Saturday, March 7, 2009

കറുപ്പ് പടരുന്ന മഞ്ചാടിമണികള്‍...

സ്വത്വമില്ലാത്ത
പ്രതലത്തില്‍ വരച്ച
വര്‍ണ്ണചിത്രത്തില്‍,
പോയകാലത്തിന്‍
കരിനിഴല്‍!
എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
ദൂരെ, അനാഥയുടെ
സനാഥമായ കാലം!

സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.

ജയിച്ചു നേടിയ
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കളിപ്പാത്രത്തിലാക്കി
എന്റെ നെഞ്ചിന്‍കൂടില്‍
അച്ഛന്‍ മറന്നുവെച്ചത്
അവളറിഞ്ഞിരിക്കും!

എന്റെ അഴുകുന്ന
ഹൃദയത്തില്‍ ഒരു
ശിഥിലചിത്രമായി
അവള്‍ മായുന്ന ദിനം,
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കറുപ്പായി മാറും;
കളിപ്പാത്രം മണ്ണോടുചേരും!

20 comments:

തേജസ്വിനി said...

.....വരും കൊല്ല-
മാരെന്ന്, എന്തെന്ന്‍
ആര്‍ക്കറിയാം..?

സെറീന said...

നല്ല കവിത തേജസ്വിനി.
മറവിയിലെവിടെയോ മണ്ണ് പുരണ്ടു കിടന്നൊരു
കളിപ്പാത്രം വീണ്ടും തൊട്ട പോലെ..

സുല്‍ |Sul said...

തേജസ്വിനിയെന്ന് പേരു വച്ച് ഇമ്മാതിരി കവിതയെഴുതാന്‍ ആരാ പറഞ്ഞേ? ദു:ഖം സ്ഥായീഭാവമാണോ.
മനുഷ്യനെ നന്മയിലേക്കു നയിക്കുന്നു മരണ ചിന്ത. നല്ല വരികള്‍.

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കറുപ്പായി മാറും;
കളിപ്പാത്രം മണ്ണോടുചേരും!

നിന്‍റെ വരികള്‍ വളരെ ഇഷ്ടമായി...

Anonymous said...

ഏതാ ഈ അനിയത്തി?തേജസ്വിനി തന്നെയോ?ആരാ ഏട്ടൻ?ആത്മകഥാംശമില്ലാത്തതാണെന്നും ഭാവനകൊണ്ടെഴുതി എന്നും നമ്പറിടണ്ട.ഇനി,പലരും പറഞ്ഞപോലെ,വികടന്റെ അനിയത്തിക്കുട്ടിയാണോ?
കവിത നന്നായീട്ടോ,വെറുതേ ചോദിച്ചൂന്നേയുള്ളൂ.

yousufpa said...

ഒരോര്‍മ്മപ്പെടുത്തല്‍.....മരണം ഒരു കടമ്പ...

ദൈവം said...

:)

Sapna Anu B.George said...

വരികള്‍ ഏറെ ഇഷ്ടപ്പെട്ടു...നല്ല കവിത

Vinodkumar Thallasseri said...

ലളിതം, സുന്ദരം, തേജസ്വിനീ. ഉള്ളില്‍ ഒരു കടലിരമ്പുന്നു.

സുനിതാ കല്യാണി said...

സ്വത്വമില്ലാത്ത
പ്രതലത്തില്‍ വരച്ച
വര്‍ണ്ണചിത്രത്തില്‍,
പോയകാലത്തിന്‍
കരിനിഴല്‍!
എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
ദൂരെ, അനാഥയുടെ
സനാഥമായ കാലം! ..


nallla varikal
valare ishtapettu..kollam

വരവൂരാൻ said...

മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കറുപ്പായി മാറും

ഒരിക്കലും അങ്ങിനെ ആകരുത്‌ എന്ന് അഗ്രഹിക്കുന്നവ.....

എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
മനസ്സിലാക്കുന്നു
കളിപ്പാത്രം മണ്ണോടുചേരുപ്പോഴുള്ള വേദന....

തേജസ്വിനി said...

എല്ലാവര്‍ക്കും നന്ദി...
അനോണി പറഞ്ഞതുപോലെ എല്ലാം ഭാവനയല്ല, എന്നാല്‍ ആത്മസ്പര്‍ശമുള്ളവയുമല്ല....

ഒരനിയത്തി സ്വന്തം ഏട്ടന് സമര്‍പ്പിച്ച ഒരു കവിത എന്നുമാത്രം മനസ്സിലാക്കുക.....

നന്ദി....

ബോണ്‍സ് said...

എന്റെ മറവിയുടെ
മണ്‍പുറ്റില്‍, സ്മൃതികള്‍
സര്‍പ്പങ്ങളായി
ദ്വാരമുണ്ടാക്കുന്നു.
മനസ്സിലാക്കുന്നു
കളിപ്പാത്രം മണ്ണോടുചേരുപ്പോഴുള്ള വേദന....

:-)

തേജസ്വിനി said...

