Sunday, February 8, 2009

നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍
സൂക്ഷിക്കുന്ന
ഇരുമ്പുപെട്ടിയിന്നലെ
മോഷണം പോയി.
തെരയാനിനി ഇടമില്ല;
ഏകാന്തമീയിരുട്ടില്‍
വെട്ടം പകരേണ്ടയാളെയും
കാത്ത് ഉണ്ണാതെ,
യുറങ്ങാതെ വിതുമ്പി.

അങ്ങകലെ
ചില സ്നേഹിതര്‍,
ചിലയാത്മാക്കള്‍
കളിപ്പാട്ടങ്ങളില്‍
ആണിയടിച്ചും
സൂചികയറ്റിയും
ഉരച്ചുനോക്കിയും
മാറ്റും നിര്‍മ്മിതകേന്ദ്രവും
തിരയുന്നതറിയാതെ
അഭയം തേടിച്ചെന്നു-
കിട്ടീല കളിപ്പാട്ടങ്ങള്‍.

ലോകമീയുദ്യാനത്തിലെ
തൊട്ടാവാടിയാകാന്‍
കൊതിച്ച മനസ്സ്
ഹൃദയത്തില്‍
ഒരാല്‍മരം നട്ടു-
ആല്‍മരമിളക്കാന്‍
ആര്‍ക്കുമാവില്ലെന്ന
തോന്നലായിരുന്നു കൂട്ട്.

മഴുവേന്തിയ കൈകള്‍
തേടിയെത്തുന്ന
നിമിഷംവരെ മാത്രം
സ്വസ്ഥമീയുറക്കമെന്ന്
നിങ്ങളും, ഒരുപക്ഷേ
പറയാനിടയില്ല.

18 comments:

തേജസ്വിനി said...

കളിപ്പാട്ടങ്ങള്‍
സൂക്ഷിക്കുന്ന
ഇരുമ്പുപെട്ടിയിന്നലെ
മോഷണം പോയി.
തെരയാനിനി ഇടമില്ല;
ഏകാന്തമീയിരുട്ടില്‍
വെട്ടം പകരേണ്ടയാളെയും
കാത്ത് ഉണ്ണാതെ,
യുറങ്ങാതെ വിതുമ്പി.

നഷ്ടപ്പെട്ടുപോയ
ജീവിതത്തില്‍നിന്നടര്‍ത്തിമാറ്റപ്പെടുന്ന
ഇപ്പോഴും പ്രിയപ്പെട്ട
ചിലതിന്റെ ഓര്‍മ്മയ്ക്ക്!

വിജയലക്ഷ്മി said...

Nannaayirikkunnu kavitha..kannuneer chuvayulla..nanavu padarunna varikal..

Sapna Anu B.George said...

മനസ്സൊന്നു കരഞ്ഞു കേട്ടോ

പകല്‍കിനാവന്‍ | daYdreaMer said...

മഴുവേന്തിയ കൈകള്‍
തേടിയെത്തുന്ന
നിമിഷംവരെ മാത്രം
സ്വസ്ഥമീയുറക്കമെന്ന്
നിങ്ങളും, ഒരുപക്ഷേ
പറയാനിടയില്ല.

സ്വന്തമെന്ന ചില കരുതലുകള്‍ പോലും വലിച്ചെറിയപ്പെടാം.. ...... !!
Good

തേജസ്വിനി said...

നഷ്ടപ്പെടുമ്പോളാണല്ലോ
അതുണ്ടാക്കുന്ന വിടവ്
നാമറിയുക!
ബന്ധങ്ങളും
ഓര്‍മ്മകളും
ചിന്തകളും
സമയം പോലും
അന്യം നില്‍ക്കുന്ന നേരം
നഷ്ടപ്പെടലിന്റെ നേര്‍ത്ത നൊമ്പരം
നമ്മെ വേട്ടയാടിത്തുടങ്ങും..
പിന്നെ നാം സ്വയം ഉള്‍വലിയും..

നന്ദി-
വിജയലക്ഷ്മിച്ചേച്ചി
സപ്നേച്ചി
പകല്‍ക്കിനാവന്‍

മാണിക്യം said...

