Monday, May 11, 2009

കാഴ്ചയ്ക്കപ്പുറം

മനസ്സിന്റെ കാഴ്ച മറച്ച്
മിഴികള്‍ കാണുന്നു-
കണ്ടിട്ടും കാണാതെപോകുന്നു!

മനസ്സ് കാണുന്നത്
കാണാതിരിക്കുന്ന
മിഴികള്‍ മനോഹരമത്രെ!

കണ്ടത് മിഴികളുടെ
കര്‍ത്തവ്യം,
കാണേണ്ടത്
മനസ്സിന്റെ സൃഷ്ടി.
ഇനി മിഴികളെന്തിന്?

ചൂഴ്ന്ന മിഴികളിലെ
അന്ധത, മനസ്സ് സൃഷ്ടിച്ച
വെളിച്ചത്തുരുത്തോര്‍ത്ത്
പുഞ്ചിരിച്ചു-

കാഴ്ച മനസ്സെന്നുമറിയുക!

18 comments:

തേജസ്വിനി said...

ഇത് കവിതയാണോ എന്നറിയില്യ...ചില ചിന്തകള്‍!!

ചിന്തകള്‍ക്ക് മറ്റുചിലരോട് കടപ്പാടുണ്ടുതാനും...

മനസ്സ് കാണുന്നത്
കാണാതിരിക്കുന്ന
മിഴികള്‍ മനോഹരമത്രെ!

എന്നെ ഒരുപാട് അലട്ടിയ ചിന്തകള്‍ എന്നുമാത്രം പറയട്ടെ...

മാണിക്യം said...

ആദ്യ അഭിപ്രായമെഴുതാന്‍ യോഗം എന്റെതാണെന്ന് തോന്നുന്നു..
ചെറിയ ഇടവേളക്ക് ശേഷം വന്ന
കാഴ്ച്ക്കപ്പുറം വളരെ നന്നായിരിക്കുന്നു.. കണ്ണുകള്‍ക്കതീതമായി എല്ലാം കാണുന്ന മനസ്സ്,
അതോ മനക്കണ്ണോ?
നന്നായിരിക്കുന്നു തേജസ്വിനി.
എല്ലാ നന്മകളും നേരുന്നു
ശുഭാശംസകളോടെ മാണിക്യം

സുല്‍ |Sul said...

തിരിച്ചു വരവ് കൊള്ളാം ട്ടൊ...

ഓടോ : പരീക്ഷക്ക് പഠിച്ച് തലയില്‍ കയറാതായപ്പോള്‍ കിട്ടിയ ചിന്തകള്‍ ആണോ?

-സുല്‍

നീര്‍വിളാകന്‍ said...

ശരീരത്തിനെന്നാല്ല...ലോകത്തില്‍ തന്നെ സ്രിഷ്ടിക്കപ്പെട്ടിരിക്കുന്ന എന്തിനും അതിന്റേതായ കര്‍ത്തവ്യങ്ങള്‍ ഉണ്ട്...ഒന്നിനു ചെയ്യാന്‍ കഴിയ്ന്നത് മറ്റൊന്നിന്‍ ഒരിക്കലും സാധിക്കുകയില്ല.... അകക്കണ്ണും കണ്ണും രണ്ടും രണ്ട്!!!

വീകെ said...

‘കാഴ്ച മനസ്സെന്നറിയുക’

ആശംസകൾ.

Jayasree Lakshmy Kumar said...

നല്ല വരികൾ

സബിതാബാല said...

kannukal kontu kantathum hridayam kontarinjathum thammil enthu dooram....

കണ്ണനുണ്ണി said...

കണ്ണിന്‍റെ കാഴ്ചക്ക് മനസ്സല്ലേ മറ ഇടുന്നത് ...എന്ത് കാണണം എന്ത് കാണരുത് എന്ന് കണ്ണിനെ പറഞ്ഞു പഠിപ്പിക്കുന്നതും മനസ്സല്ലേ..

ശ്രീഇടമൺ said...

കണ്ടത് മിഴികളുടെ
കര്‍ത്തവ്യം,
കാണേണ്ടത്
മനസ്സിന്റെ സൃഷ്ടി.
ഇനി മിഴികളെന്തിന്?

വരികള്‍ പതിവുപോലെ നന്നായിട്ടുണ്ട്...!!
ഭാവുകങ്ങള്‍...*

പകല്‍കിനാവന്‍ | daYdreaMer said...

കാഴ്ചയുടെ മനസ്സ്..!
നന്നായി ..

ഹന്‍ല്ലലത്ത് Hanllalath said...

മനസ്സിന്റെ കാഴ്ചകള്‍ക്ക് മുമ്പില്‍ കണ്ണുകളുടെ ദുര്‍ബലത അളന്നറിഞ്ഞപ്പോള്

നരിക്കുന്നൻ said...

കണ്ണുകൾ അടച്ച് പിടിച്ചാലും മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. ഒരുപക്ഷേ സത്യങ്ങൾക്ക് നേരെ അട്ച്ച് വെക്കാൻ കണ്ണുകളെ പാകപ്പെടുത്താം പക്ഷേ, എത്ര നാൾ.

നല്ല കവിത. ചിന്തകൾ കാട് കയറട്ടേ..

വികടശിരോമണി said...

ശരി,അങ്ങനെയാവട്ടെ:)

Sudhi|I|സുധീ said...

Hi
നന്നായിരിക്കുന്നു... as usual...
But something special...
നല്ല ചിന്തകള്‍.. നല്ല കണ്ണും നല്ല മനസ്സും..
_സുധി

തേജസ്വിനി said...

എന്നെ മറന്നുപോവാത്ത
എല്ലാവര്‍ക്കും നന്ദി!

അരുണ്‍ കരിമുട്ടം said...

തേജ്വസിനി,
ഇത് വെറും ചിന്തകളല്ല, നല്ല ഒരു കവിത തന്നെ
ആശംസകള്‍

ഏ.ആര്‍. നജീം said...

കൊള്ളാം , പതിവുപോലെ നന്നായിയിരിക്കുന്നുട്ടോ...

"മനസ്സിനെ മറക്കാന്‍ കണ്ണുകള്‍ക്കാവും
കണ്ണുകള്‍ കാണുന്നവയെ തിരുത്താന്‍ മനസ്സിനും"

പരീക്ഷയൊക്കെ കഴിഞ്ഞ് പുത്തനുണര്‍‌വോടെ തിരിച്ചെത്തുക

ആശസകളോടെ...

Sureshkumar Punjhayil said...

Kadappadukalkkum kadappado....!!! Nannayirikkunnu. Ashamsakal...!