ബാല്യം വരച്ച
അമ്മയുടെ
രേഖാചിത്രത്തില്‍
ചായംതേച്ച
സ്മൃതികളിലിരുന്ന്
സര്‍ക്കാര്‍ ആശു-
പത്രിയുടെ
പൊറ്റനടര്‍ന്ന
ചുമരുകള്‍
വിങ്ങിക്കരഞ്ഞു.
ഏകാന്തബാല്യത്തില്‍
താരാട്ടുപാടിയ
മരണമടുത്ത പങ്കയുടെ
വിലാപത്തില്‍
വാരിയണച്ചുനല്‍കിയ
ചക്കരയുമ്മകള്‍
മരുന്നിന് വിഷ-
സൂചികളായി
നാസിക തുളച്ചത്.
അമ്മിഞ്ഞപ്പാലിന്
ചെന്നിനായകത്തിന്
രുചിയെന്ന അറിവിലും
അമ്മിഞ്ഞപ്പാലിന്
മാധുര്യവും അമ്മയുടെ
വാത്സല്യവും നിറഞ്ഞ
കവിതകള്‍ ചൊല്ലി-
പ്പഠിച്ചത്.
അയലത്തെവീട്ടിലെ
കുഞ്ഞിനോടുള്ള
സ്നേഹത്തിന് വില-
യറിയാതെ കൌമാരം
അമ്മയുടെ മരണം
തേടിയപ്പോഴും
അമ്മയെ വെറുത്തിരുന്നില്ല.
സര്‍ക്കാര്‍ വക
വിശപ്പടക്കാന്‍ കിട്ടിയ
ഉണക്കറൊട്ടി
സൂക്ഷിച്ചുവെച്ചു-
നല്കിയ ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും?
Subscribe to:
Post Comments (Atom)
21 comments:
അയലത്തെവീട്ടിലെ
കുഞ്ഞിനോടുള്ള
സ്നേഹത്തിന് വില-
യറിയാതെ കൌമാരം
അമ്മയുടെ മരണം
തേടിയപ്പോഴും
അമ്മയെ വെറുത്തില്ല.
അമ്മ!!!
ഇന്നും എന്റെ മിഴികളീറനണിയുമ്പോള്
അമ്മയുടെ മിഴികളും
അറിയാതെ നനഞ്ഞിട്ടുണ്ടാവുമെന്നറിയുന്നു..
എങ്കിലും....
ലോകത്തൊറ്റ സത്യമേയുള്ളൂ,അത് അമ്മയാണ്.
ഇനി അഥവാ,വെറുത്തിരുന്നെങ്കിലും,അമ്മക്ക് തിരിച്ചുവെറുക്കാനാവില്ല.
ഏതു ദുരിതങ്ങളുടെ തോരാപ്പെയ്ത്തിലും നമ്മെ ജീവിപ്പിക്കുന്ന ആ പാൽക്കടലിന് മുന്നിൽ,എന്തുവെറുപ്പ്!
അമ്മ !
അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയോരു കോവിലുണ്ടൊ?
..എന്ന് പാട്ട് കേട്ടകാലം മുതല്‍ ചിന്തിക്കും
എല്ലാ അമ്മമാരും അങ്ങനെയാണോ?
“അമ്മിഞ്ഞപ്പാലിന് ചെന്നിനായകത്തിന്
രുചിയെന്ന അറിവിലും അമ്മിഞ്ഞപ്പാലിന്
മാധുര്യവും അമ്മയുടെ വാത്സല്യവും നിറഞ്ഞ
കവിതകള്‍ ചൊല്ലിപ്പഠിച്ചത്...”
വായിച്ചപ്പോള്‍ മനസ്സിലൊരു പോറല്‍ ...
ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും?
അമ്മ... എന്റെ ഓര്‍മയിലെ ഏക വാത്സല്യം... !
ആശംസകള്‍...
അമ്മയില്ലാത്ത ഒരു ലോകം, ലോകമല്ല... നല്ല കവിത തേജസ്വിനി
അമ്മയില്ലാതൊരു ലോകമുണ്ടോ..........സ്വന്തം ഹൃദയരക്തമൂറ്റിക്കൊടുത്ത് മക്കളെ വളര്ത്തുന്നവളല്ലേ അമ്മ.....അമ്മയെ വെറുക്കാനും മറക്കാനും ആര്‍ക്കും കഴിയില്ല.....വളരെ നല്ല കവിത... ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന എന്തോ ഒന്ന് എല്ലാ വരികളിലും നിറഞ്ഞു നില്ക്കുന്നു......
നല്ല കവിത
ആശംസകള്‍...
dear
i can forward you a blog to know mother better.
http://punarjjani.blogspot.com/
ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും?
Ammaye maathramalla, ee kavithayum marakkanavilla...!!! Bhavukangal...!!!
അമ്മയ്ക്ക് പകരം അമ്മതന്നെ..
അമ്മയെന്ന വാക്ക് കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ത്തന്നെ അമ്മ മനസ്സിലേക്കോടിയെത്തുന്നു അപ്പോള്‍ ഓര്മ്മപ്പെടുപ്പെടുത്തിയാലൊ..
നൊമ്പരം നിറയിപ്പിക്കുന്ന നല്ല കവിത തേജസ്വനീ..
ഞാൻ ആദ്യമാണിവിടെ.
ആരെയും വെറുക്കാനറിയാത്ത ഒരമ്മയുണ്ടെനിക്ക്.
അതുകൊണ്ട് ഞാൻ ധന്യനാണ്.
---------------
കണ്ണാടിയിൽ നോക്കിയാൽ അറിയില്ല.
