നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും!
ജീവിതപ്പാത്രത്തില്‍ വരകളും കുറികളും
നിറങ്ങളും ചാര്‍ത്തി, തലമുറകള്‍
'ആധുനികകല'യുണ്ടാക്കി രസിക്കുംനേരം
പിന്നിക്കീറിയ ഓര്‍മ്മക്കടലാസിലെ
മങ്ങിയ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം
തുന്നിച്ചേര്‍ക്കുകയായിരുന്നു,
രക്തം വിറ്റ് ജീവിതം കരുപ്പിടിച്ചവന്‍!
വയോജനശാലകളില്‍ മരിച്ചുവീഴുന്ന
ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്
ആവര്‍ത്തനചരിതമെഴുതാന്‍
അവതാരങ്ങള്‍ മറന്നുപോകുംകാലം
കൃത്രിമക്കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത
വലിയ കൊളാഷുകളിലെ
തമോഗര്‍ത്തങ്ങളില്‍ പണിതുയര്‍ത്തും
'വിരമിക്കല്‍ വീടു'കളില്‍
ആധുനികതയെ ചില്ലിട്ടുമൂടി
'അത്യന്താധുനികം' പല്ലിളിക്കും.
Subscribe to:
Post Comments (Atom)
21 comments:
നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും!
നന്നായി...
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള തേജ്വസിനിയുടെ നല്ല തിരിച്ചു വരവ്...
അഭിനന്ദനങ്ങള്‍
നിറമിഴികള്‍ തുടയ്ക്കാതെ
മൂകയാത്രാമൊഴി നേരുന്ന അച്ഛന്‍
പിന്‍വിളി വിളിക്കാതെ തേങ്ങി!
ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്ത
മക്കള്‍, പിന്നിടുന്ന നീണ്ട വഴികളില്‍
അച്ഛനെ ഓര്‍മ്മകളായ് എഴുതിച്ചേര്‍ക്കും
മനോഹരം
nannaayirikkunnu..
അങ്ങനെ എത്രയോ അച്ഛന്മാരും അമ്മമാരും. എന്തു ചെയ്യാം!
നീ പിന്നെയും "ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്"
വരികളിലൂടെ സ്ഫോടനം നടത്തുന്നു...
പഴയ കവിതകളുടെ തീവ്രതയില്ലേ,
ഈ സ്ഫോടനങ്ങള്‍ക്ക് എന്നൊരു സംശയം...
എന്റെ മലയാളത്തില്‍ ഇനി നീലാംബരിയുടെ വരികളും...
എനിക്ക് ബോധിച്ചു....അതാണല്ലോ പ്രധാനം...
വളരെ നല്ല വരികൾ...
ആശംസകൾ..
Teja its really nice... very nice....
Pinvilikku kathorkkaatha ammamarkkum...!
Manoharam, Ashamsakal...!!!
തേജ എന്ന് ഞാനും വിളിക്കട്ടെ,
"ഉപേക്ഷിക്കപ്പെടുന്നവന്റെ ചങ്കിടിപ്പറിയാത്തമക്കള്‍"
എങ്ങനെ കഴിയുന്നു മക്കള്‍ക്ക് ഇവരെ വലിച്ചെറിയാന്‍,
ഒരുപാട് വേദന ഉണ്ടാക്കുന്നു.
വളരെ നന്നായി എഴുതി തേജസ്വിനി .....
അഭിനന്ദനങ്ങള്‍!
(മറ്റൊരു തേജയെ കുറിച്ചു എന്റെ പുതിയ ബ്ലോഗിലുണ്ട്.)
മുത്തച്ചന് ഭക്ഷണം നല്കിയ പൊട്ടിയ ഓട്ട് പാത്രം , സൂക്ഷിച്ചു വയ്ക്കാന്‍ മകന്‍ അച്ഛനോട് പറഞ്ഞു. എന്തെന്ന്നാല്‍ നാളെ അച്ഛനും ആവശ്യം വരും. കവിത നന്നായിട്ടുണ്ട്. പക്ഷെ തേജസ്വനിയുടെ ഫോട്ടോക്ക് തേജസ്വില്ലല്ലോ. അത് മാറ്റി സന്തോഷമുള്ള ഫോട്ടോ ആക്കിക്കൂടെ.
'പിന്നിക്കീറിയ ഓര്‍മ്മക്കടലാസിലെ
മങ്ങിയ അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം
തുന്നിച്ചേര്‍ക്കുകയായിരുന്നു'നല്ല വരികള്‍ .
എന്റെ പേരിലൊരു ബ്ലോഗ് കണ്ടെത്തിയ സന്തോഷത്തിലാ ഞാന്‍.
നന്ദി പറയട്ടെ-
“വയോജനശാലകളില്‍ മരിച്ചുവീഴുന്ന
ദു:ഖകണങ്ങള്‍ പെറുക്കിയെടുത്ത്
ആവര്‍ത്തനചരിതമെഴുതാന്‍
അവതാരങ്ങള്‍ മറന്നുപോകുംകാലം“
കൊള്ളാം. നന്നായി.
വളരെ യാഥാര്‍ഥ്യമായ ഒരു കാര്യം,നന്നായിരിക്കുന്നു.
എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!
വിരമിക്കല്‍വീട്....നല്ലൊരാശയം...ഹൃദ്യം
nandi maathram....
Post a Comment