Saturday, February 14, 2009

പറയാതെ പോയത്..

മനസ്സിന്റെ
ആഴങ്ങളില്‍ ജനിച്ച്
നാവിന്‍ തുമ്പത്ത്
മരിച്ചുവീഴാന്‍ കൊതിച്ച
പറയാതെ പോയ
എന്റെ വാക്കുകള്‍ക്കിന്നും
പാരതന്ത്ര്യമത്രെ.

കിടക്കയില്‍ മൃത്യു
കെട്ടിപ്പുണരുമ്പോള്‍
അരുളപ്പാട് തേങ്ങി-
മനം ച്ഛര്‍ദ്ദിച്ച
വാക്കുകളിലെ
പതിര്, നിന്റെ നരകം
വിഴുങ്ങിയ ലോകവും
നീയുമറിഞ്ഞില്ല.

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

26 comments:

തേജസ്വിനി said...

കിടക്കയില്‍ മൃത്യു
കെട്ടിപ്പുണരുമ്പോള്‍
അരുളപ്പാട് തേങ്ങി-
മനം ച്ഛര്‍ദ്ദിച്ച
വാക്കുകളിലെ
പതിര്, നിന്റെ നരകം
വിഴുങ്ങിയ ലോകവും
നീയുമറിഞ്ഞില്ല.

ചങ്കരന്‍ said...

പറയാത്ത വാക്കുകള്‍ ഒരു പുണ്യം തന്നെയാണ്, അതിനു പറഞ്ഞവയേക്കാള്‍ വിലയേറും.

ഏ.ആര്‍. നജീം said...

പറഞ്ഞ വാക്കുകള്‍ മധുരമെങ്കില്‍ പറയാതെ പോയ വാക്കുകള്‍ അതിലും മധുരതരം...

നന്നായി..

G. Nisikanth (നിശി) said...

കവിതയിൽ ഒരു ദാർശനികസ്പർശം അനുഭവപ്പെടുന്നു…, പറയാൻ കൊതിച്ചത്, പറയാനിരുന്നത്, പറയാതെ പോയത്, പറയരുതാത്തത്, പറയേണ്ടിയിരുന്നത്, പറയാനാകാത്തത്…. അങ്ങനെ പലതും മനസ്സിൽ തങ്ങി നിൽക്കുമ്പോൾ പറഞ്ഞതെല്ലാം പതിരാണെന്നു തോന്നുന്ന അവസ്ഥ നാം പറഞ്ഞത് ഒന്നുമല്ലെന്ന ബോധം ഉണ്ടാക്കുന്നു, ഞാനെന്ന ഭാവം ഇല്ലാതാക്കുന്നു. ചിലത് നമ്മൾ ചിലരുമായി പങ്കുവയ്ക്കുന്നു, ചിലത് സ്വകാര്യതയിൽ നമ്മൾ മാത്രം ഓർക്കാനിഷ്ടപ്പെടുന്നു, ചിലത് നാം പോലും മറക്കാനാഗ്രഹിക്കുന്നു…

ഈ കാഴ്ചപ്പാടുകൾ ചുരുങ്ങിയ വാക്കുകളിലൂടെ കവിത വ്യക്തമാക്കുന്നു…
വിശാലമായി വ്യഖ്യാനിക്കാനാകുന്ന വരികൾ….
അനുഭവത്തിന്റെ ശിക്ഷണം അതിനെ ശക്തമാക്കുന്നു…., തീവ്രവും…

ആശംസകൾ….

സെറീന said...

പറയാത്ത വാക്കിന്‍റെ
നെഞ്ചിടിപ്പായി നീ...

ചന്ദ്രകാന്തം said...

പറയാതെ പോകുന്ന പുണ്യം..!!

Anonymous said...

parayaathe parayaan thOnnunnu....

ജ്വാല said...

പറയാതെ പോയ വാക്കുകളും പുണ്യമായി ഭവിക്കട്ടെ...

