Tuesday, March 3, 2009

കണ്ണാടിക്കാഴ്ചകള്‍

കുഴിഞ്ഞ കണ്ണുകളും
എല്ലുന്തിയ കവിളുകളും
മരവിച്ച ചുണ്ടുകളും
കണ്ടുമടുത്ത എന്റെ
കണ്ണാടിയുടെ കാഴ്ച
നഷ്ടപ്പെട്ട ദിനം മുതലായിരുന്നു
അന്ധതയെ ഇഷ്ടപ്പെട്ടു-
തുടങ്ങിയത്.

ആ ദിനങ്ങളില്‍
സൌന്ദര്യവതിയാക്കിയ
പ്രിയചങ്ങാതി,
നഷ്ടപ്രണയത്തില്‍ സ്മൃതികളെ
കൂട്ടുപിടിച്ച് മുഖം
വികൃതമാക്കുന്ന നേരം
വെളിച്ചത്തുരുത്തുകള്‍
ഇരുളിന്‍ സാമ്രാജ്യം
കീഴടക്കുകയായിരുന്നു.

സിന്ദൂരം മാഞ്ഞ
മുഖത്തെ വികാരങ്ങള്‍
കണ്ണാടിയിലിരുന്ന്‍
സ്വയം ചോദിച്ചു;
വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?

പ്രിയസുഹൃത്തേ, നിങ്ങള്‍
ഇരുളിലല്ലെന്നുറപ്പെങ്കില്‍
അന്ധമായ കണ്ണാടിയിലെ
അനന്തകോടിദൃശ്യങ്ങളില്‍
നിര്‍വൃതിയടയുക!

24 comments:

തേജസ്വിനി said...

കണ്ണാടി കാണ്മോളവും!!!!

വികടശിരോമണി said...

ഗജാനനം ഭൂതഗണാധിസേവിതം.....
{{{{{{{{ഠോ}}}}}}}

ഏ.ആര്‍. നജീം said...

മനസ്സിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി.. ( ശ്രീകുമാരന്‍ തമ്പി )

മുഖത്തെ നിറം മങ്ങുമ്പോഴും എല്ലുകള്‍ തെളിയുമ്പോഴും മനസ്സിലെ സൗന്ദര്യത്തെ കാണുന്ന ഒരു സുഹൃത്തെങ്കില്‍ എന്തിനു നിരാശ..

പാവം കണ്ണാടി!

വിവിധങ്ങളായ വിഷയങ്ങളുമായി ഇനിയും വരിക..ഉടനെ

ആശംസകളോടെ

സുല്‍ |Sul said...

"വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?"

തന്നോട് തന്നെ ചോദിക്കേണ്ടത്.
-സുല്‍

തേജസ്വിനി said...

നന്ദി ചൊല്ലുക പന്ത്യല്ല, എന്നാലും.....

മാണിക്യം said...

വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
കണ്ണാടിക്കപ്പുറം ഒന്നു നോക്ക്
തുടുത്തമുഖവും തിളങ്ങുന്ന
കണ്ണുകളും ഉള്ള മനസ്സ്
അതു വികൃതമാവതെ
സ്നേഹ തൈലം
പുരട്ടി സൂക്ഷിക്കാം

yousufpa said...

നിങ്ങള്‍ ലോകത്തെ ചുറ്റിക്കാണുക.നിങ്ങള്‍ നിങ്ങളെ അറിയും.......

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മാണിക്യത്തിന്റെ അഭിപ്രായത്തിനു ചുവട്ടില്‍ ഞാനെന്റെ കയ്യൊപ്പ്‌ ചാര്‍ത്തുന്നു.

പ്രയാണ്‍ said...

കണ്ണാടി നല്ലതല്ലെങ്കില്‍
കുഴിഞ്ഞ കണ്ണുകളും
എല്ലുന്തിയ കവിളുകളും
മരവിച്ച ചുണ്ടുകളും
കണ്ടെന്നുവരും...
കണ്ണാടി മാറ്റുകയാണെളുപ്പം.

