മനസ്സ് പണിത
അമ്പലത്തില്‍
അവന്റെ
പ്രണയമായിരുന്നു
പ്രതിഷ്ഠ.
തുറക്കാത്ത
അമ്പലപ്പടിയിലെ
അടഞ്ഞ നടയില്‍
തട്ടി പ്രതിദ്ധ്വനിച്ച
കാലവീചിയില്‍
പ്രതിഷ്ഠയുടെ
അധരക്കോണില്‍
പുഞ്ചിരി വിടര്‍ന്നു-
ഓര്‍ത്തു;
അവനര്‍പ്പിച്ച
പൂക്കള്‍ ഇനിയും
വാടിയിട്ടില്ല
വാടാമലരില്‍
ചുംബിച്ച ശലഭം
ഉദ്ധരിച്ച
മുള്ളുകളില്‍ തട്ടി
ചിറകൊടിഞ്ഞുവീണു.
പ്രണയം
ആര്‍ത്തുചിരിച്ചു.
പ്രണയം
സൂക്ഷിക്കുന്നതും
വലിച്ചെറിയുന്നതും
നഷ്ടപ്പെടുന്നതും
ഓര്‍ക്കുന്നതും
മറക്കുന്നതും
ദു:ഖം.
ആനന്ദമില്ലാ-
വികാരത്തെ
വിണ്ണിലേയ്ക്ക്
വലിച്ചെറിഞ്ഞവള്‍
പൊട്ടിച്ചിരിച്ചു.
വാനമത്
ഖനീഭവിപ്പിച്ച്
ഒരിക്കലും പെയ്യാത്ത
മേഘമാക്കി
സൂക്ഷിക്കുന്നു-
പെയ്യുമെന്ന
പ്രതീക്ഷയുടെ
പെയ്യാമേഘങ്ങള്‍!
Subscribe to:
Post Comments (Atom)
5 comments:
ആനന്ദമില്ലാ-
വികാരത്തെ
വിണ്ണിലേയ്ക്ക്
വലിച്ചെറിഞ്ഞവള്‍
പൊട്ടിച്ചിരിച്ചു.
വാനമത്
ഖനീഭവിപ്പിച്ച്
ഒരിക്കലും പെയ്യാത്ത
മേഘമാക്കി
സൂക്ഷിക്കുന്നു-
പെയ്യുമെന്ന
പ്രതീക്ഷയുടെ
പെയ്യാമേഘങ്ങള്‍!
പ്രണയം സൂക്ഷിക്കുന്നവര്‍ക്ക്.....
അല്പമെങ്കിലും പ്രണയം
മനസ്സില്‍ സൂക്ഷിക്കണം
പ്രണയമില്ലാത്ത ജീവിതം
മരുഭൂമിയാവും,വരണ്ടുനങ്ങി.
എല്ലാസ്ത്രീപുരുഷ ബന്ധവും
പ്രണയമാവണമെന്നില്ല.
പ്രണയം ഒരു അവസ്ഥയാണ്
മനസ്സില്‍ പെയ്യുന്ന മഴയും
മനസ്സില്‍ പരക്കുന്ന
നിലാവും പോലെ
ജീവിതത്തെപ്രണയിക്കുന്നതാണ്
യഥാര്‍ത്ഥ പ്രണയം
ഒടുവില്‍ എല്ലാം കെട്ടടങ്ങുംപോഴും
പ്രണയം ദുഃഖത്തോട് ചേര്‍ന്നിരിക്കും....
really good
This is really nice... Best wishes...!!!
Post a Comment