
ഞാന്‍ കാത്തിരിക്കുന്നുവെന്ന്"

പറയാംട്ടോ... നല്ല വരികള്‍

തേജസ്വിനി said...

ഫൈസല്‍
നല്ല വായനയ്ക്ക് നന്ദി..

ശലഭം
യൂസുഫ്പാ
തെനാലിരാമന്‍

നന്ദി..

lulu said...

നല്ല കവിത......

ഏ.ആര്‍. നജീം said...

പ്രണയം ഒരര്‍ത്ഥത്തില്‍ ഒരു ചിത്രശലഭം തന്നെയാണ്. ഒരുപാട് മുറുക്കി തന്നിലേയ്ക്ക് ചേര്‍ത്തുവയ്ക്കാന്‍ ശ്രമിച്ചാല്‍ പെട്ടെന്നു ചത്തുപോയേക്കാം. ഒരുപാട് സ്വാതന്ത്ര്യം കൊടുത്താല്‍ എങ്ങോട്ടെന്നില്ലാതെ പറന്നു പോയേക്കാം...

നഷ്ടപ്പെട്ട പ്രിയപെട്ടവളെ വെറുക്കാതെ ഒരിറ്റ് സ്നേഹം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നവന്‍..!
ഇതാകാം പ്രണയത്തിന്റെ യഥാര്‍‌ത്ഥ നിര്‍‌വചനം...

നല്ല കവിത, അഭിനന്ദനങ്ങള്‍..

തേജസ്വിനി said...

നന്ദി ലുലു...

നജീം,
നല്ല വായനയ്ക്ക് നന്ദി..
പ്രണയം ഒരുതരം അഡ്ജസ്റ്റ്മെന്റ് കൂടിയാണെന്ന തിരിച്ചറിവ് പ്രധാനം!!!

Sureshkumar Punjhayil said...

Pranayavum, Virahavum vallathe avarthanamakunnu Molu... Ashamsakal...!!!

Vinodkumar Thallasseri said...

ചിത്രശലഭവും പ്രണയവും. സ്വന്തമാക്കാന്‍ മോഹം. സ്വന്തമായാല്‍..

മറ്റുചിലര്‍ക്ക്‌
ചിത്രശലഭത്തിണ്റ്റെ
അറ്റുപോയ ചിറകാണ്‌
പ്രണയം.

BLACKSUN said...
This comment has been removed by the author.
BLACKSUN said...

hai i likes ur poems

anish george said...

never love a butterfly... coz,it cant never... never be in a flower for a long time... just watch it, enjoy and leave it...