Wednesday, January 7, 2009

ആത്മാഹുതി

കഴുത്തില്‍ മുറുകിയ
സാരിത്തുമ്പിന്‍
ഊഞ്ഞാല്‍
പൊട്ടിവീണ്
കിടക്കയിലായത്
ആത്മാഹുതി
അന്യമാക്കി.

‘കോമ‘യെന്ന
ശിലാവസ്ഥയില്‍
പൂര്‍ണ്ണവിരാമം കാത്ത്
സമയം കൊല്ലുമ്പോള്‍,
കരയുന്ന മനസ്സിന്
നനയ്ക്കാനാവാത്ത മിഴികള്‍
സ്വയം തേങ്ങുമ്പോള്‍
പടിപ്പുരവാതിലില്‍ മുട്ടി
തിരിഞ്ഞുനടന്ന മൃത്യു
കൊഞ്ചനംകുത്തുമ്പോള്‍
തളര്‍ന്ന ശരീരം
മറക്കുന്നു ആത്മാഹുതി.

ചാരേയിരുന്ന്
കിടക്ക സമ്മാനിച്ച
വ്രണങ്ങളില്‍
വെറുതെ തഴുകി,
മിഴിനീര്‍ വീഴ്ത്താതെ
നടന്നുപോയവനെ-
യോര്‍ത്ത് ഹൃദയം
അനുസ്യൂതം
മിടിയ്ക്കുമ്പോള്‍
വെറുക്കുന്നു
ആത്മാഹുതി.

ആത്മാവ് യാത്രപോയ
ശരീരം ഇന്നും
കേഴുന്നു-
ആത്മാവ് തിരിച്ചുവരുന്നു
ആത്മാഹുതി
മരണം തേടുന്നു.

9 comments:

തേജസ്വിനി said...

ചാരേയിരുന്ന്
കിടക്ക സമ്മാനിച്ച
വ്രണങ്ങളില്‍
വെറുതെ തഴുകി,
മിഴിനീര്‍ വീഴ്ത്താതെ
നടന്നുപോയവനെ-
യോര്‍ത്ത് ഹൃദയം
അനുസ്യൂതം
മിടിയ്ക്കുമ്പോള്‍
വെറുക്കുന്നു
ആത്മാഹുതി.

smitha adharsh said...

ശ്ശൊ ! വല്ലാത്ത ഒരു അവസ്ഥയായിപ്പോയല്ലോ..
വായിക്കാന്‍ കഴിയുന്നു,ആ വികാരം..ഈ വരികളിലൂടെ..

ഞാന്‍ ഹേനാ രാഹുല്‍... said...

തേജസ്സുള്ള കവിതകളുമായി
തേജൂ......സന്തോഷം.

Ranjith chemmad / ചെമ്മാടൻ said...

എന്തിനിങ്ങനെ വ്യഥാകലുഷിതമാകുന്നു നീ?
കവിതയിലെ വ്യഥ 'നിന്നിലേക്ക്' പകരാതിരിക്കട്ടെയെന്ന്
ആശ്വസിക്കുന്നു....
നല്ല കവിതയ്ക്ക് നന്ദി...(കവിതയ്ക്ക് മാത്രം...!!! ചിന്തയ്ക്കല്ല..)

പകല്‍കിനാവന്‍ | daYdreaMer said...

ചാരേയിരുന്ന്
കിടക്ക സമ്മാനിച്ച
വ്രണങ്ങളില്‍
വെറുതെ തഴുകി,
മിഴിനീര്‍ വീഴ്ത്താതെ
നടന്നുപോയവനെ-
യോര്‍ത്ത് ഹൃദയം
അനുസ്യൂതം
മിടിയ്ക്കുമ്പോള്‍
വെറുക്കുന്നു
ആത്മാഹുതി.


പേടിയാവുന്നു തന്‍റെ ഈ ചിന്തകള്‍.. ചെമ്മാടന്‍ പറഞ്ഞ പോലെ... ആശംസകള്‍...!

സുമയ്യ said...

രസികന്‍,ശരിക്കും വികാരം ഉള്‍കൊണ്ടെഴുതി.

Anonymous said...

നല്ല എഴുത്ത്.ഒരാത്മാവുണ്ട് ഈ കവിതയ്ക്ക്.

ഭാവുകങ്ങള്‍.

yousufpa said...

അല്ലെങ്കിലും ആത്മാഹുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണൊ?.
അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെ ആകണം.

നല്ലവണ്ണം ഫീല്‍ ചെയ്തു ഈ കവിത.

തേജസ്വിനി said...

എന്റെ മരണം ഞാന്‍ മരിച്ചിരിക്കുന്നു എന്നു പറഞ്ഞ പ്രിയസുഹൃത്ത് തീവണ്ടിയുടെ ചക്രങ്ങളില്‍ തലചായ്ച്ച് മരിച്ചതും
ആത്മാഹുതി ഒരുതരം ഒബ്സെഷനാണെന്നു പറയാറുള്ള പ്രിയസുഹൃത്ത് ഇന്നലേയും വിളിച്ചിരുന്നു എന്നതും ഓര്‍ക്കുന്നു...ആത്മാഹുതി ഒളിച്ചോട്ടം തന്നെ..ജീവിതത്തെ ഭയക്കുന്നവരുടെ അഭയം..