Tuesday, January 12, 2010

അധിനിവേശം

നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത,
ഒഴിഞ്ഞ മഷിക്കുപ്പിയില്‍
മൃതിതേടിയിന്നലെയകന്നു.

എഴുതാത്ത പേന കൊണ്ടെഴുതിയ‍
കവിതയിലെ അക്ഷരങ്ങള്‍ തേടി
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായലഞ്ഞ നീയിന്നലെ,

ഇരുട്ടിന്‍ കറുത്തവസ്ത്രമണിഞ്ഞ്
അടയ്ക്കാത്ത പൂമുഖവാതിലില്‍
നിശ്ശബ്ദം പെയ്യുന്ന മിഴികള്‍
അടയുന്ന നേരം മാത്രമണഞ്ഞു!

ചന്ദനമുട്ടികളില്‍ പടര്‍ന്ന് നീ
മനസ്സിന്റെ ചുണ്ടുകളില്‍
പ്രണയവിഷം ഇറ്റുവീഴ്ത്തി
നോവുമാത്മാവില്‍ നഖങ്ങളാഴ്ത്തി
പുണര്‍ന്നെന്നെ സ്വന്തമാക്കുക!

നിന്റെ അധിനിവേശത്തില്‍
ഞാന്‍ ഇനി നീയാവട്ടെ!‍

20 comments:

തേജസ്വിനി said...

നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത,
ഒഴിഞ്ഞ മഷിക്കുപ്പിയില്‍
മൃതിതേടിയിന്നലെയകന്നു.

മാണിക്യം said...

ഒരിക്കലും 'ഞാന്‍' നീയാവുന്നില്ല
നീ 'ഞാനും'ആവുകയില്ല
സ്വന്ത വ്യക്തിത്വമില്ലാതാകുന്നത്
അതു നേട്ടമല്ല കോട്ടം തന്നെ.
സ്വന്തം കഴവുകളെ പൂട്ടിയിട്ട്
ഒന്നും നേടാനാവില്ല.
ഏതധിനിവേശത്തിലും നശിക്കാത്ത
ഒരു മനസ്സ് അതെന്നും സൂക്ഷിക്കുക

anupama said...

Dear Tej,
Good Morning!
Wishing you a Wonderful and Happy New Year!
I wish you get out of this mood!we need to smile and be happy!tears,so common;try to find the happy moments.
wishing you a beautiful day,
Sasnehm,
Anu

Anonymous said...

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.

Anonymous said...

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.

http://vasanthalathika.com said...

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.

PALLIYARA SREEDHARAN said...

thanks
adhinivesham vaayichu
kaalpanikatha assalaayitundu
oru poornathayude abhaavamundennu thoonnunnu.vaayichappool kurachukoodi venamaayirunnu enna thoonnal.orarthathil athum kavithayude oru credit aanu
all the best

സിര്‍ജാന്‍ said...

ഈ കവിയുടെ കവിതകളില്‍ അധിനിവേശം നടത്താന്‍ മരണത്തിനു കഴിയില്ല.

പ്രാര്‍ഥനയോടെ

നിങ്ങളുടെ സ്വന്തം താ‍രം.

സന്തോഷ്‌ പല്ലശ്ശന said...

പ്രമേയത്തോട്‌ ഒട്ടും സത്യസന്ധത പുലര്‍ത്താത്ത വരികള്‍....അധിനിവേശത്തെ അതിന്‍റെ പൂര്‍ണ്ണതയോടെ തേജസ്വിനി ഉള്‍ക്കൊണ്ടിട്ടുണ്ടൊ എന്ന്‌ സംശയിക്കാവുന്നതാണ്‌. നല്ല കവിതകള്‍ എഴുതുന്ന തേജസ്വനിയില്‍ സാധാരണമായി കാണുന്ന അപക്വമായ ഭാഷാ പരമായ ചില ഹാംഗോവറുകള്‍ മറേണ്ടതുണ്ട്‌.....മൂന്നാമത്തെ വരി തൊട്ട്‌ അവസാനം വരെ ഈ ഹാംഗോവര്‍ കാണാം... നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു ആശംസകള്‍ :):):)

സിജി സുരേന്ദ്രന്‍ said...

കവിത സാധാരണപോലെ രസമായില്ല തേജാ, വായിച്ചിട്ട് മനസ്സില്‍ നില്‍ക്കുന്നില്ല :(

Manoraj said...

തേജസ്വിനി,

പറയുന്നതിൽ വിഷമം തോന്നരുത്‌.. കവിത എന്തൊകൊണ്ടോ, ആ പ്രമേയത്തോട്‌ നീതി പുലർത്തിയില്ല എന്നൊരു തോന്നൽ.. കുറെ വാക്കുകൾ കൂട്ടിവച്ചതു പോലെ.. വാചകങ്ങൾ മുറിച്ചതിലും ഒത്തിരി അഭംഗി.. ക്ഷമിക്കുക.. ഒത്തിരിയൊന്നും അറിയില്ല.. എനിക്ക്‌ തോന്നിയത്‌ പറയുന്നു.. പക്ഷെ, താങ്കൾക്ക്‌ കഴിവുണ്ട്‌.. തേച്ചുമിനുക്കിയാൽ മാത്രം മതി..

