അച്ഛനുമമ്മയും
ഋജുരേഖകളിലെ
സമാന്തരയാത്രയില്
നട്ട മാവിന് തൈ
പൂത്തു, കായ്ച്ചു-
അഴകുള്ള ഒരു ചക്ക.
പീതവര്ണ്ണച്ചുളകള്ക്ക്
പുളിരസമായിരുന്നത്രെ.
ഋജുരേഖകള്‍
വളച്ചടുത്തുവന്ന്
അച്ഛന് അമ്മയേയും,
അമ്മ തിരിച്ചും
വഴക്കുപറഞ്ഞുരസിച്ചു.
മാവിന്‍തൈയില്‍
പ്ലാവിന്‍തൈ ചേര്‍ത്ത്
ഒട്ടുമാവുണ്ടാക്കിയത്
അച്ഛനറിഞ്ഞില്ല.
നല്ലയഴകും സ്വാദുമുള്ള
മാങ്ങയെന്ന ചക്ക,
(ചക്കയെന്ന മാങ്ങയോ)
അടുത്ത തലമുറയുടെ
ജാതിക്കോളത്തില്‍ എഴുതേണ്ട
വാക്കിനെക്കുറിച്ചോര്ത്ത്
ആര്‍ക്കും വേണ്ടാതെ
മരച്ചോട്ടില്‍ കിടന്നുറങ്ങി.
Subscribe to:
Post Comments (Atom)
14 comments:
അച്ഛനുമമ്മയും
ഋജുരേഖകളിലെ
സമാന്തരയാത്രയില്
നട്ട മാവിന് തൈ
പൂത്തു, കായ്ച്ചു-
അഴകുള്ള ഒരു ചക്ക.
നല്ല അഴകും സ്വാദും ഉണ്ട് കുട്ടീ നിന്റെ വരികള്‍ക്ക്... എല്ലാ ആശംസകളും...
അച്ഛനറിഞ്ഞില്ലൊന്നും..
അമ്മയും.
അഴകായതും
സ്വാദായതും
ആര്‍ക്കും വേണ്ടാതെയായതും
പാവം മാങ്ങ. അതോ ചക്കയോ?
:-)
Jeevitham pakshe Mangayum Chakkayumalla Molu.. Valiyoru Pothiya thengayanu... Nannayirikkunnu. Ashamsakal.
മാവിന്‍തൈയില്‍
പ്ലാവിന്‍തൈ ചേര്‍ത്ത്
മ്ലാവിനെ ഉണ്ടാക്കിയത്
അച്ഛനും അമ്മയുമറിഞ്ഞില്ല.
വേടന്റെ അമ്പിനെ
തടയാനാവാതെ
നെട്ടോട്ടമോടാനാണ്
എന്റെ വിധി.
-സുല്‍
സങ്കരയിനങ്ങളുടെ മാത്രം കാലം അതിവിദൂരമല്ല.
ഋജുരേഖകളിലെ
സമാന്തരയാത്രയില്
ആശംസകൾ
അകക്കാമ്പുള്ള വരികള്‍........
ആശംസകള്‍...*
:)
ആശംസകൾ
സ്നേഹം പകര്‍ന്ന
എല്ലാവര്ക്കും നന്ദി..
കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍
Nannayi kuttee
കൊള്ളാം മോളെ ....അതി മനോഹരമായ ആശയങ്ങള്‍ തുടിയിടുന്ന വരികള്‍ !
Post a Comment