ലോകമീയുദ്യാനത്തിലെ
തൊട്ടാവാടിയാകാന്‍
കൊതിച്ച മനസ്സ്
ഹൃദയത്തില്‍
ഒരാല്‍മരം നട്ടു-
ആല്‍മരമിളക്കാന്‍
ആര്‍ക്കുമാവില്ലെന്ന
തോന്നല്‍.........

ആതോന്നല്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ
ആ ആല്‍മരത്തില്‍ മഴു വയ്ക്കാന്‍
ആര്‍ക്കും ആവില്ല
നല്ല വരികള്‍

വികടശിരോമണി said...

എവിടെയോ കൊളുത്തിവലിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ഹൃദയത്തില്‍ ആല്‍ മരം
നടുംബോള്‍ ശ്രദ്ധിക്കുക.
ഹൃദയത്തോടെ ആല്‍മരവും
അടിച്ചുപോയെന്നിരിക്കും.
കളിപ്പാട്ടം പോയപോലെ !
ആത്മാവിന്റെ മുറ്റത്തു നട്ടുനോക്കു.
ഒരു മുക്കുറ്റിപ്പൂവുപോലും അവിടെനിന്നും
നഷ്ടപ്പെടില്ല.

നന്നായിരിക്കുന്നു.

ശ്രീഇടമൺ said...

"നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍" ഇഷ്ട്ടപ്പെട്ടു....
ആശംസകള്‍...*

G. Nisikanth (നിശി) said...

ഏതെങ്കിലും എഴുത്ത് കഥയോ കവിതയോ എന്തുമാകട്ടേ, നന്നായിരിക്കുന്നു എന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അതു തെളിയിക്കേണ്ട ബദ്ധ്യത അവർക്കില്ല. എന്നാൽ പോരായ്മയുണ്ടെന്നു പറഞ്ഞാൽ എന്താണെന്നു പറഞ്ഞുകൊടുക്കാൻ അങ്ങനെ പറയുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. അതാണല്ലോ കമന്റുകൾ കൊണ്ടുദ്ദേശിക്കുന്നതും. ഇതിപ്പോളിവിടെ പറയേണ്ടിവന്നത് മറ്റു ചില ബ്ലോഗുകളിൽ വന്ന ചില അഭിപ്രായങ്ങൾ കണ്ടിട്ടാണ്.

തേജസ്വിനിയുടെ കവിത അനുഭവങ്ങളുടെ ആവിഷ്കാരമായാണ് ഞാൻ കാണുന്നത്, വരികളിൽ അതിന്റെ നിറവും മണവും ഒക്കെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. റിയലിസ്റ്റിക്കായ നേർവരകൾക്ക് കാൽ‌പ്പനികതയേക്കാൾ മനസ്സിനെ കീഴടക്കാൻ കഴിയും. എന്തെങ്കിലും പറഞ്ഞുപോകാതെ ബിംബങ്ങളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കാനും മനസ്സുകളിലേക്കെത്തിക്കാനും ശ്രമിക്കുന്നത് തീർച്ചയായും പ്രശംസനീയമാണ്. എന്നാൽ ബിംബങ്ങളുടേയും കൽ‌പ്പനകളുടേയും അതിപ്രസരവും നന്നല്ല.

വരികളിലെ കവിത്വം കാ‍ത്തുസൂക്ഷിക്കുക, വ്യത്യസ്തമായ വിഷയങ്ങളിലേക്കിറങ്ങിച്ചെല്ലുക, വാക്കുകളുടെ ശരിയായ രൂപങ്ങൾ ഉപയോഗിക്കുക, ഗദ്യരൂപമായാലും കവിതയുടെ താളം നഷ്ടപ്പെടാതെ എഴുതുക എന്നതൊക്കെയാണ് എന്റെ അഭിപ്രായങ്ങൾ...
കറുത്ത അയിരിൽ നിന്നും സ്വർണ്ണം രൂപാന്തരപ്പെടുന്നതുപോലെയാകണം കവിതയും ഉണ്ടാകേണ്ടത്.

ഈ കവിതകളിലൂടെ തേജസ്വിനി കൂടുതൽ ഉയരങ്ങളിലെത്തുമെന്നുറപ്പുണ്ട്. അതിന് എന്റെ എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു...

