Thursday, March 5, 2009

മിഠായിപ്പൊതികള്‍

പുറംവെളുത്ത കറുപ്പിലെ സഞ്ചാരികള്‍
തെരുവില്‍ ഇണചേരുന്ന നായ്ക്കളെയാട്ടി
അമ്മയ്ക്കു വിലപറയുന്ന നേരം
ഇരന്നുകിട്ടിയ ഒരുപിടിചോറ്
ഇരുളിലിരുന്നവളുണ്ണുകയായിരുന്നു.

ഇന്നലെ വിയര്‍പ്പാറ്റി തിരിച്ചുവന്ന
അമ്മയേകിയ കടലാസുമിഠായിയുടെ
മധുരം മനം നിറച്ചതോര്‍ത്ത്
അമ്മയുണ്ട ചോറിന്റെ ബാക്കിയുണ്ടു.

അച്ഛനെന്തേ വരാത്തൂ;
ഏകാന്തതയില്‍, ഉറങ്ങാതെ
വിതുമ്പിയ കുഞ്ഞിനെ താരാട്ടു-
പാടിയുറക്കി, ഒരു നിശാസംഗീതം.
പകലില്‍ നാട്ടുകാര്‍ കനിഞ്ഞു നല്‍കി
ജാതിമതഭേദമില്ലാതെ,യച്ഛന്മാരേയും...!

മുനിസിപ്പാലിറ്റിവണ്ടിയില്‍
അനാഥയായമ്മ പോയദിനവും
ഇരുളിലൊരാള്‍ വന്നു.
ബാല്യമൊരു നിലവിളി കേട്ട്,
ചുണ്ടില്‍ തേച്ച ചായം മുഖത്തു-
പടര്‍ന്നത്, ഹേ ഭാരതനാരീരത്നമേ
നീ ഓര്‍ക്കുന്നുണ്ടാവും....!!
നീ പരത്തിയ വിദേശ‘വിഷ’സുഗന്ധത്തില്‍,
അന്നു പബ്ബുകളില്‍ ദ്രുതതാളം ഉണര്‍ന്നിരിക്കും.

അച്ഛനെതേടുന്ന അനാഥമകളെ തേടി
ഇരുളില്‍, ആരോ ഒരാള്‍ ഒരു-
മിഠായിപ്പൊതിയുമായി കാത്തുനില്‍ക്കുന്നു.

18 comments:

തേജസ്വിനി said...

അച്ഛനെതേടുന്ന അനാഥമകളെ തേടി
ഇരുളില്‍, ആരോ ഒരാള്‍ ഒരു-
മിഠായിപ്പൊതിയുമായി കാത്തുനില്‍ക്കുന്നു.

വല്യമ്മായി said...

:(

yousufpa said...

അച്ഛന്മാരെ തേടിയുള്ള പ്രയാണത്തിന് കാലങ്ങളുടെ പഴക്കം.

Mr. X said...

et tu brute...

touching.

സെറീന said...

മധുരമുള്ള കെണികളുടെ കാലം.
ബാല്യങ്ങളുടെ കണ്ണീര്‍ക്കാലം
നന്നായി ഇങ്ങനെ ഒരു ചിന്ത,എഴുത്ത്.

സുല്‍ |Sul said...

"പുറംവെളുത്ത കറുപ്പിലെ സഞ്ചാരികള്‍
തെരുവില്‍ ഇണചേരുന്ന നായ്ക്കളെയാട്ടി
അമ്മയ്ക്കു വിലപറയുന്ന നേരം
ഇരന്നുകിട്ടിയ ഒരുപിടിചോറ്
ഇരുളിലിരുന്നവളുണ്ണുകയായിരുന്നു"

ഈ ചിത്രമെഴുത്ത് നന്നായി.

-സുല്‍

ഏ.ആര്‍. നജീം said...

മനസ്സില്‍ എവിടേയോ അറിയാതെ ഒരു നൊമ്പരം സമ്മാനിച്ച് കടന്നു പോയ ഒരു വായനാനുഭവം...

എവിടെയോ കണ്ടുമറന്ന കഥാപാത്രങ്ങള്‍...

ഹൃദ്യമായി......!

പകല്‍കിനാവന്‍ | daYdreaMer said...

ശക്തം.. ഭാവനാ പൂർണ്ണം.. മനസ്സുടച്ച വാക്കുകൾ

sushma sankar said...

മനോഹരങ്ങളായ വരികള്‍കൊണ്ട് വേദനിപ്പിക്കുന്നു.

തേജസ്വിനി said...

വല്ല്യമ്മായി
യൂസുഫ്പ
ആര്യന്‍
സെറീനേച്ചി
സുല്‍
നജീം
പകല്‍
സുഷ്മ

പ്രോത്സാഹനത്തിനും
സ്നേഹത്തിനും നന്ദി....

കെ.കെ.എസ് said...

it is heart breaking

വരവൂരാൻ said...

ഇരന്നുകിട്ടിയ ഒരുപിടിചോറ്
ഇരുളിലിരുന്നവളുണ്ണുകയായിരുന്നു

കരുത്താർന്ന ചിന്തകളുമായി ഇനിയും വരിക

സുനിതാ കല്യാണി said...

oru nombaram ..manassilevideyo...

nannayi... sakthamaya bhasha...

bhavukangal...

തേജസ്വിനി said...

കെ കെ എസ്
വരവൂരാന്‍
ശലഭം

നന്ദി...

മാണിക്യം said...

ആശയങ്ങളെ വായനക്കാരുടെ
മനസ്സില്‍ എയ്തു കൊള്ളിക്കാന്‍
സാധിക്കുകയെന്നതാണ് കവിതയുടെ
വിജയം.ഇവിടേ ഓരോ വാക്കും
മന‍സ്സില്‍ തുളച്ചിറങ്ങി ...

വായിച്ചിട്ട് തരിച്ചിരിക്കാന്‍ മാത്രമേ
സാധിക്കുന്നുള്ളു.................

തേജസ്വിനി said...

മാണിക്യം ചേച്ചീ...

സന്തോഷായി ട്ടോ, ഒരുപാട്!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഒരു കണ്ണീര്‍ക്കണം അവള്‍ക്ക്‌..........

Sureshkumar Punjhayil said...

അച്ഛനെതേടുന്ന അനാഥമകളെ തേടി
ഇരുളില്‍, ആരോ ഒരാള്‍ ഒരു-
മിഠായിപ്പൊതിയുമായി കാത്തുനില്‍ക്കുന്നു. - Aro oralalla Nammal thanneyanathu...!! Ashamsakal.