Sunday, May 17, 2009

ഇരുട്ടുവീഴുന്ന പകലുകളോട്.....

കാതില്‍ അവന്‍ മൊഴിഞ്ഞു-
വെട്ടം വീഴാതിരുന്നെങ്കില്‍!
മരണം കാത്ത നിശയുടെ
നൊമ്പരം നിറച്ച മിഴികള്‍
ആത്മസമര്‍പ്പണമേകിയവന്
നഷ്ടപ്രണയത്തിന്‍ അശ്രു!

പ്രണയക്കൈമാറ്റത്തിന്‍
നിത്യസാക്ഷിയാം നിശ
ജീവിതത്തില്‍ പടരും
ഇരുട്ടിനെ മായ്ക്കുവാന്‍,
അവന്റെ മിഴികളിലെ
മറ നീക്കാന്‍ വന്നതേയില്ല പകല്‍!

ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
ഇന്നില്‍ തുടങ്ങി, നാളെവരെ
നടക്കുക നാല്‍ക്കാലിയെപ്പോല്‍.

നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

17 comments:

തേജസ്വിനി said...

ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
ഇന്നില്‍ തുടങ്ങി, നാളെവരെ
നടക്കുക നാല്‍ക്കാലിയെപ്പോല്‍.

സുല്‍ |Sul said...

ഇന്നുകളെ മറന്ന് നളെകളുടെ പ്രതീക്ഷകളല്ലേ
ജീവിതത്തെ മുന്നോട്ട് നടത്തുന്നത്.

നല്ല വരികള്‍ തേജ്.

-സുല്‍

Sudhi|I|സുധീ said...

ഞാനും വീണു...
പ്രണയ നഷ്ടത്തിലല്ലാ.. . അപ്രതീക്ഷമായത് സംഭവിച്ചതില്‍...
ജീവിക്കാം, നാളെകള്‍ പ്രതീക്ഷകള്‍ നല്‍കുമെങ്കില്‍...
അല്ലെങ്കിലും ഇതെല്ലാം (പ്രണയവും, പ്രതീക്ഷയും) വെറും പുക മറ മാത്രമല്ലേ?
മനസ്സിനെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കാനുള്ള മറ...

കണ്ണനുണ്ണി said...

തീഷ്ണത ഉണ്ട് വരികളിലും, വരികള്‍ക്ക് ഇടയിലും... കൊള്ളാം ട്ടോ

നരിക്കുന്നൻ said...

മനോഹരമായ വരികളിൽ കനലെരിയുന്നത് അറിയുന്നു.
പ്രണയം നഷ്ടസ്വപ്നങ്ങളല്ല, നിറമുള്ള സ്വപ്നങ്ങളുടെ കലവറയാവട്ടേ...

പകല്‍കിനാവന്‍ | daYdreaMer said...

ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
..........:)
പകലിനു ഇരുട്ട് ആണല്ലേ .. ഇപ്പ ശരിയാക്കിത്തരാം.. !! :)
(ഞാന്‍ ഓടിപ്പോയീ.. )

ഏ.ആര്‍. നജീം said...

പ്രണയത്തിന്റെ നൊമ്പരവും ചിലപ്പോള്‍ സുഖമുള്ള നോവായിരിക്കും...

എന്നാലും എല്ലാ പ്രണയവും നിറമുള്ള സുഖമുള്ള അനുഭവങ്ങളഅയിരിക്കട്ടേ..

നല്ല വരികള്‍, ചിന്തകള്‍

അഭിനന്ദനങ്ങള്‍..

പാവപ്പെട്ടവൻ said...

നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

ശക്തമായ വരികള്‍ നോവാറ്റിയ പകലിനോട് വിടപറയുമ്പോളും നാളയുടെ പ്രതീക്ഷ മനോഹരം

നീര്‍വിളാകന്‍ said...

പ്രതീക്ഷയാണ് പ്രണയം.... നല്ല കവിത!

yousufpa said...

പ്രണയം ഇല്ലായെങ്കില്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ത്ഥം.

സമാന്തരന്‍ said...

.... വന്നതേയില്ല പകല്‍.
പകല്‍ അങ്ങിനെയാണ്. എല്ലാം കാണിച്ചും കാണിക്കാതെയും.പിന്നെ ഒന്നും കാണാതെയും


“പകലേ....ഓടാതേ. ഒക്കെ ശരിയാകും” (കിനാവനോട്)

ശ്രീഇടമൺ said...

നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

പതിവുപോലെ കവിത
ലളിതം, സുന്ദരം...
ആശംസകള്‍...*

ഹന്‍ല്ലലത്ത് Hanllalath said...

...കവിതയിലെ ഇരുള്ച്ചിത്ര രചന നന്നായിട്ടുണ്ട്,...

anupama said...

once we fall,we should get up!days are brighter.if you have this hope,a better tomorrow,you can expect.
hope for the best,
sasneham,
anu

Sureshkumar Punjhayil said...

Pakalil veezunna iruttukalodanu enikku priyam...! Nannayirikkunnu. Ashamsakal...!!!

തേജസ്വിനി said...

ഓരോരോ വട്ട്...അല്ലാതെന്താ പറയ്യാ???

സന്തോഷ്‌ പല്ലശ്ശന said...

കിളുന്തു തൂവലുകളില്‍ പറക്കമുറ്റിയ കവിതകള്‍ ബ്ളോഗ്ഗു മൊത്തതില്‍ ഒന്നു കണ്ടു - പ്രതീക്ഷയുണ്ട്‌ എഴുത്തും വായനയും നന്നായി കൊണ്ടു പോവുക സസ്നേഹം