നന്മയും സ്നേഹവും നിറഞ്ഞ നല്ല ചിത്രങ്ങള്‍ ശിഥിലങ്ങളായി നമ്മെ കടന്നുപോവുന്നത് വേദനയോടെ നാം നോക്കിനില്‍ക്കേണ്ടി വരും...

ഒരുപിടി വാക്കുകള്‍ മാത്രമായിരിക്കാം അപ്പോഴും കൈവശം!...കൈമോശം വന്ന
സന്തോഷം, ഒരു മുഖം മൂടിയില്‍ ഒളിപ്പിച്ചുവെച്ച് ചിലര്‍....

സ്നേഹം അങ്ങനെയാണ്..ക്ഷണിക്കാതെ കടന്നുവരും, നാമറിയാതെ നമ്മെ വിട്ടുപോവും...പിന്നെ, മഞ്ചാടിമണികള്‍ അടച്ചുവെച്ച കളിപ്പാത്രം കെട്ടിപ്പിടിച്ച് വെറുതെ വിങ്ങിപ്പൊട്ടാം, അതുപോലും നല്‍കാനായില്ലല്ലോ എന്നോര്‍ത്ത്....

ജീവിതത്തില്‍ ഉള്ള സ്നേഹം
നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ബദ്ധപ്പെടുന്നവര്‍, മരണത്തില്‍
നഷ്ടപ്പെട്ടവരുടെ സ്നേഹമോര്‍ത്ത്
കരയാനും വിധിക്കപ്പെടുന്നു...

Ranjith chemmad / ചെമ്മാടൻ said...

കവിതാമയം വ്യഥചിത്രങ്ങള്‍...!
വ്യഥാപര്‍‌വ്വം കാവ്യചിത്രങ്ങള്‍..

ഏ.ആര്‍. നജീം said...

കവിത നൊമ്പരമുണര്‍ത്തുന്നതായി..

മറ്റൊന്നു കൂടി.

ചില സിനിമകള്‍ക്ക് ഒറ്റവരി കഥ പറഞ്ഞു എന്നൊക്കെ കേള്‍ക്കുമ്പൊള്‍ എനിക്ക് തോന്നാറുണ്ട് എങ്ങിനെയാ ഈ രണ്ടര മണിക്കൂറ് സിനിമയുടെ കഥ ഒറ്റവരിയില്‍ പറയുക എന്ന്... എന്നാല്‍ ദേ ഈ വരികള്‍


സര്‍പ്പക്കാവില,ന്തിയില്‍
വിളക്കുവെയ്ക്കുന്ന
അനിയത്തി, രണ്ടുതുള്ളി
ഉപ്പുചേര്‍ത്ത ജലം നല്‍കി
നടന്നുപോകുന്നു.


ഒരു വലിയ നോവലിനെക്കാള്‍, സിനിമയെക്കാള്‍ ആഴത്തില്‍ മനസ്സില്‍ കാണുന്ന ഒരു ചിത്രം മനസ്സില്‍ പതിച്ചു നല്‍കുന്നു എന്നതാണ് സത്യം...

അഭിനന്ദനങ്ങള്‍

Sureshkumar Punjhayil said...

എന്റെ നെഞ്ചിന്‍കൂടില്‍
അച്ഛന്‍ മറന്നുവെച്ചത് - Enteyum... Manoharam.. Ashamsakal.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബന്ധങ്ങളുടെ നിത്യസൌരഭ്യം എന്നത് ഒരു പക്ഷേ ജീവിച്ചിരിയ്ക്കുമ്പോൾ നാം അറിയാതെ പോകുന്നു.സ്നേഹത്തിന്റെ വില മനസ്സിലാവാതെ പോകുന്നു.സനാഥമാ‍യ കാലങ്ങളെക്കുറിച്ചു അനാഥയാകുമ്പോൾ മാത്രം നാം മനസ്സിലോർക്കുന്നു.

സ്നേഹിക്കുക, സ്നേഹത്തിൻ മധുപാത്രം ജീവിതമാകെ നുകരുക...ഇനിയൊരുപക്ഷേ വരുംകാലം അതോർത്തു ദു:ഖിക്കേണ്ടി വന്നാലോ?

നല്ല കവിത, നല്ല ആശയം!

മാണിക്യം said...

“യിച്ചു നേടിയ
മഞ്ചാടിമണികളും
വളപ്പൊട്ടുകളും
കളിപ്പാത്രത്തിലാക്കി
എന്റെ നെഞ്ചിന്‍കൂടില്‍
അച്ഛന്‍ മറന്നുവെച്ചത്
അവളറിഞ്ഞിരിക്കും!...”


ഒരു ദിവസം മുന്നെ
ഈ കവിത വായിച്ചു
നെഞ്ചില്‍ ഒരു ഭാരം
തല‍ക്കുള്ളില്‍ ഒരു മൂളല്‍

തേജസ്വിനി said...

നന്ദി
നല്ല അഭിപ്രായങ്ങള്‍ക്ക്....