മനസ്സിലേയ്ക്കു തന്നെ നോക്കണം. അകക്കണ്ണുവേണം. കണ്ണാടി തെറ്റിദ്ധരിപ്പിക്കും. വലത് ഇടതും - ഇടത് വലതും ആകും.
കടപ്പാടിന്റെ പുസ്തകത്തിലൊരിക്കലും വീട്ടിത്തീര്ക്കാനാവാത്ത ഒരു കടമുണ്ട്.
സുകൃത വഴികളിലെന്നെ കൈപിടിച്ചു നടത്തിയ അമ്മയോടുള്ള കടം.
സ്വാര്‍ത്ഥതയുടെ കൂടാരങ്ങളില്‍ ഒരിക്കല്‍പോലും വിശ്രമം തേടാതെ സഹനത്തിന്റെ മരുഭൂമിയിലൂടെ എന്നും നടന്നുപോകുന്നവള്‍...
ഹൃദയം നുറുങ്ങുന്ന വേദനകള്‍ക്കുനടുവിലും ശരീരത്തിലെനിക്കായ് വേദനയേറ്റുവാങ്ങിയവള്... എന്നെ പത്ത് മാസം ചുമന്നവള്‍;
ഒടുവില്‍ നൊന്ത് പ്രസവിച്ചവള്‍.
അമ്മിഞ്ഞപ്പാലിനൊപ്പം സ്നേഹത്തിന്റെ ബാലപാഠങ്ങള്‍ എനിക്കാദ്യം പറഞ്ഞുതന്നവള്‍... തന്റെ ജീവിതം മുഴുവനും എനിക്കായ് മാറ്റിവച്ചവള്‍...
ഞാന്‍ വളരാന്‍ സ്വയം കുറഞ്ഞവള്‍...
നീലാംബരീ...
നന്നായിരിക്കുന്നു...
ഇതുകൂടി ഒന്നു വായിക്കൂ.
എല്ലാവിധ ആശംസകളും നേരുന്നു...
ഹ്രുദയത്തെ നീറ്റുന്ന വരികള്‍...
ആശംസകള്‍..
മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം എന്നും ദൈവത്തെ ഒഴികെ ആര്‍ക്കെങ്കിലും സഷ്ടാംഗം ചെയ്യാന്‍ കല്പിക്കുമായിരുന്നെങ്കില് അത് തന്റെ മാതാവിനായിരുന്നുവെന്നും ഇസ് ലാം പഠിപ്പിക്കുന്നു.അഭിനന്ദനങ്ങള്‍!!!
“അമ്മ!!!
ഇന്നും എന്റെ മിഴികളീറനണിയുമ്പോള്
അമ്മയുടെ മിഴികളും
അറിയാതെ നനഞ്ഞിട്ടുണ്ടാവുമെന്നറിയുന്നു..“
ഈ കവിതയിലെ വൈകാരികതയ്ക്കു മുകളിൽ എന്തഭിപ്രായം പറയാൻ...
ഈ കവിതയെഴുതിത്തീർന്നപ്പൊഴേക്കും അറിയാതെയെങ്കിലും ഒരുതുള്ളിക്കണ്ണുനീരടർന്നിട്ടുണ്ടെങ്കിൽ അവിടെ കാവ്യം പൂർണ്ണത കൈവരിക്കുന്നു...
ആശംസകളോടെ....
വികടശിരോമണി
മാണിക്യം
പകല്‍കിനാവന്‍
സപ്നച്ചേച്ചി
മയില്‍പ്പീലി
സുരേഷേട്ടന്
ശ്രീദേവിച്ചേച്ചി
കുഞ്ഞന്‍
പാര്ത്ഥന്
നിത്യദര്‍ശനങ്ങള്‍
ശ്രീ ഇടമണ്‍
അബുഅമ്മര്
ചെറിയനാടന്‍
നന്ദി-പ്രോത്സാഹനങ്ങള്‍ക്ക്!!!
അമ്മ!
എത്ര പറഞ്ഞാലും
നന്മവറ്റാത്ത വാക്ക്!!
വാക്കുകള്‍ അക്ഷരങ്ങള്‍ മാത്രമല്ലെന്നറിയിച്ച
വാക്ക്!!
“അമ്മയുടെ മടിത്തട്ടിലാണ് സ്വര്‍ഗ്ഗം “എന്ന് നബിവചനം
“അമ്മയെന്ന സ്വര്‍ഗ്ഗം!!“
നന്നായിരിക്കുന്നു
സര്‍ക്കാര്‍ വക
വിശപ്പടക്കാന്‍ കിട്ടിയ
ഉണക്കറൊട്ടി
സൂക്ഷിച്ചുവെച്ചു-
നല്കിയ ഒരമ്മയെ
വെറുക്കാന്‍
ആര്‍ക്കാവും
ഓഫിസ്സിൽ ഇരുന്നു വായിച്ചും, അടർന്നു വീണ കണ്ണുനിരിനെ മറകാൻ പാടുപ്പെട്ടു എന്നു മാത്രം പറയട്ടെ
സുമയ്യ
നന്ദകുമാര്‍
വരവൂരാന്‍...
അമ്മയെ സ്നേഹിക്കുന്ന
എല്ലാ നല്ല ഹൃത്തുള്ളവര്ക്കും
സ്നേഹത്തിനു നന്ദി...
സ്നേഹിക്കാനും
സ്നേഹിക്കപ്പെടാനും
ആരൂല്ല്യാതെ
തെരുവുകളില്‍,
വൃദ്ധസദനങ്ങളില്‍
പ്രാഞ്ചിനടക്കുന്ന അമ്മമാരുടെ
കണ്ണുനീരിന്റെ ചൂടില്‍ നാം,
മക്കള്‍ വെന്തുനീറുമെന്നറിയുക!!
കാലം ആവര്‍ത്തിക്കുമെന്നും...
Post a Comment