Tuesday, January 27, 2009

രതി മരണമടയുന്ന നേരം...

പുതപ്പിനുള്ളിലെ-
യനക്കത്തില്‍
ഞെട്ടിയെഴുന്നേറ്റതു-
മൊരു സര്‍പ്പം
പത്തിവിടര്‍ത്തി
പുഞ്ചിരിക്കുന്നു.
ഭയത്തിലുച്ചമൊരു
നിലവിളി മരിച്ചുവീഴവേ
ആര്‍ദ്രമായി
സര്‍പ്പം പറഞ്ഞു;
ഞാന്‍ രതി.
കവിസ്വാതന്ത്ര്യമെന്ന
ഭ്രമാത്മക
കാല്പനികചിന്ത-
കളില്‍ മേയാന്‍വിട്ട്
നീയെന്നെ
പാതിവ്രത്യത്തിന്റെ
പുറന്തോടില്‍
ചങ്ങല്യ്ക്കിടുന്നു-
പാപചിന്തയില്‍
പത്തിമേല്‍
ആഞ്ഞുചവിട്ടുന്നു.

നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍
ഇനി നീ
രതിമൂര്‍ച്ചയട-
ഞ്ഞുകൊള്‍ക.

മരിച്ചുവീണ
സര്‍പ്പത്തെ നോക്കി
ഗര്‍ഭപാത്രത്തിലെ
അണ്ഡങ്ങള്‍ കരഞ്ഞു-
മഷി തീര്‍ന്ന
പേന കൊണ്ടെഴുതിയ
കവിതയിലെ
അക്ഷരങ്ങളെപ്പോല്‍.

ശീതീകരിച്ച മുറിയിലെ
യന്ത്രവല്‍ക്കൃത-
ജനനസുഖമോര്‍ത്ത്
ഒരുപക്ഷേ,
എഴുതിയ ഈ
കവിതയെയോര്‍ത്ത്
ചിരിക്കുകയാവും
അവയിപ്പോള്‍.

18 comments:

തേജസ്വിനി said...

നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍
ഇനി നീ
രതിമൂര്‍ച്ചയട-
ഞ്ഞുകൊള്‍ക.

പകല്‍കിനാവന്‍ | daYdreaMer said...

ഇതെന്താ... കവിതയുടെ അക്ഷയ പാത്രമോ...!! കൊള്ളാം... ആശംസകള്‍....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

"കവിസ്വാതന്ത്ര്യമെന്ന
ഭ്രമാത്മക
കാല്പനികചിന്ത-
കളില്‍ മേയാന്‍വിട്ട്
നീയെന്നെ
പാതിവ്രത്യത്തിന്റെ
പുറന്തോടില്‍
ചങ്ങല്യ്ക്കിടുന്നു"

നല്ല വരികൾ..അടിച്ചമർത്തപ്പെടുന്ന രതിയുടെ ബഹിർസ്ഫുരണങ്ങളെക്കുറിച്ചു മനോഹരമായി എഴുതിയിരിയ്ക്കുന്നു.സർപ്പം എന്നും രതിയുടെ പ്രതീകമാണ്.ഇവിടെ പുഞ്ചിരിയ്ക്കുന്ന ഒരു സർപ്പത്തെ പ്രതീകവൽ‌ക്കരിയ്ക്കുന്നതിലൂടെ ഭയചകിതയായ കവിയത്രിയിൽ പോലും ആർദ്രത ഉണ്ടാക്കാൻ രതിയ്ക്കു കഴിയുന്നു.

നല്ല ബിംബകൽ‌പനകൾ!

Dinkan-ഡിങ്കന്‍ said...

തേജസ്വിനി,
ആവർത്തിച്ചു മടുത്ത ക്ലിനിക്കൽ മെറ്റാഫോറുകളെയും, വജൈനൽ മോണോലോഗുകളെയും ‘പെണ്ണെഴുത്തുകാർ’ വരെ ക്ലീഷെ എന്നു പറഞ്ഞു തള്ളിത്തുടങ്ങിയിട്ടുണ്ട്.

സുമയ്യ said...

ആത്മാവുള്ള കവിത..

നന്നായി എഴുതി.

ശ്രീഇടമൺ said...

നല്ല വരികള്‍
ആശയഭംഗിയുള്ള പൂക്കള്‍ കോര്‍ത്തു കെട്ടിയ മനോഹരമായ പൂമാല...