തേജസ്വിനി said...

ചങ്കരന്‍
നജീം
ചെറിയനാടന്‍
സെറീനചേച്ചി
ചന്ദ്രകാന്തം
സബിത
ജ്വാല

പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട്
നന്ദി..

സിജി സുരേന്ദ്രന്‍ said...

ചിലതെങ്കിലും ആരോടും പറയാതിരിക്കുക, സ്വയം പറഞ്ഞുകൊണ്ടിരിക്കുക, കിട്ടുന്നത് ഒരു പക്ഷേ വലിയൊരു തിരിച്ചറിവായിരിക്കും........

പകല്‍കിനാവന്‍ | daYdreaMer said...

തടി തപ്പേണ്ട ... പറഞ്ഞേ പറ്റൂ...
:)

Jeevan said...

പറയാതെ ബക്കിവെക്കുന്നതെല്ലാം പിന്ന്നീട് പറയൻ കഴിയുമായിരുന്നെങ്കിൽ എന്നു തോന്നുന്നു ഇപ്പോൽ ..............

പ്രയാണ്‍ said...

കവിതകളെല്ലാം ജീവിതത്തിലെ ഒരേടിന്റെ പ്രദര്‍ശനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതു ചോദിക്കുവാനുള്ള അടുപ്പവും നമ്മള്‍ തമ്മിലില്ല. എന്നാലും ഈ വിങ്ങലിന് കാരണം .....എന്തായാലും നല്ലതു വരട്ടെ....

Sureshkumar Punjhayil said...

"പറയാതെ പോയത്.." Ini Paranjuthanne theeratte... Bhavukangal.

ജെ പി വെട്ടിയാട്ടില്‍ said...

""കിടക്കയില്‍ മൃത്യു
കെട്ടിപ്പുണരുമ്പോള്‍
അരുളപ്പാട് തേങ്ങി-
മനം ച്ഛര്‍ദ്ദിച്ച
വാക്കുകളിലെ
പതിര്, നിന്റെ നരകം
വിഴുങ്ങിയ ലോകവും
നീയുമറിഞ്ഞില്ല.""

രസമായിരിക്കുന്നു.......
ദിവസത്തില്‍ കുറഞ്ഞത് നാല് കവിതകളെങ്കിലും എഴുതൂ മോളൂട്ടീ.........

വികടശിരോമണി said...

“കോടിവാക്കുകൾക്കുള്ളിൽ
ചേക്കേറിയാലും വീണ്ടും
വേറേതോ പദം തേടും
കവി തൻ ആത്മാവായി”
എന്ന ലോപയുടെ വരികളാണോർമ്മ വന്നത്,ഈ കവിത ആദ്യം കേട്ടപ്പോൾ.
കവിതയിലെവിടെയോ ഒരു ‘വിത’യുണ്ട്.അതു കൊയ്‌തെടുക്കാൻ ഇനിയുമേറെ പണിപ്പെടണം.
ഭംഗിയുള്ള എഡിറ്റിങ്ങ്!(ആരു ചെയ്തതാന്ന് പറയാനുണ്ടോ:)

shajkumar said...

പറയാതെ പറയുന്നത്‌..പെയ്യാതെ പെയ്യുമ്പോലെ..നന്നായി.

the man to walk with said...

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

congrats

Ranjith chemmad / ചെമ്മാടൻ said...

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!
.....................

തേജസ്വിനി said...

സിജി
പകല്‍
ജീവന്‍
വേറിട്ട ശബ്ദം
സുരേഷേട്ടന്‍
ജെ പി അങ്കിള്‍
ഷാജികുമാര്‍
രണ്‍ജിത്ത്
ദ മാന്‍

നന്ദി, പ്രോത്സാഹനങ്ങള്‍ക്ക്.

പ്രയാണ്‍,
ജീവിതം ഒരര്‍ത്ഥത്തില്‍
വിങ്ങല്‍ തന്നെയല്ലേ?
കവിതകള്‍ കവിതകള്‍ മാത്രം.

