Saturday, December 26, 2009

പ്രണയം...

നിറയിരുട്ടില്‍, നീ കൊളുത്തിയ
പ്രണയച്ചെരാതിന്‍ വെളിച്ചത്തുരുത്തിലെ
നിഴല്‍പേക്കോലങ്ങളില്‍ പറയാതെപോയ
പ്രണയത്തിന്റെ മുഖങ്ങള്‍!

കടുത്തവേനലില്‍, ജീവിതച്ചാലില്‍
വരണ്ടുണങ്ങിയ പ്രണയമഴ
'നഷ്ടപ്രണയ'മെന്ന വാക്കുതടങ്കലില്‍
ഇരുണ്ടമേഘമായ് നീറിയുറഞ്ഞു.

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

27 comments:

തേജസ്വിനി said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

ഭൂതത്താന്‍ said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

നല്ല വരികളുള്ള കവിത

ഏ.ആര്‍. നജീം said...

നല്ലൊരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം..!

പ്രണയത്തിനു മരണമില്ലെന്നത് പഴമൊഴി
മരണത്തിലും പ്രണയമുണ്ടെന്ന്

കവിയത്രിയുടെ പുതുമൊഴി..!

കൊള്ളാം തുടരട്ടെ..

മാണിക്യം said...

പ്രണയം
എന്നും മനസ്സില്‍ പലഭാവങ്ങളില്‍ നിറയും
ചില കാലങ്ങളില്‍ നിറക്കൂട്ടോടേ
ചിലപ്പോള്‍ തണുത്തുറഞ്ഞ്
മറ്റു ചിലപ്പോള്‍ വരണ്ടുണങ്ങി
എന്നുമുണ്ടാവും ഇല്ലാതാവില്ല
മരണത്തിലും തുടിക്കും പ്രണയം
മാധവികുട്ടിയെ ഓര്‍ത്തു പോയി!
ഇഷ്ടമായി ഈ വരികള്‍
പുതുവത്സരാശംസകള്‍

ആഗ്നേയ said...

കവിതയിൽ കവിതക്കപ്പുറം ഒന്നും തിരയുന്നതു ശരിയല്ലെന്നറിയാം
എങ്കിലും മരണത്തെക്കുറിച്ച് തുടർച്ചയായെഴുതുന്നവരെ എനിക്കു ഭയമാണ്.
anyway nice lines n concept thej
happy new year

വല്യമ്മായി said...

പ്രണയത്തിനു മരണമില്ലെന്നറിയുമ്പോള്‍ നഷ്ടപ്രണയത്തെ മരണം കൊണ്ട് പകരം വെക്കുന്നതെന്തിന്?

തേജസ്വിനി said...

ഭൂതത്താന്‍,
നജീം,
മാണിക്യം,
നന്ദി..‍

ആഗ്നേയ..
ചില ചിന്തകള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍..
പറഞ്ഞൊഴിയാതെ,
നാം അറിയാതെ,
നമ്മെ അറിയിക്കാതെ കടന്നുപോകുന്ന ചിലത്....
എല്ലാം പറഞ്ഞും കൊഴിഞ്ഞും തീരട്ടെ-
ഒരു നേര്‍ത്ത തൂവലായ്, പൂര്‍ത്തീകരിക്കാത്ത
ഒരു പുലര്‍കാലസ്വപ്നമായ് ഞാനും!

വല്ല്യമ്മായി...
നല്ല ചോദ്യം...
ചില ഉത്തരങ്ങള്‍ക്കായി പരതാറില്ലേ നാം;
അതിലൊന്നായി ഇതും...

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍....

jayanEvoor said...

പ്രണയവും മരങ്ങള്‍ പോലെ തന്നെ...
എല്ലാ ഋതുക്കളിലും പൂക്കാറില്ല...
എന്നാല്‍ എല്ലാ വസന്തത്തിലും അത് പൂത്തു കൊണ്ടേയിരിക്കും ...

പാവപ്പെട്ടവൻ said...

