Sunday, January 17, 2010

അനാഥ!

കരിഞ്ഞുപോയ വയലിന്നിപ്പുറം
അരിയിടാത്ത കലത്തില്‍
തിളച്ചുമറിയുന്ന ജലം തൂവി
അടുപ്പിലെ തീയണഞ്ഞനാള്‍
മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!

ഇരുട്ടിന്‍ നഖക്ഷതങ്ങളില്‍ പൊടിഞ്ഞ
നൊമ്പരമഷി പുരണ്ട വര്‍ത്തമാനചിത്രങ്ങള്‍ക്ക്
അമ്മയുടെ പുഞ്ചിരിയുടെ ആര്‍ദ്രതയോ
അച്ഛന്റെ മിഴികളിലെ ഭീതിയോ?

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

22 comments:

തേജസ്വിനി said...

മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

ചില ശിഥിലചിത്രങ്ങള്‍....എപ്പോഴൊക്കെയോ മനസ്സില്‍ കയറിയ ചില പത്രക്കുറിപ്പുകള്‍...

ഏ.ആര്‍. നജീം said...

ഈ കവിതയ്ക്കൊരു കമന്റ് എഴുതാന്‍ ഇതു വായിച്ചു കഴിഞ്ഞും ചില നിമിഷങ്ങള്‍ വേണ്ടി വന്നു..

കവിതയെക്കുറിച്ചുള്ള അഭിപ്രായത്തെക്കാള്‍ ഈ വരികള്‍ ശരിക്കും ഹൃദയത്തില്‍ തൊട്ടു.. കാരണം

അവധി നാട്ടില്‍ പോയ സമയത്ത് അയല്‍ വീട്ടിലെ ഒരു സുഹൃത്ത് മരണപെട്ടിരുന്നു

അവന്റെ രണ്ടു പെണ്‍കുട്ടികള്‍ കരച്ചിലിനിടെ പറഞ്ഞത് അന്നും ഇന്നും മനസ്സില്‍ നില്‍ക്കുന്നു. "ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീടുപോലും തരാതെ എന്തിനാ അച്ഛാ പോയതെന്ന്.."

ഇത്തരം എത്രയോ അച്ഛന്മാര്‍ ഇന്നും നമ്മുക്കിടയില്‍

ഇപ്പോ അവരെ ഓര്‍ത്തു പൊയീ..

അത്ര ഹൃദ്യമായി ഒഴുക്കോടെ ഈ കവിത ആസ്വദിച്ചുട്ടോ,,


അഭിനന്ദനങ്ങള്‍

anupama said...

Dear Tej,
Good Morning!
very touching lines.but right now I need very cheerful words.Try to translate Aji's poem and he can write yours in English.
Leaving here and coming to Guruvayoor to attend Achu's marriage.
Be happy and be in high spirits.
Wishing you a wonderful Sunday,
Sasneham,
Anu

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിഷാദാര്‍ദ്രം......

ഭ്രാന്തനച്ചൂസ് said...

എന്നാലും മരണമെന്ന പുറം തോടിനുള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വയ്യല്ലേ? വരികള്‍ ഹ്രുദ്യം..!

Unknown said...

ഇരുട്ടിന്‍ നഖക്ഷതങ്ങളില്‍ പൊടിഞ്ഞ
നൊമ്പരമഷി പുരണ്ട വര്‍ത്തമാനചിത്രങ്ങള്‍ക്ക്
അമ്മയുടെ പുഞ്ചിരിയുടെ ആര്‍ദ്രതയോ
അച്ഛന്റെ മിഴികളിലെ ഭീതിയോ?

ജീവി കരിവെള്ളൂർ said...

നന്നായിട്ടുണ്ട്‌ .....

ജീവിതം ജീവിച്ചുതീര്‍ക്കുക തന്നെ!!
മരണത്തെ സ്വയം വരിക്കാതെ മരണം വരിക്കുന്നതിനായ്‌ കാത്തിരിക്കാം

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

അഭിനന്ദനങ്ങള്‍!!

Sirjan said...

njaan ninneyorkkunnu..
iniyilla vedana...
en vedana nin munnil thulom parimitham..

niminnair said...

ഹൃദയത്തില്‍ തൊട്ട വരികള്‍ ....എങ്കിലും മുന്‍പേ ചോദിച്ച സംശയം ബാക്കി ..... മരിക്കാന്‍ കാരണം തേടുന്നവര്‍?? ജീവിച്ചു തീര്‍ക്കാനായി മാത്രം?? ഈ സങ്കല്പങ്ങളില്‍ നിന്നും ഒരു മോചനമില്ലേ ??

സിജി സുരേന്ദ്രന്‍ said...

തേജാ... താന്‍ കടം വീട്ടി.... ഈ ബ്ലോഗ് തുറക്കുന്പോള്‍ ഇതുതന്നെയാണ് പ്രതീക്ഷിയ്ക്കുന്നത് ചിന്തകളില്‍ കൊണ്ടുകോറുന്ന ചില വരകള്‍... മറക്കാന്‍ കഴിയാതെ അലട്ടുന്ന ചില ബിംബങ്ങള്‍
നന്നായിട്ടുണ്ട് കേട്ടോ....

Anonymous said...

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക!

മരണവും അനാഥത്വവും............
നല്ല രചനയും അവതരണവും ...... വാക്കുകള്‍ക്കപ്പുറം...
അഭിനന്ദങ്ങള്‍.........

Sukanya said...

"അനാഥമാകുന്ന വീടിന്നപ്പുറം വായ്പകളുടെ ഗണിതം! "
വളരെ വളരെ നൊമ്പരപ്പെടുത്തുന്ന കവിത.

തേജസ്വിനി said...

nandi ellaa suhruthukkalkkum....

Vinodkumar Thallasseri said...

തേജസ്വിനി, കവിത നന്നായിരിക്കുന്നു. തേജസ്വിനി എന്തെഴുതിയാലും അതില്‍ മരണത്തിണ്റ്റെ ഒരെത്തിനോട്ടം. പക്ഷെ, മരണമെന്ന ഒബ്സെഷനില്‍ നിന്ന് പുറത്തുകടക്കേണ്ടതല്ലെ?

Anonymous said...

ഇവിടെയെന്‍ ഏകാന്തമുറിയില്‍
മരണത്തിനും ഭയമത്രെ,യെത്തിനോക്കാന്‍!
മരിയ്ക്കാന്‍ കാരണം‍ തേടുന്നവരേ,
എന്നെ സ്വന്തമായെടുത്തുകൊള്‍ക
മന;സ്സിൽ തട്ടിയവരികൾ

അജയ്‌ ശ്രീശാന്ത്‌.. said...

"മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!"

നന്നായിട്ടുണ്ട്‌ .....വരികള്‍
അഭിനന്ദനങ്ങള്‍ ..തേജസ്വിനി

Gopakumar V S (ഗോപന്‍ ) said...

"....അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!..."

വളരെ ഹൃദയസ്പർശിയായിരിക്കുന്നു...

നന്ദി, ആശംസകൾ...

ഹംസ said...

നല്ല വരികള്‍.

ആശംസകള്‍

Anonymous said...

ur mind is urs.............!! & urs only!!

its easy to say......... but i have learned my lesson......!! maybe dats y i tell u!!

b strong!! NOTHING CAN TOUCH YOU!

തേജസ്വിനി said...

നന്ദി, എല്ലാ സുഹൃത്തുക്കള്‍ക്കും.

thadiyan said...

nice lines.........