എന്റെ ഹൃദയത്തില്‍
ആഴ്ന്ന മഴുവില്‍ പടര്‍ന്ന
രക്തത്തില്‍ നീ എഴുതി;
‘മരം ഒരു വരം.’
ചോരവറ്റിയ എന്റെ
ശവത്തില്‍ നീ പണിയിച്ച
വാതിലില്‍ കൊത്തിവച്ചത്
താമരക്കണ്ണനോ സരസ്വതിയോ?
എന്റെ പട്ടടച്ചൂടില്‍ വെന്ത
ചോറില്‍ നീ വളരും,
കൈകള്‍ ഛേദിച്ച്
നീ ‘പിടി‘യിട്ട മഴു ഹൃദയങ്ങള്‍
കീറിമുറിക്കും,
ആ ചോരയില്‍ നീ പിന്നെയും
എഴുതിച്ചേര്‍ക്കും;
‘മരം ഒരു വരം.’
Subscribe to:
Post Comments (Atom)
14 comments:
എന്റെ ഹൃദയത്തില്‍
ആഴ്ന്ന മഴുവില്‍ പടര്‍ന്ന
രക്തത്തില്‍ നീ എഴുതി;
‘മരം ഒരു വരം.’
വെട്ടിമാറ്റപ്പെടുന്ന
മരങ്ങളോട് അല്‍പ്പം കരുണ
കാണിക്കാം...
ഈ പുതു വര്‍ഷത്തില്‍ മരങ്ങള്‍ക്കായുള്ള ഈ സമരത്തില്‍ ഞാനും പങ്ക് കൊള്ളുന്നു.
ആശംസകള്‍
നീ പണിയിച്ച
വാതിലില്‍ കൊത്തിവച്ചത്
താമരക്കണ്ണനോ സരസ്വതിയോ?
സരസ്വതി അവിടെ തന്നെയുണ്ടാവും
താമരക്കണ്ണനെ കൊത്തിവയ്ക്കാം
മരം ഒരു വരം !!
വരം തരും മരം.
ഇതു മറന്നുപോകുന്നൂ പലപ്പോഴും.
പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
വളരെ നന്നായി,ലളിതമായി എഴുതി!!!
ഒരു കൈകൊണ്ട് വെള്ളംകൊടുത്ത് മറുകൈകൊണ്ട്
കഴുത്തറുത്ത് കൊന്ന് തിന്നുന്ന, കോഴികളെപ്പോലെ
ഈ മരങ്ങളും.... എല്ലാം ഒരു വരം!!!
(കണ്ഫ്യൂഷന് മാറ്റിയതിന് നന്ദി...)
നന്ദി...
സമരത്തില്‍ പങ്കുകൊണ്ട എല്ലാ സുഹൃത്തുക്കള്‍ക്കും...
തെറ്റുചെയ്യുന്നതറിഞ്ഞും അതിനു ന്യായം കണ്ടെത്തുന്ന മനുഷ്യര്‍ക്കിടയില്‍
ഒരു പാവം മരത്തിന് എന്തു പ്രസക്തി?
നമുക്ക് തല്ക്കാലം
പ്രാര്‍ത്ഥിക്കാം...
ഒന്നും ചെയ്യാനാവില്ല
അല്ലെങ്കില്‍ ഒന്നും ചെയ്യില്ല
എന്ന തോന്നലില്‍
നാമണിയുന്ന മൂടുപടം,
പ്രാര്‍ത്ഥന!
മാണിക്യം,...
കൊത്തിവെയ്ക്കപ്പെടുന്ന
സരസ്വതിയും കണ്ണനും
പാവപ്പെട്ട മരത്തിന് കണ്ണുനീര്
കണ്ടെങ്കില്‍.....
രഞ്ജിത്ത്...
കണ്ഫ്യൂഷന് ഉണ്ടാക്കിയതിന് ക്ഷമ ചോദിക്കുന്നു....
അന്യജന്തുജാലങ്ങളെ ഹിംസിച്ചുഹിംസിച്ച് ഇപ്പോള്‍
സ്വയം കൊന്നൊടുക്കിത്തുടങ്ങി നാം...ഒരു കത്തിയോ വെടിയുണ്ടയോ
നമ്മുടെ, ഒരുപക്ഷേ നമുക്കിഷ്ടമുള്ളവരുടെ നെഞ്ചില്‍ കയറ്റി ആര്‍ത്തട്ടഹസിക്കുന്ന ഭ്രാന്തരുടെ ദിനങ്ങള്‍ നമ്മെ തേടിയെത്തും, അതിവിദൂരത്തല്ലാതെ...
അന്നും കണ്ണനും സരസ്വതിയും നമ്മുടെ വാതിലില്‍ കുടികൊണ്ട് ചിരിക്കും, തീര്‍ച്ച!
അവനവനിസത്തിന്റെ നാട്ടിലാ..നമ്മള്. സൂക്ഷിച്ചില്ലെങ്കില്‍ സ്വന്തം കാലു തന്നെ വെട്ടിക്കൊണ്ട് പോകുന്നതറിയില്ല.
രസിച്ചു ഈ കവിത.
ഒന്നിനി ചീയിച്ച് മറ്റൊന്നിനു വളമിടുന്നു :)
വിഷയത്തിന്റെ തീവ്രത
അത്ഭുതപ്പെടുത്തി
ആശംസകള്‍
''ആ ചോരയില്‍ നീ പിന്നെയും
എഴുതിച്ചേര്‍ക്കും''
nys poem thej.
muralika.
ചോരയില്‍ നീ പിന്നെയും
എഴുതിച്ചേര്‍ക്കും;
‘മരം ഒരു വരം.’
ആശംസകള്‍
നന്നായിട്ടുണ്ട്,ത്വേജസിനി.
ഇനിയും തളിര്‍ക്കട്ടെ, നിറയെ ഇലകളും പൂക്കളുമുള്ള കവിതയും സ്വപ്നവും
:)
-ഒരു കല്ഹൃദയ.
:)
Post a Comment