ഇനിയും നല്ല നല്ല കൽ‌പ്പനകൾ പ്രതീക്ഷിച്ചുകൊണ്ട്...

ആശംസകളോടേ...

Ranjith chemmad / ചെമ്മാടൻ said...

വരികളെവിടെയൊക്കെയോ മുറിഞ്ഞപോലെ തോന്നി,
എങ്കിലും നല്ല വരികള്‍....ആശംസകള്‍

ജ്വാല said...

"ലോകമീയുദ്യാനത്തിലെ
തൊട്ടാവാടിയാകാന്‍
കൊതിച്ച മനസ്സ്
ഹൃദയത്തില്‍
ഒരാല്‍മരം നട്ടു-
ആല്‍മരമിളക്കാന്‍
ആര്‍ക്കുമാവില്ലെന്ന
തോന്നലായിരുന്നു കൂട്ട്."

ഇഷ്ടപ്പെട്ടു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഏതൊരു കുട്ടിയ്ക്കാ‍ണു കളിപ്പാട്ടം ഇഷ്ടമല്ലാതെ വരിക..കുട്ടികൾക്കെന്നല്ല നിഷ്കളങ്കമായ മനസ്സു സൂക്ഷിയ്ക്കുന്ന ആർക്കും അവയെ ഇഷ്ടമാകും..എന്നാൽ അതേ കളിപ്പാട്ടം തന്നെ മറ്റു ചിലർക്ക് തല്ലിത്തകർക്കേണ്ടുന്ന ഒന്നാകുന്നു.കവയിത്രിയുടെ മനസ്സ് ലോകമാകുന്ന് ഉദ്യാനത്തിൽ എല്ലാവർക്കും തണലേകി നിൽക്കാൻ ആഗ്രഹിയ്ക്കുന്നു..എന്നാൽ ആ തണലിനെപ്പോലും കോടാലിക്കൈകൾ‌ക്കിരയാക്കുന്നു ചിലർ...!

മാനവികതയുടെ ദു:ഖം പ്രതിഫലിയ്ക്കുന്ന നല്ല ആശയവും കവിതയും..വരികൾ അല്പം കൂടി ഭംഗി ആക്കിയാൽ ഒന്നാന്തരമൊരു കവിതയാകുമായിരുന്നു..!

Sureshkumar Punjhayil said...

Kando Molu... Ippo ellavarum paranjille manoharamayirikkunnu ennu... Thudaruka.. Ella ashamsakalum. Chila vaakkukal chilappol gunathekkalupari doshamanu cheyyuka. Ella ashamsakalum.

mayilppeeli said...

നഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ തേടിനടക്കുന്ന കുട്ടിയേപ്പോലെ നമ്മളൊരോരുത്തരും എന്തൊക്കെയോ തേടി നടക്കുന്നു......

മഴുവേന്തിയ കൈകളുമായി ആല്‍മരം തേടിയാരും വരാതിരിയ്ക്കട്ടേ........

ആശംസകള്‍......

Vinodkumar Thallasseri said...

മരങ്ങള്‍ മുറിച്ചുമട്ടിയാല്‍ ബാക്കിയാവുന്ന മരുപ്പറമ്പ്‌ ഹൃദയം പിളര്‍ക്കുന്ന ഇന്നിണ്റ്റെ കാഴ്ചയാണ്‌. കവി മനസ്സും ഇങ്ങനെ മരുപ്പറമ്പാവാന്‍ അനുവദിക്കാതിരിക്കുക. ഇങ്ങനെയുള്ള വരികള്‍ വായനക്കാരണ്റ്റെ മനസ്സും അങ്ങനെ ആവുന്നതില്‍ നിന്ന്‌ രക്ഷിക്കുന്നു. നല്ല കല്‍പ്പന. നല്ല കവിത.

തേജസ്വിനി said...

നന്ദി, സ്നേഹം
എല്ലാവരോടും...

നിസ്സീമമായ പ്രോത്സാഹനത്തിന്..

nvmsathian said...

കവിത നന്നായി നല്ല പ്രമേയം. ജീവിത സത്യങ്ങള്‍ പ്രതിഫലിക്കുന്നു. കളിപ്പാട്ടമാണോ അതോ സ്വയം നഷ്ടമായോ
കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു