Thursday, May 21, 2009

കാറ്റു വന്നുപറഞ്ഞത്...

പാതിചാരിയ ജനാല കടന്ന്
കാറ്റുമായവള്‍ വന്നത്
അവനെ തേടിയായിരുന്നു.
എന്നെ തഴുകാതെ മടങ്ങിയ
കാറ്റിന് നിശയുടെ ഗന്ധം!

അടഞ്ഞ ജനാലച്ചില്ലുകളില്‍
മുഖംചേര്‍ത്ത് കരയാതെ
കരയുന്നവന്‍ അറിഞ്ഞില്ല
എന്റെ നിര്‍മ്മലപ്രണയം!

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു-
അറിയുന്നു, പാതിമാത്രം ചാരിയ
ജനാലയിലൂടെ ഇന്നലെ
വന്നത് പ്രണയമായിരുന്നു!

പ്രണയം, വേര്‍പാടിന്റെ
കവിതകളാവുന്നനേരം
എന്നെത്തേടിയും അവള്‍ വരും!
അന്ന്‍, നീയും ഒഴുക്കുക
മിഴിനീര്‍കണങ്ങള്‍;
എന്റെ കവിതകളിലെ
അഗ്നി അണഞ്ഞുപോവട്ടെ!

25 comments:

തേജസ്വിനി said...

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു

anupama said...

dear tej,
please don't make me cry........i have just started smiling at my life.......
let's forget the past,living in present.start living as life is important!who knows what's in store!
wishing days filled with love and peace.......
sasneham,
anu

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു.

Sureshkumar Punjhayil said...

Nannayirikkunnu molu... Ashamsakal...!!

ഉറുമ്പ്‌ /ANT said...

വളരെ നന്നായി തേജസ്വിനി.

ശിവ said...

നല്ല വരികള്‍....

ജെപി. said...

""പാതിചാരിയ ജനാല കടന്ന്
കാറ്റുമായവള്‍ വന്നത്
അവനെ തേടിയായിരുന്നു.
എന്നെ തഴുകാതെ മടങ്ങിയ
കാറ്റിന് നിശയുടെ ഗന്ധം! ""

ആശംസകള്‍...................

കണ്ണനുണ്ണി said...

സുന്ദരമായ വരികള്‍ തേജ..

hAnLLaLaTh said...

...അക്ഷരങ്ങളില്‍ പടര്‍ന്ന വിഷം അവനും നീയുമാറിയാതെ ഹൃദയത്തിലേക്ക്....

നരിക്കുന്നൻ said...

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു-
അറിയുന്നു, പാതിമാത്രം ചാരിയ
ജനാലയിലൂടെ ഇന്നലെ
വന്നത് പ്രണയമായിരുന്നു!''

ഈ തീ അണയാതിരിക്കട്ടേ

ശ്രീഇടമൺ said...

പ്രണയം, വേര്‍പാടിന്റെ
കവിതകളാവുന്നനേരം
എന്നെത്തേടിയും അവള്‍ വരും!
അന്ന്‍, നീയും ഒഴുക്കുക
മിഴിനീര്‍കണങ്ങള്‍;
എന്റെ കവിതകളിലെ
അഗ്നി അണഞ്ഞുപോവട്ടെ!

വരികള്‍ പതിവുപോലെ സുന്ദരം...
എല്ലാ ഭാവുകങ്ങളും...*

വീ കെ said...

ആശംസകൾ.

Sudheesh|I|സുധീഷ്‌ said...

അണഞ്ഞു പോകാത്ത അഗ്നിയുള്ള കവിതകള്‍ ഇനിയും...

ഏ.ആര്‍. നജീം said...

പതിവുപോലെ മികച്ച നിലവാരം ഈ കവിതയിലും നിലനിര്‍‌ത്താനായതില്‍ അഭിനന്ദനങ്ങള്‍...!

"എന്റെ കവിതകളിലെ
അഗ്നി അണഞ്ഞുപോവട്ടെ! " - ഇതെന്താ ഇങ്ങനെ ഒരു സംശയം..?

കവിത ഒരു നിമിത്തം പോലെ അങ്ങ് വന്നുചേരുന്നതല്ലെ... ആ ഉറവ സരസ്വതീദേവീ അനുഗ്രഹത്താല്‍ താനേ വന്നണയുന്നതല്ലേ..

പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്തി തുടരുക..

പാവപ്പെട്ടവന്‍ said...

പുതിയ മാനങ്ങള്‍
മനോഹരമായിരിക്കുന്നു

Thallasseri said...

ente per mailing listil ninn maattiyo? comment itathath avagananayaayi kaanaruthe... kuzhimati kaaranam chilappol comment pinneyaakam ennu karuthi maattivekkunnu. athu chilappol natakkarilla. tejaswiniyute kavithakal vaayichch albhutham kontu enthezhuthanam ennariyaathe pokum. ath vere.

the man to walk with said...

ishtaayi

sijisurendren said...

ഡയറിയില്‍ അവന്‍
കോറിയിട്ട കവിതകള്‍,
നേര്‍ത്ത വിഷം ഹൃത്തിലേക്ക്
പതിയെ പകര്‍ന്ന് എന്റെ
വേദനയില്‍ ചിരിക്കുന്നു..............

എനിയ്ക്കെന്‍റെ യൂണിവേഴ്സിറ്റിക്കാലം ഓര്‍മ്മവന്നു ശരിയ്ക്കും നൊസ്റ്റാള്‍ജിക്കായ വരികള്‍

വരവൂരാൻ said...

പ്രണയം, വേര്‍പാടിന്റെ
കവിതകളാവുന്നനേരം

നന്നായിട്ടുണ്ട്‌, ആശംസകൾ

തേജസ്വിനി said...

എല്ലാവരോടും നന്ദിമാത്രം പറയട്ടെ...!

Amal Bose said...

really wonderful work..
loved it!!!

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

sijisurendren said...

എന്തേ പുതിയ പോസ്റ്റുകള്‍ ഒന്നും കാണാത്തെ , 'വാക്കി'ല്‍ ഈ കവിതകളെ ചേക്കാറാന്‍ വിട്ടൂടെ. അത് നല്ലൊരു കൂടാണ്

cheppara said...

kavitha kalakki

lekshmi said...

enikkishttayiiii...orupad....valare nannayirikkunu...