ഏട്ടന് നന്ദി പറയാന്‍ പറ്റില്ലാല്ലോ...
അടി വാങ്ങിക്കാന്‍ വയ്യ!! എഡിറ്റിംഗ് എടുത്തു, അല്ലേ???

പാവത്താൻ said...

പറഞ്ഞതൊന്നും പതിരായിട്ടില്ല

Anonymous said...

തേജസ്വിനിയുടെ ഏട്ടനാണ് വികടശിരോമണിയെന്നോ!
അപ്പൊ ആളെ സൂക്ഷിക്കണമല്ലേ:)
ബൂലോകരെ,ഹാന്റിൽ വിത്ത് കെയർ....:)

വികടശിരോമണി said...

അനോനിച്ചാ,
എന്റെ അനിയത്തിയാണെന്ന് മനസ്സിലായല്ലോ.ഇനി ഇതും മനസ്സിലാക്കിക്കോ.ഈ കവിത എഡിറ്റ് ചെയ്ത് കുളമാക്കിയതും ഞാനാണ്.
സൂക്ഷിക്കണംന്നോ!ഞാനെന്താ ഹിറ്റ്ലറിലെ മമ്മൂട്ടിയോ,പെങ്ങൾക്കു മുമ്പിൽ സെക്യൂരിറ്റിയായി നടക്കാൻ?
അനിയത്തിയുടെ കവിത നന്നെന്ന് ആരുമറിയാതെ കേൾക്കുന്നതിലെ സുഖമാസ്വദിച്ചിരിക്കയായിരുന്നു ഇതുവരെ.ഇപ്പോൾ അതു കുറഞ്ഞു.സങ്കടം:)

തേജസ്വിനി said...

സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
ആരെങ്കിലുമൊക്കെ
ഉണ്ടാവുക!

മറച്ചുവെയ്ക്കല്‍
പാപമെന്നറിയുന്നു...

ഇനി ഒന്നും
പറയാനില്ല...

നന്ദി മാത്രം...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

പറയാതെ പോകുന്നവ...അതു ചിലപ്പോൾ വിങ്ങളുകളായി മാറും..മറ്റുൾലവർ പോയിക്കഴിയുമ്പോളാണു ‘അതു കൂടി പറയേണ്ടിയിരുന്നതല്ലേ “ എന്ന തോന്നലുണ്ടാവുക..ചിലപ്പോൾ പറയാതിരുന്നതാണു നന്നായത് എന്നും തോന്നാം.

മൂടിവക്കപ്പെടുന്ന വാക്കുകൾ, യഥാസമയത്തെ പ്രതികരണമില്ലായ്മ പലപ്പോളും വൻ നാശത്തെ ക്ഷണിച്ചു വരുത്തും.കൌരവ സഭയിൽ നടന്ന വൃത്തികേടുകൾ കണ്ട് അവിടെ ഉണ്ടായിരുന്ന മഹാരഥന്മാരിൽ ആരെങ്കിലുമൊന്നു പ്രതികരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മഹാ ഭാരത യുദ്ധം തന്നെ ഉണ്ടാവില്ലായിരുന്നു.ഒട്ടനവധി ജീവനുകൾ ഒടുങ്ങിയപ്പോൾ മറ്റു ചിലർക്ക് ജീവിതത്തിൽ സ്വർഗം കിട്ടുന്നു...എന്നാൽ.....അത് ശാശ്വതമോ?

ഏറെ ചിന്തിപ്പിയ്ക്കുന്ന കൊച്ചു കവിത...!

മാണിക്യം said...

പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!

തേജസ്വിനി ഉയരങ്ങള്‍
കീഴടക്കുന്നതു കാണുമ്പോള്‍
പറഞ്ഞറിയിക്കാനാവാത്ത സന്തോഷം
ഹൃദയംഗമായ ആശംസകള്‍!