ജ്വാല said...

'സിന്ദൂരം മാഞ്ഞ
മുഖത്തെ വികാരങ്ങള്‍
കണ്ണാടിയിലിരുന്ന്‍
സ്വയം ചോദിച്ചു;
വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?"
നല്ല വരികള്‍

വരവൂരാൻ said...

കണ്ണാടിയുടെ കാഴ്ച
നഷ്ടപ്പെട്ട ദിനം മുതലായിരുന്നു
അന്ധതയെ ഇഷ്ടപ്പെട്ടു-
തുടങ്ങിയത്
പക്ഷെ...
നഷ്ടപ്രണയത്തില്‍ സ്മൃതികളെ
കൂട്ടുപിടിച്ച് മുഖം
വികൃതമാക്കുന്ന നേരം
വെളിച്ചത്തുരുത്തുകള്‍
ഇരുളിന്‍ സാമ്രാജ്യം
കീഴടക്കുകയായിരുന്നു...

മനോഹരം ഈ എഴുത്ത്‌

Anonymous said...

good one...

Citizen said...

naked eye is not require for seeing beauty.

Ranjith chemmad / ചെമ്മാടൻ said...

വായിക്കുന്നു, വിട്ടുപോയവ, തിരക്കിലായതിനാല്‍
ഈ മഴ നനയാന്‍ കഴിഞ്ഞില്ല...!
ആശംസകള്‍.....

പകല്‍കിനാവന്‍ | daYdreaMer said...

വെളിച്ചത്തുരുത്തുകളുടെ
വാതായനങ്ങള്‍ക്കപ്പുറം
ഇരുളോ വെളിച്ചമോ?

irulum velichavum ida chernnoru nirwrithiyaakaam..!

sorry..4 manglish.. ente varamozhiyum google indicum ..shariyaakum vare.. !

അശ്വതി/Aswathy said...

ആശംസകള്‍.....

Sureshkumar Punjhayil said...

Kannadi enteyum mugham kanunnu...!!! Ashamsakal...!!!

കെ.കെ.എസ് said...

നന്നായിരിക്കുന്നു.ഭാവുകങൾ

വല്യമ്മായി said...

good

Unknown said...

കുഴിഞ്ഞ കണ്ണുകളും
എല്ലുന്തിയ കവിളുകളും
മരവിച്ച ചുണ്ടുകളും
കണ്ടുമടുത്ത എന്റെ
കണ്ണാടിയുടെ കാഴ്ച
നഷ്ടപ്പെട്ട ദിനം മുതലായിരുന്നു
അന്ധതയെ ഇഷ്ടപ്പെട്ടു-
തുടങ്ങിയത്.
ജീവിതത്തിന്റെ ആരംഭ ദശയിൽ എന്നപ്പോലെ ജീവിതത്തിന്റെ യാത്രയിൽ ഉടനീളം നാം ദർശിക്കുന്ന പ്രതിബിംബങ്ങൾ.കാലം കടന്നു പോകുന്നതിന് അനുസരിച്ച് വരുന്ന മാറ്റങ്ങൾ അവയെ നാം ഭയപ്പെടുന്നു.അന്ധയെ ഇഷപ്പെടുന്ന കവി മനസ്സ് അതിന്റെ പ്രതീകമാണെന്ന് എനിക്ക് തോന്നുന്നു

തേജസ്വിനി said...

എല്ലാവര്‍ക്കും
നന്ദി പറയട്ടെ വീണ്ടും!!
സ്നേഹത്തിനും
പ്രോത്സാഹനങ്ങള്‍ക്കും...

വിജയലക്ഷ്മി said...

valare nannaayirikkunnu..aa kaazhcha..aashamsakal!

Yamini said...
This comment has been removed by the author.
Yamini said...

അന്ധമായ കണ്ണാടിയില്‍ നിര്‍വൃതി അടയുന്നു..