തേജസ്വിനി said...

സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദി...
''കവിത ഇനിയും നന്നാവേണ്ടതുണ്ട്'' എന്ന ചിന്ത സ്നേഹത്തില്‍ നിന്നുല്‍ഭവിക്കുന്നു
എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഒരുപാട് നന്ദി.

അധിനിവേശം...
ആ വാക്കില്‍ മരണം പതിയിരിപ്പുണ്ട്; അല്ലെങ്കില്‍
മരണം തന്നെ ഒരുതരം അധിനിവേശമല്ലേ?..

പേര്, കവിതയുടെ തീമിനെ ഹൈജാക്ക്
ചെയ്യപ്പെടുന്നു എന്ന് മനസ്സിലാവുന്നു....

എഴുതിക്കഴിയുമ്പോള്‍ സൃഷ്ടാവ് ഒന്നുമല്ലാതാവുന്നു,
സൃഷ്ടിയും വായനക്കാരനും മാത്രം..

മൗനം!

ഏ.ആര്‍. നജീം said...

തേജ്,

"പേര്, കവിതയുടെ തീമിനെ ഹൈജാക്ക്
ചെയ്യപ്പെടുന്നു എന്ന് മനസ്സിലാവുന്നു...." ആ തിരിച്ചറിവ് തേജസ്വനിക്ക് കൂടുതല്‍ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു.

തേജ്വസിനിയില്‍ നിന്നും വായനക്കാര്‍ ഇതിലേറെ പ്രതീക്ഷിക്കുന്നുവെന്നത് കൊണ്ടാണ് ഇത്രയും സത്യസന്ധമായ കമന്റുകള്‍ ഇവിടെ വന്നത് തന്നെ.

വേറിട്ട വിഷയങ്ങളും ശക്തമായ ഭാഷയുമായ് പഠിത്തമൊക്കെ കഴിഞ്ഞ് ശക്തമായ് തിരിച്ചു വരിക..

ആശസകളോടെ

വിജയലക്ഷ്മി said...

mole, palarum abhipraayappetathu pole entho oru apoornnatha ee kavithaykkundennu ente manassilum thonni..molu othhiikazhivulla oraalaanennu aadyapostukal vaayichirunnavarkku manassilaakum..

niminnair said...

ഒരു അധിനിവേശത്തിനും കീഴടക്കാനാവാത്ത സര്‍ഗാത്മകത ആശംസിക്കട്ടെ ..കവിത നന്നായിരുന്നു ...എങ്കിലും വാക്കുകളും ചിന്തകളും എല്ലാ അധിനിവേശങ്ങള്‍ക്കും മേലെയാകട്ടെ...ആശംസകള്‍

Deepa Bijo Alexander said...

"നിന്റെ അധിനിവേശം
വന്ധ്യമാക്കിയ എന്നിലെ കവിത..."

വരികൾ തമ്മിൽ പൊരുത്തക്കേട്‌ തോന്നി പലയിടത്തും. ആദ്യം കവിത ഒഴിഞ്ഞ മഷിക്കുപ്പിയില്‍ മൃതി തേടിപ്പോയി എന്നു പറഞ്ഞു...പിന്നെ,എഴുതാത്ത പേന കൊണ്ടെഴുതിയ‍
കവിതയിലെ അക്ഷരങ്ങള്‍ തേടി
പാതയോരത്തെ ചാലുകളില്‍
ഉന്മാദിയായലഞ്ഞു എന്ന്‌...കവിത അവസാനിക്കുന്നതാവട്ടെ അധിനിവേശത്തിനു കീഴടങ്ങി ഇനി ഞാൻ നീയാവട്ടെ എന്നതിൽ.......

കുറച്ചു കൂടി ഭംഗിയാകാമായിരുന്നു എന്നു തോന്നി.

സ്നേഹാശംസകൾ...

Vinodkumar Thallasseri said...

തേജസ്വിനി ഇതിലും നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്‌. ഇനിയും എഴുതുകയും ചെയ്യൂം.

ഗോപീകൃഷ്ണ൯.വി.ജി said...

തുടരൂ..ആശംസകള്‍

രാധിക said...

kavithakalil maranam vannu adhinivesham nadathiyal,pinne sristavinu enthu vila?allenkilum thejaswini paranja pole ezhuthikazhinjal sristikkum vayanakkaranum mathrame vilayulloo.ethu vingalil ninnau ee srishti udbhavikkunnathu ennu manassilakkan arum undavilla.malayalam font work cheyyunnilla,athonda ingane manglishil ezhuthendi vannu.

തേജസ്വിനി said...

വിരുന്നുവന്നവര്‍ക്കും
സ്നേഹത്തിനും നന്ദി...

ദീപാ...
കവിതയുടെ വേര്‍പാടില്‍മാത്രം
മൃത്യു കടന്നുവരുന്നു
എന്ന് കൂട്ടിവായിക്കാം...

അവസാനം, കീഴടങ്ങുക തന്നെ ചെയ്യും
അധിനിവേശത്തിന്...മരണമെന്ന അധിനിവേശം.

രാധികയുടെ കയ്യൊപ്പിനു ചുവട്ടില്‍
ഞാനും മുദ്ര ചാര്‍ത്തുന്നു!
നന്ദി രാധിക.