Thursday, March 19, 2009

എന്റെ മരണം!

ഉറക്കഗുളികകള്‍ക്കൊടുവില്‍
രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;
രാമായണപാരായണം ഇടറുന്നു,
ചന്ദനത്തടികള്‍ വരവേല്‍ക്കുന്നു!

നിലവിളക്കില്‍ മരണം കാത്ത്
സ്വയം എരിയുന്ന അഗ്നിക്ക്
കൂട്ടായി, പ്രാണന്റെ പുകച്ചിലില്‍
മരണമൊരറിയിപ്പാക്കി
ചന്ദനത്തിരികളുടെ ഗന്ധം!

ശാന്തയായി കിടക്കവേ വെറുതെ
ചിരിച്ചു- മരിച്ചത് ഞാനെങ്കില്‍,
കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും!!!

26 comments:

തേജസ്വിനി said...

നമ്മുടെ മരണം നമുക്ക് കാണാനായാല്‍?????

Sekhar said...

Nice as usual :) Don't know how u keep writing poems all the time. Me trying a hand in this field too :)

Anonymous said...

മനോഹരമായ എന്നാൽ ചിന്തോദ്ദീപകമായ വരികൾ....
ചേച്ചീ,ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer said...

നിന്‍റെ മാത്രം മരണമോ?
:)

M.A Bakar said...

എല്ലാരും മരണം അറിഞ്ഞുതന്നെ മരിക്കുമെന്ന് ദൈവം...

മാണിക്യം said...

മരിച്ചത് ഞാനെങ്കില്‍,
കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും.........

ആരും സഞ്ചരിക്കാത്ത വഴികള്‍ക്ക്
എന്താഒരു സൌന്ദര്യം!!

മനോഹരമായ ആശയം നല്ല കവിത!!

ശ്രീ said...

കൊള്ളാം

പ്രൊമിത്യൂസ് said...

ഒടുവില്‍ എന്‍റെ തന്നെ മരണം
കുടത്തിലടച്ചു
എന്‍റെ വിലാസത്തില്‍ തന്നെ ഞാന്‍
അയച്ചു വെക്കട്ടെ...

നന്നായിട്ടുണ്ട്..

അരുണ്‍ കരിമുട്ടം said...

ഞാന്‍ ഇത് ഇന്നാ കാണുന്നത്,യൂസഫ് ആണ്‌ പരിചയപ്പെടുത്തിയത്.
നല്ല കവിതകള്‍
ഇതേ പേരില്‍ മറ്റൊരു ബ്ലോഗ്ഗ് കൂടി ഉണ്ടന്ന് തോന്നുന്നു.താഴത്തെ ലിങ്ക് ആ ബ്ലോഗിന്‍റെയാ...

http://kichusthirdeye.blogspot.com/

ഈ പേരിലുള്ള ബ്ലോഗുകളെല്ലാം മികച്ചതാണല്ലോ?

yousufpa said...

ഒന്ന് മറ്റൊന്നിന് വളമായി എന്നൊക്കെ പറയാറില്ലേ നാടന്‍ ഭാഷയില്‍?.

ജെ പി വെട്ടിയാട്ടില്‍ said...

“ഉറക്കഗുളികകള്‍ക്കൊടുവില്‍
രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;
രാമായണപാരായണം ഇടറുന്നു,
ചന്ദനത്തടികള്‍ വരവേല്‍ക്കുന്നു! “
++ എന്തൊക്കെയാ മോളെ നീ എഴുതിക്കൂട്ടൂന്നത്???

തേജസ്വിനി said...

നന്ദി- എല്ലാവര്‍ക്കും......

Jayasree Lakshmy Kumar said...

സ്നേഹബലിക്കു ശേഷം ഇപ്പോഴാണ് തേജസ്വിനിയെ വായിക്കുന്നത്. മിസ് ആയവയെല്ലാം ഒറ്റയിരുപ്പിനു വായിച്ചു, കവിതകളുടെ ഈ പെരും മഴയിൽ നനഞ്ഞു നനഞ്ഞ്..

ഈ ബ്ലോഗ് വല്ലാതെ ഇഷ്ടപ്പെട്ടു പോയി കെട്ടോ

ഞാന്‍ ഹേനാ രാഹുല്‍... said...

വെല്‍ഡണ്‍ തേജൂ,,,,വെല്‍ഡണ്‍

സിജി സുരേന്ദ്രന്‍ said...

രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍
ആര്‍ത്തനാദങ്ങള്‍ വീണുടയുന്നു;


നന്നായിരിക്കുന്നു ഒരുപാട്

ശ്രീഇടമൺ said...

മനോഹരമായ ആശയം നല്ല കവിത!!
ആശംസകള്‍...*

Sudhi|I|സുധീ said...

നന്നായിട്ടുണ്ട്..

വരവൂരാൻ said...

കിടക്ക തയാറാക്കിയ ചന്ദനവും
ബലാല്‍ക്കാരം ചെയ്യുന്ന അഗ്നിയും
സുഷുപ്തിയില്‍ ജനിക്കുന്ന സ്വപ്നവും
എന്റെ മരണത്തില്‍ മരണമടയും

നിന്റെ കവിതകൾക്ക്‌ തേജസ്സുണ്ട്‌

പാറുക്കുട്ടി said...

ഞാനും വായിക്കാറുണ്ട്.

നല്ല കവിത. ആശംസകൾ!

തേജസ്വിനി said...

നന്ദി, വിരുന്നുവന്നവര്‍ക്കും സ്നേഹം പങ്കുവെച്ചവര്‍ക്കും....

ഏ.ആര്‍. നജീം said...

മരണത്തെ അനുഭവിപ്പിച്ചു....!

ഈ വേറിട്ട വരികള്‍ക്ക് അഭിനന്ദനങ്ങള്‍....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു നല്ല വിഷയമാണ്.നമ്മുടെ മരണം നമ്മൾ കണ്ടാൽ..? ആരൊക്കെയായിരുന്നു നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ എന്ന് അറിയാമായിരുന്നു.നമ്മോടൊപ്പം നമ്മുടെ സ്വപ്നങ്ങളും ഇല്ലാതാവുന്നത് കാണാമായിരുന്നു.ഒരു കണക്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെ മരണങ്ങൾ കണ്ടു കൊണ്ടിരിയ്ക്കുകയാണ്.

“രാത്രികളില്‍ മരിച്ചുവീഴുന്ന
സ്വപ്നങ്ങളുടെ കരച്ചിലില്‍,
ഉറങ്ങുന്ന ആത്മാവിനെ
പുണര്‍ന്നു, തോളിലേറ്റിയാരോ
നടക്കുമ്പോള്‍, പുറകില്‍“

മനോഹരമായ ഭാവന...

നല്ല വരികൾ

തേജസ്വിനി വീണ്ടും കവിതയുടെ പ്രകാശം ചൊരിയുന്നു...!

സുല്‍ |Sul said...

ഉടലോടെ സ്വപ്നം കാണുന്നവരെ കാണുന്നത് അപൂര്‍വ്വം.

നല്ല വരികള്‍....

-സുല്‍

Sureshkumar Punjhayil said...

Angine varan vazhiyilla MOlu.. Pinne marikkunnavarkkum ithokke venamallo... Nannayirikkunnu. Ashamsakl.

Anonymous said...

വേറിട്ട വരികള്‍..ആശംസകള്‍

Anonymous said...

എെന്റെ മരണം എന്റെ സ്വപ്നമാണ് ... എന്റെ ആത്മാവിലേക്ക് എത്താനുള്ള വഴിയും