ആശംസകള്‍..*

വികടശിരോമണി said...

നന്നായീട്ടോ.ആ എതിരാളിക്കൊരു പോരാളി പറഞ്ഞത് മനസ്സിൽ വെക്കുക.

വരവൂരാൻ said...

നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍

നന്നായിരിക്കുന്നു ആശംസകൾ

...... said...

കൊള്ളാം, നന്നായിരിക്കുന്നു

mayilppeeli said...

നല്ല വരികള്‍....ചിട്ടയോടെ എഴുതിയിരിയ്ക്കുന്നു....ആശംസകള്‍....

Ajith Nair said...

മഷി തീര്‍ന്ന
പേന കൊണ്ടെഴുതിയ
കവിതയിലെ
അക്ഷരങ്ങളെപ്പോല്‍.

ഇമാജിനറികളുടെ ഒരു
സദ്യവട്ടം
മനസ്സിലാകാത്തത്..പലതും ഉണ്ട്

തേജസ്വിനി said...

ഡിങ്കനും വി.ശ്ശീ യും പറഞ്ഞതുപോലെ ക്ലീഷേ
ഒഴിവാക്കേണ്ടതു
തന്നെയാണന്നറിയുന്നു...
വായനയുടെ കുറവുതന്നെയാവും കാരണം...എന്തായാലും നിങളുടെ
തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.

സുനില്‍..നല്ല അഭിപ്രായത്തിനു നന്ദി..

അജിത്തേട്ടന്‍-
ഇമാജിനറികളുടെ ബഹളമാണെന്റെ സൃഷ്ടികളില്‍ എന്ന് പല നല്ല സുഹൃത്തുക്കളും നല്ലതായും ചീത്തയായും പറഞ്ഞിട്ടുണ്ട്..ഒരു സൃഷ്ടി പൂര്‍ണ്ണമാകുമ്പോള്‍ സൃഷ്ടികര്‍ത്താവിന് യാതൊരു പ്രാധാന്യവും ഇല്ലാതെ വരുന്നു എന്നെവിടെയോ വായിച്ചിട്ടുമുണ്ട്..ഒരു ബലത്തിന് വെറുതെ പറഞ്ഞതാണേ...കാര്യാക്കണ്ട ട്ടോ...

മറ്റെല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി-പ്രോത്സാഹനങ്ങള്‍ക്ക്...

ജ്വാല said...

കവിതയുള്ള മനസ്സാണു...ധൈര്യപൂര്‍വ്വം മുന്നേറുക
ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

adutha kaalathonnum ethrayum vaayasaasukhamulla varikal vaayichittilla. ellaa kavithakalum vaayikkunnu. rasikkunnu.
kavayathrikku bloggerukalumaayi talkingnulla thaalparyam illaa ennu manassilaakkumpol entho our nombaram.
njaan ente blog suhritvalayathilulla mikkavarodum fonilo gtalkilo sammsaarikkunnu. aasayavinimayam alpam kooduthal aa vazhiyaanallo.
tejaswinikkentha athiloru vishamam? ellarum orupole yallallo ankile ennaavum marupadi...
ennaal angineyaavatte ente molootty...
i had told you to contact parvathy of KANIKKONNA.COM
contact cheytho? avarkkenthengilum avarude online magazinilekku kodutho?
vivarangalellam fonil koodi parayananeluppam.athillillathathinaal gmaililekkayakkumallo.
snehathode
jp uncle
thrissivaperoor

മാണിക്യം said...

കവിത
ഇന്നലെ തന്നെ വായിച്ചു....
പത്തിവിരിച്ച സര്‍പ്പത്തിന്റെ പുഞ്ചിരി.
:)
ഓരോ കവിതയുടേയും
വിഷയത്തിലേ വിത്യസ്തത ശ്രദ്ധേയം ..
ആശംസകള്‍!

തേജസ്വിനി said...

നന്ദി പറഞ്ഞൊഴിയട്ടെ
പ്രിയപ്പെട്ടവരോട്...
നല്‍കാന്‍ സ്നേഹമെങ്കിലും
ബാക്കിയാവുന്ന കാലവും
കൊഴിഞ്ഞുപോവുകയാണോ..?

Sureshkumar Punjhayil said...

Valare manoharam.. Ashamsakal Sahodari.

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു രുചിച്ചു...