സെമിത്തേരിയിലെ
ഏകാന്തമീ,യൊറ്റമുറി-
വാസി തന് മാറില്‍
വേരാഴ്ത്തി വളരുന്ന
ചെടികള്‍ക്ക് പുഷ്പിക്കാ-
തിരിക്കാനാവില്ല!
ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.
(എന്റെ) പ്രിയതമന്
നിനക്കുനല്കിയ
ചോര മണക്കുന്ന
പ്രണയോപഹാരമൊരു
പൂക്കൂടയാക്കി,
എന്റെ തടവറയുടെ
കവാടത്തിലര്‍പ്പിച്ചു നീ,
നിത്യശാന്തി പ്രാര്‍ത്ഥിക്കുക!
ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം!
Subscribe to:
Post Comments (Atom)
26 comments:
സെമിത്തേരിയിലെ
ഏകാന്തമീ,യൊറ്റമുറി-
വാസി തന് മാറില്‍
വേരാഴ്ത്തി വളരുന്ന
ചെടികള്‍ക്ക് പുഷ്പിക്കാ-
തിരിക്കാനാവില്ല!
ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം! .....
സത്യം!!
നല്ല കവിത. ശക്തം !!
ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.
നല്ല ഭാവന... ആശംസകള്‍..
അവസാനത്തെ എട്ടു വരികളെ ഞാൻ കവിതയെന്നു വിളിക്കട്ടെ
nannayitund...
(എന്റെ) പ്രിയതമന്
നിനക്കുനല്കിയ
ചോര മണക്കുന്ന
പ്രണയോപഹാരമൊരു
പൂക്കൂടയാക്കി,
എന്റെ തടവറയുടെ
കവാടത്തിലര്‍പ്പിച്ചു നീ,
നിത്യശാന്തി പ്രാര്‍ത്ഥിക്കുക
ഈ നൊമ്പരത്തിലും നിറയുന്നുണ്ടൊരു ധന്യത :)
ദൈവത്തിന്റെ വാക്കുകള്‍ക്കു താഴെ എന്റെ ഒപ്പ്.
അവസാനത്തെ വരികള്‍ക്ക് നല്ല അഴക്.
Avasaanathe ettu
Thattiyennalmaavil.
അവസാനത്തെ എട്ടു വരികള്‍ക്ക് വല്ലാത്തൊരു ഭംഗി.
“ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.“
ഭാവന... ഗംഭീരം.
-സുല്‍
ishtaayi...manoharam..
ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക
നന്നായിട്ടുണ്ട് ആശംസകൾ
ഈ പ്രണയത്തിനു ഇനിയും
പുഷ്പിക്കാ-
തിരിക്കാനാവില്ല
Enthina eppozhum pranayavum vedanayum.. Pranayam vedana mathramanennu ara paranjathu Molu... Nannayirikkunnu. Ashamsakal.
''ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം! ''
നല്ല വരികൾ!, നല്ല ഭാവന.
ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.
നല്ല വരികള്‍...
ആശംസകള്‍...*
"ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!"
thejaswini,
realy touching one. you've got amazing talent with words
ശിലയിലെ പേരുറക്കെ
വായിക്കാതിരിക്കുക;
പ്രതിദ്ധ്വനി നിന്റെ
പേരു വിളിച്ചേയ്ക്കാം!
ശിലയിലെ നാമം കുനിഞ്ഞു-
നോക്കാതെയുമിരിക്കുക;
പ്രതിബിംബത്തില്‍ നീ
നിറഞ്ഞേയ്ക്കാം!
നല്ല വരികള്‍
മറവിയുടെ ശവക്കല്ലറയില്‍ ഞാന്‍ അറിഞ്ഞോ അറിയാതെയോ കുഴിച്ചു മൂടിയ എന്റെ സ്വപ്നങ്ങളില്‍ നിന്നും ചോരയും നീരും ഊറ്റിക്കുടിച്ചു വളര്‍ന്ന ഒരു പനിനീര്‍ച്ചെമ്പകം പൂത്തു...!
ആ പുഷ്പത്തിന്റെ മനോഹരാരിത എന്നില്‍ പകരുന്ന വികാരമോ..?
നല്ല കവിത..
സെമിത്തേരിയിലെ പൂവുകള്‍ക്ക് എത്രയും തീക്ഷണവും സുന്ദരവും ആയ ഒരു വ്യാഖ്യാനം....
ചോര വലിച്ചെടുത്ത്
ചുവന്ന മന്ദഹാസം
പൊഴിക്കുന്ന
റോസാച്ചെടിയുടെ
തായ്വേര്, എന്റെ
ഹൃത്തിന്റെ നിലച്ച
സ്പന്ദനങ്ങളില്‍ നിന്നാ-
ണുല്‍ഭവിക്കുന്നത്.
എന്താണ് പറയേണ്ടത്? മനോഹരമെന്നോ? അതിമനോഹരമെന്നോ? അറിയില്ല. പക്ഷേ എനിയ്ക്കു വേദനിച്ചു, വല്ലാത്ത ഒരു നീറ്റല്‍ തന്നുകൊണ്ടേയിരിക്കുന്നു....ഈ വരികള്‍
നന്ദി, നല്ല വരികള്‍ക്ക്!!
വളരെ നന്നായിട്ടുണ്ട്..
എല്ലാവര്ക്കും നന്ദി പറയട്ടെ...നല്കിയ സ്നേഹത്തിനും
പ്രോത്സാഹനത്തിനും....
അസ്സലായിരിക്കുന്നു..
നല്ല വരികള്‍..
ഇഷ്ടപ്പെട്ടു..
പഴയ പോസ്റ്റുകള്‍ എല്ലാം കണ്ടു.എല്ലാം ഒന്നിനൊന്നു മെച്ചം..
ഈ സെമിത്തേരിയിലെ ഏതു പുഷ്പങ്ങളിലും നിനക്കു എന്റെ ഹൃദയരക്തം കാണാം.നീയെന്റെ കുഴിമാടത്തിൽ അർപ്പിയ്ക്കുന്ന ഓരോ പൂക്കളും എന്റെ ഹൃദയ രക്തം തന്നെയാണ്.എന്റെ പ്രിയതമൻ നിനക്കു ആവോളം തന്ന പ്രണയമാകുന്ന മനോഹരമായ പൂക്കൂടയിൽ നീ അവയെനിയ്ക് അർപ്പിയ്ക്കുക.അപ്പോളും നീ ഓർക്കുക ! എന്റെ ഹൃദയ രക്തത്തിൽ നിന്നാണു, എന്റെ ദു:ഖങ്ങളിൽ നിന്നാണു ആ പൂക്കളോരോന്നും പിറവിയെടുത്തിരിയ്ക്കുന്നതെന്നു.
എന്നാൽ നീയോർക്കുക.എന്റെ ഇന്നത്തെ അവസ്ഥ നാളെ നിന്റേതുമാകാം.നാളെ നീ വരുന്ന വഴികളിലാണു ഇന്ന് ഞാനുള്ളത്...!
മനോഹരമായ വരികൾ! സ്വന്തം പ്രണയിതാവിൽ നിന്ന് സ്നേഹം നഷ്ടപ്പെട്ട് മരണത്തിന്റെ വഴി തേടിയ കാമുകിയുടെ നിത്യ ദു:ഖത്തിന്റെ കവിത !
Post a Comment