Monday, March 23, 2009

മാതൃത്വമുണരുമ്പോള്‍.....

നിരത്തിലുപേക്ഷിച്ച
ചോരക്കുഞ്ഞിനെ
കടിച്ചുകീറുന്ന
നായ്ക്കള്‍ക്കരികില്‍
ഒരമ്മ, മുലയില്‍
നിറഞ്ഞ മാതൃത്വം
ഓടയില്‍ കളയുന്നു!

പേറ്റുനോവില്‍
അലറി,യന്ത്യമവള്‍
പൊക്കിള്‍ക്കൊടിയറുത്ത്
വേര്‍പാടിന്‍ ശിലയില്‍
ശവകുടീരം പണിതു!

ഒരു മരണത്തില്‍ ജീവിതം
പണിതുയര്‍ത്തിയ
അമ്മ, നടന്ന വഴികള്‍
തിരിച്ചുനടക്കവേ
പാതയോരത്തെ
വിസര്‍ജ്ജ്യത്തില്‍
കുഞ്ഞ് നിലവിളിക്കുന്നു!

ശുഷ്കിച്ച മാറിടത്തില്‍
നിന്നിറ്റുവീണ രക്തത്തുള്ളി
കുഞ്ഞിന്റെ കിടക്കയില്‍
കുരുത്ത റോസാപ്പൂവില്‍
വീണ് ചിതറുന്നു-
മാതൃത്വം നിര്‍വൃതിയടയുന്നു!

23 comments:

തേജസ്വിനി said...

റോഡരികില്‍
ചോരക്കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറിക്കൊന്നത്
കഴിഞ്ഞയാഴ്ച വര്‍ത്തമാനപത്രങ്ങള്‍
പാടിക്കേള്‍പ്പിച്ചത് ഓര്‍ക്കുന്നുവോ?...

കാദംബരി said...

നിസ്സഹായത ബന്ധനത്തിലാക്കുന്ന മാതൃത്വത്തിന്റെ നിലവിളികള്‍...

Sapna Anu B.George said...

ദീര്‍ഘനിശ്വാസത്തിലും കണ്ണുനീരിലും പെയ്തൊഴിയുന്ന ഗര്‍ഭം

കൂട്ടുകാരന്‍ | Friend said...

ബ്ലോഗ് പുരാണം agregator സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായി. എന്തായാലും സംഗതി ഇല്ല . തനി മലയാളത്തിലും, ചിന്തയിലും ഇന്നലെ വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ സംഗതി ഇല്ല... എന്താ കാരണം എന്ന് യാതൊരു പിടിയുമില്ല. ഞാന്‍ ഭാരത പതാക പാറി കളിക്കുന്നത് ഇട്ടിരുന്നു. ഇനി അതാണോ കാരണം എന്നറിയില്ല. അപ്പൊ.. ഇങ്ങനെ ഒരു നോട്ടീസ് ഇടാമെന്ന് വച്ചു. ഞാന്‍ എഴുതിയ പുതിയ പോസ്റ്റ് വായിച്ചു നിങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.

the man to walk with said...

oh..:(

Sureshkumar Punjhayil said...

Mathavinum Jeevanundu Molu. Mathruthwathinum. ...... Ashamsakal.

ശ്രീഇടമൺ said...

ഹാ...കഷ്ട്ടം...!
:(

പകല്‍കിനാവന്‍ | daYdreaMer said...

മാതൃത്വം നിര്‍വൃതിയടയുന്നു ?

conductor said...

swantham maathaavinte madithattinu maalinyathinte gandhamennum... avalude sthanyam malina jalamennum karuthi avayil muzhuki enthennu polum ariyaatha oru irulilekku nadakkaan nirbadharaavunna oru pidi kunjungal....

നരിക്കുന്നൻ said...

ഹൊ...
കഠിനമായ വരികൾ!

തേജസ്വിനി said...

പ്രിയപ്പെട്ടവര്‍ക്ക്...
സ്നേഹത്തിനും പ്രോത്സാഹനത്തിനും
ഒരുപാട് നന്ദി....

മനനം മനോമനന്‍ said...

പരിചയപ്പെട്ടതേയുള്ളു. സമലം പുലർചയാണ്. പിന്നെ കാണാം.

മനനം മനോമനന്‍ said...
This comment has been removed by the author.
Jayasree Lakshmy Kumar said...

പേറ്റുനോവില്‍
അലറി,യന്ത്യമവള്‍
പൊക്കിള്‍ക്കൊടിയറുത്ത്
വേര്‍പാടിന്‍ ശിലയില്‍
ശവകുടീരം പണിതു!
:(

മാണിക്യം said...

ഇങനേയും
മാതൃത്വം നിര്‍വൃതിയടയുന്നു!
യാഥാര്‍ത്യത്തേക്കാള്‍ പൊള്ളുന്ന വരികള്‍

Mr. X said...

Et tu brute...

Touching one.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആ അമ്മമാരുടെ നിസ്സഹായാവസ്ഥ എന്നെ പലപ്പോഴും ചിന്തിപ്പിക്കാറുണ്ട് .... ചിന്തിച്ചു എടുക്കവുന്നതോ , ഒരുപക്ഷെ അതിലും ഒക്കെ അപ്പുറത്തുള്ളതോ ആയ കാര്യങ്ങള്‍ ആവാം , ആ മാതൃത്വത്തെ മറ്റു പല വികാരങ്ങള്‍ക്കും അടിമപ്പെടുതുന്നത് ...

ഏ.ആര്‍. നജീം said...

മാതാവ്...

മാതൃത്വം എന്ന വാക്കിന്റെ മധുരം, സാരം അന്വര്‍‌ത്ഥമാക്കുന്ന കവിത..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു ഒപ്പം പത്രമാധ്യമങ്ങളെ അറിയാനായി വായിക്കാം
ഇതും

തേജസ്വിനി said...

വിരുന്നെത്തിയവര്‍ക്കും പ്രോത്സാഹനം നല്‍കിയവര്‍ക്കും
ഒരുപാട് നന്ദി....

സമാന്തരന്‍ said...

അമ്മ..
നടന്ന വഴികള്‍ തിരിച്ചു നടക്കുന്നു..

Sudhi|I|സുധീ said...

വെളിച്ചം ദുഃഖമാണുണ്ണീ... തമസ്സല്ലോ സുഖപ്രദം...

Kavitha sheril said...

നിരത്തിലുപേക്ഷിച്ച
ചോരക്കുഞ്ഞിനെ
കടിച്ചുകീറുന്ന
നായ്ക്കള്‍ക്കരികില്‍
ഒരമ്മ, മുലയില്‍
നിറഞ്ഞ മാതൃത്വം
ഓടയില്‍ കളയുന്നു!

lines are powerful and GR8...!