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!
ശരിയാണ് വായനയില്‍ എന്നും അക്ഷരമായി നിക്കുന്ന ഒരു വികാരം പെയ്തൊഴിയാത്ത മഴപോലെ

Unknown said...

നിറയിരുട്ടില്‍, നീ കൊളുത്തിയ
പ്രണയച്ചെരാതിന്‍ വെളിച്ചത്തുരുത്തിലെ
നിഴല്‍പേക്കോലങ്ങളില്‍ പറയാതെപോയ
പ്രണയത്തിന്റെ മുഖങ്ങള്‍!

:)
പറയാതെ പോയ പ്രണയത്തിന്റെ മുഖങ്ങള്‍, ഒരിക്കലെങ്കിലും മനസ്സിനെ അലോസരപ്പെടുത്തും , അല്ലേ!!!

കവിത ഇഷ്ടായി.... ഭാവുകങ്ങള്‍ !!!!

Vinodkumar Thallasseri said...

'പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍'

പ്രണയത്തിന്‌ മരണമില്ലെന്നറിയുന്നവര്‍ക്ക്‌ അടുത്ത വരി അനാവശ്യം. കവിതയുടെ ക്രാഫ്റ്റിണ്റ്റെ ഭാഗമായി മാത്രം കണ്ടാല്‍ കുഴപ്പമില്ല.

ഖലീല്‍ ജിബ്രാനെ വായിച്ച തേജസ്വിനിയ്ക്ക്‌ പ്രണയത്തിണ്റ്റെ അമരത്വം അറിയാതെ പോവില്ലല്ലോ.

Sukanya said...

നല്ല കവിത. :-)

വിജയലക്ഷ്മി said...

pranayathhinu maranamillennathu valare sathyam...nalla varikal...
molkkum kudumbathhinum puthuvalsaraashamsakal!!

the man to walk with said...

manoharamaayirikkunnu..
ishtaayi

നീലാംബരി said...

'എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി'

തകര്‍പ്പന്‍ വരി...

Unknown said...

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!

ജീവിതം said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍
pranayam papamanu.....

Unknown said...

താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

തേജസ്വിനി said...

nandi, ellaavarkum....

Manoraj said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

kavitha.. nannayirikkunnu

sujith said...

Fentastic....maranathinde pranayam,
maraviyay mounamay alinju cherate ...

congrats neelambari

ഭ്രാന്തനച്ചൂസ് said...

തേജ്..

പ്രണയത്തിന് മരണമില്ല ..സമ്മതിച്ചു. പക്ഷെ ..മരണത്തിന്റെ പ്രണയം...പാവനമാണോ..?
അത് കങ്കിലപ്പെട്ടതല്ലേ...?

she said...

കുറച്ചായി, പണ്ടുണ്ടായിരുന്ന ആ മുറുക്കം എഴുത്തില്‍ കാണാനില്ല (വ്യക്തിപരം മാത്രം ആണ് ഈ അഭിപ്രായം, മുഷിവു തോന്നരുത്).

തേജസ്വിനി said...

അച്ചൂസ്..

മരണത്തിന് നമ്മളോടുള്ള പ്രണയം
എങ്ങനെ കളങ്കപ്പെട്ടതാവും?
പ്രണയം എന്നും ദൈവീകമാണ്...
അത് ജീവിതത്തിന്റേതായാലും
മരണത്തിന്റേതായാലും....

d.....
എനിക്ക് മുഷിവുതോന്നേണ്ട കാര്യമില്ലല്ലോ
സുഹൃത്തേ....
എന്നിലെ അക്ഷരങ്ങള്‍ക്ക്
ചായം പകരുന്ന ചിലതുണ്ട്,
അവ(ര്‍) എന്നെ
വിട്ടുപോകുന്നതുവരെ തുടരട്ടെ...

തുറന്ന അഭിപ്രായത്തിനു നന്ദി!

Anonymous said...

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!

നല്ലൊരു രചന.... ശൈലിയും...... ആശംസകള്‍

Sirjan said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

Sirjan said...

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