ഗര്‍ഭധാരണ-
നിര്‍വൃതിയില്‍
അവള്, കൃഷ്ണഭക്ത
പറഞ്ഞു-
കുഞ്ഞിനെ
കണ്ണനെന്നു
വിളിക്കാം.
അവന്റെ
ചിന്തകളില്‍
വല നെയ്ത
സംശയചിലന്തികള്‍
ചൊല്ലീ-
അവര്‍ണ്ണനീയം ഈ
പ്രണയം,
‘’പേരി‘‘ലും
പ്രണയം നിറയുന്നു.
ഒരു കോപ്പ
നന്നാരിനീരില്‍
അരച്ചുചേര്‍ത്ത
പച്ചമരുന്നില്‍ ഒരു
ജീവന്
അവനി കാണാതെ
പൊലിഞ്ഞു;
ജനിക്കാത്ത
കുഞ്ഞുങ്ങള്‍ക്ക്
പിതൃത്വം തേടി-
യലയേണ്ടതില്ല,
അമ്മയുടെ
കളങ്കത്തിന്
പാപഭാരമാ-
വേണ്ടതുമില്ല.
അനാഥാലയത്തിലെ
ദൈവവചന-
പ്പൊരുള്‍ തേടി
അവന് നടന്നു-
അനാഥരെ
സനാഥരാക്കുക
പരമപുണ്യം.
Subscribe to:
Post Comments (Atom)
8 comments:
ഒരു കോപ്പ
നന്നാരിനീരില്‍
അരച്ചുചേര്‍ത്ത
പച്ചമരുന്നില്‍ ഒരു
ജീവന്
അവനി കാണാതെ
പൊലിഞ്ഞു;
ജനിക്കാത്ത
കുഞ്ഞുങ്ങള്‍ക്ക്
പിതൃത്വം തേടി-
യലയേണ്ടതില്ല,
അമ്മയുടെ
കളങ്കത്തിന്
പാപഭാരമാ-
വേണ്ടതുമില്ല.
അമ്മ ഒരു സത്യവും
അച്ഛന് ഒരു വിശ്വാസവും
ആ വിശ്വാസത്തിന്മേലുള്ള
ഞാണിന്മേല്ക്കളി,
അതറിയില്ലങ്കില്‍
സംശയചിലന്തികള്‍
വല നെയ്യും വടം നെയ്യും.
ദൈവം വചനമായി
മനസ്സിനുള്ളിലുല് ജീവിക്കണം.
കസ്തൂരി മണം തേടി അലയുന്നു
കസ്ത്തൂരിയെവിടെയെന്നറിയാത്തെ!
Vayikkarunde.
This one have some more meanings
:-)
Upasana
വരികളുടെ തേജസ്സ് കുറയുന്നുവോ?
നന്നായിരിക്കുന്നു, എന്നു പറയുന്നില്ല...
ഇതിലും തീവ്രമായതിനിയും പ്രതീക്ഷിക്കുന്നു.
ഒന്നും പറയാനില്ല....പറയാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ കഴിയില്ല
മൌനം...
നന്ദി...ഒരുപാട്.
എന്റെ പ്രിയപ്പെട്ടവര്‍ക്ക്.
തേജസ്വിനി..... നല്ല കവിത, ഇക്കാലത്ത് സനാതരാണ് അനാഥരാവുന്നത്,അനാധത്വം,മക്കളില്‍ മാത്രമല്ല മാതാപിതാക്കളിലും ഉണ്ടാവാം,അതു മക്കള്‍ അറിയാറില്ല എന്നെയുള്ളു.
Ellavarum Sanadharanu Sahodari... Best wishes..!!
Post a Comment